- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അവന് കുറച്ച് മത്സരങ്ങൾ കൂടി നൽകണം, എല്ലാ കളിക്കാരും എപ്പോഴും സ്കോര് ചെയ്യണമെന്നില്ല'; ഇപ്പോൾ വേണ്ടത് പിന്തുണ; സഞ്ജുവിന് പിന്തുണയുമായി മുൻ താരം

ഡൽഹി: ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ മോശം ഫോമിൽ തുടരുന്ന മലയാളി താരം സഞ്ജു സാംസണിന് കൂടുതൽ അവസരങ്ങൾ നൽകണമെന്നും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് ആവശ്യപ്പെട്ടു. പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ നിന്ന് വെറും 16 റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്. അവസാന മത്സരത്തിൽ താരം ആദ്യ പന്തിൽ തന്നെ പുറത്തായതോടെ, ഇഷാൻ കിഷനെ പകരക്കാരനായി ഓപ്പണിംഗിൽ കളിപ്പിക്കണമെന്ന വാദങ്ങൾ ശക്തമായിരുന്നു.
ഒരു അന്തിമ തീരുമാനത്തിലെത്തും മുൻപ് സഞ്ജുവിന് കുറഞ്ഞത് രണ്ട് മത്സരങ്ങളെങ്കിലും നൽകണമെന്ന് കൈഫ് തന്റെ യൂട്യൂബ് ചാനലിലെ വീഡിയോയിലൂടെ വ്യക്തമാക്കി. സാധിക്കുമെങ്കിൽ തുടർച്ചയായി അഞ്ച് ഇന്നിംഗ്‌സുകളിൽ താരത്തിന് അവസരം ലഭിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. "സഞ്ജു വളരെ മികച്ചൊരു കളിക്കാരനാണ്. ഈ ഘട്ടത്തിൽ അദ്ദേഹത്തിന് പിന്തുണ ആവശ്യമാണ്. എല്ലാ കളിക്കാരും എപ്പോഴും സ്കോർ ചെയ്യണമെന്നില്ല," കൈഫ് പറഞ്ഞു.
സ്ഥിരമായി അവസരങ്ങൾ ലഭിക്കാത്തത് ഒരു ബാറ്റ്സ്മാനെ കടുത്ത സമ്മർദ്ദത്തിലാക്കുമെന്നും, ആരാധകരുടെയും മാധ്യമങ്ങളുടെയും പിന്തുണ ഈ സാഹചര്യത്തിൽ നിർണായകമാണെന്നും കൈഫ് ചൂണ്ടിക്കാട്ടി. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ നിലവിൽ 3-0 ന് മുന്നിട്ട് നിൽക്കുന്നത് സഞ്ജുവിന് സമ്മർദ്ദമില്ലാതെ കളിക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


