- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെടിക്കെട്ട് ബാറ്റിംഗുമായി ക്യാപ്റ്റൻ സജന സജീവൻ; ശക്തരായ മുംബൈയെ തകർത്തത് ആറു വിക്കറ്റിന്; കുറഞ്ഞ നെറ്റ് റണ്‍റേറ്റിൽ സീനിയര്‍ വനിതാ ട്വന്റി 20 ടൂര്‍ണ്ണമെന്റില്‍ നിന്നും കേരളം പുറത്ത്
മൊഹാലി: കരുത്തരായ മുംബൈയെ ആറു വിക്കറ്റിന് പരാജയപ്പെടുത്തിയിട്ടും ദേശീയ സീനിയർ വനിതാ ട്വന്റി 20 ടൂർണമെന്റിൽ നിന്നും കേരളം പുറത്ത്. ഒരു പന്ത് ബാക്കി നിൽക്കെയാണ് മുംബൈയ്‌ക്കെതിരെ കേരളം വിജയത്തിലെത്തിയത്. ക്യാപ്റ്റൻ സജന സജീവന്റെ അർധസെഞ്ച്വറിയാണ് കേരളത്തിന്റെ വിജയം സമ്മാനിച്ചത്. സജനയാണ് കളിയിലെ താരം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ, ക്യാപ്റ്റൻ ഹുമൈറ കാസിയുടെ മികച്ച ബാറ്റിംഗ് പ്രകടനത്തിന്റെ പിൻബലത്തിൽ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 151 റൺസെടുത്തു. 48 പന്തുകളിൽ നിന്ന് 10 ഫോറും ഒരു സിക്സറും ഉൾപ്പെടെ 69 റൺസാണ് ഹുമൈറ നേടിയത്. അവസാന ഓവറുകളിൽ 10 പന്തുകളിൽ നിന്ന് 26 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റർ ഖുഷിയും മുംബൈക്കായി മികച്ച പിന്തുണ നൽകി. കേരളത്തിനായി എസ്. ആശയും ടി. ഷാനിയും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
152 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ ഓപ്പണർമാരുടെ വിക്കറ്റുകൾ നഷ്ടമായി. അക്ഷയ എട്ട് റൺസെടുത്തും പ്രണവി ചന്ദ്ര 13 റൺസെടുത്തും പുറത്തായി. ഏഴ് റൺസെടുത്ത എസ്. ആശയും മടങ്ങിയതോടെ മൂന്ന് വിക്കറ്റിന് 55 റൺസെന്ന നിലയിലായി കേരളം. പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റൻ സജന സജീവന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് കേരളത്തെ വിജയത്തിലേക്ക് നയിച്ചത്. 34 പന്തുകളിൽ 43 റൺസെടുത്ത ദൃശ്യയും 31 പന്തുകളിൽ ഏഴ് ഫോറും ഒരു സിക്സുമടക്കം 51 റൺസുമായി പുറത്താകാതെ നിന്ന സജനയും അലീന സുരേന്ദ്രനും (25 റൺസ്) ചേർന്ന് കേരളത്തെ വിജയത്തിലെത്തിച്ചു.