്‌ലക്‌നൗ: കഴിഞ്ഞ വര്‍ഷം ഐ.പി.എല്ലില്‍ മോശം പ്രകടനം പുറത്തെടുത്ത ലഖ്‌നോ സൂപ്പര്‍ ജയന്റ്‌സിന്റെ നായകന്‍ കെ.എല്‍ രാഹുലിനെ ടീം ഉടമ സഞ്ജീവ് ഗോയങ്ക ഗ്രൗണ്ടില്‍ വെച്ച് വിമര്‍ശിക്കുന്നത് ഏറെ ് ചര്‍ച്ചയായിരുന്നു. ഒരു കളിക്കാരനെ ഇങ്ങനെ വിമര്‍ശിക്കാന്‍ ഉടമക്ക് അവകാശമില്ലെന്നും കളിയില്‍ ഇടപെടാന്‍ അദ്ദേഹത്തിന് യോഗ്യത ഇല്ലെന്നും ഒരുപാട് പേര്‍ ഗോയങ്കക്ക് എതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍, ഇക്കുറി തന്റെ ചീത്തപ്പേര് തീര്‍ക്കാന്‍ ഗോയങ്കയ്ക്ക് സാധിച്ചു.

ഈ സീസണില്‍ പക്ഷെ വ്യത്യസ്തമായ ഒരു ഗോയങ്കെയെയാണ് ലഖ്‌നോവിന്റെ മത്സരങ്ങളില്‍ കാണാന്‍ സാധിക്കുന്നത്. 27 കോടി മുടക്കി ടീമിലെത്തിച്ച നായകന്‍ ഋഷഭ് പന്ത് അമ്പേ പരാജയമായിട്ടും ഗോയങ്ക ഒരു തരത്തിലുള്ള ദേശ്യവും പുറത്ത് കാണിക്കുന്നില്ല. ഋഷബ് പന്ത് ഓരോ തവണ പുറത്താകുമ്പോഴും ക്യാമറ കണ്ണുകള്‍ ഗോയങ്കക്ക് നേരെ തിരിയുന്നത് സ്ഥിര കാഴ്ചയാണ്. അദ്ദേഹത്തെ നിരാശനായി കാണപ്പെട്ടിരുന്നുവെങ്കിലും രാഹുലിനോട് ചൂടായത് പോലെ ഒരു തവണ പോലും പന്തിനോട് ഗോയങ്ക ദേഷ്യപ്പെടുന്നുില്ല.

കഴിഞ്ഞ ദിവസം സണ്‍റൈസേഴ്‌സിനെതിരെയുള്ള മത്സരത്തില്‍ പുറത്തായി ലഖ്‌നോ ഐ.പി.എല്ലില്‍ നിന്നും പുറത്തായിട്ടും പന്തുമായും മറ്റ് താരങ്ങളുമായും ചിരിച്ച് കളിച്ച് നില്‍ക്കുന്ന ഗോയങ്കയെ ആണ് കാണാന്‍ സാധിക്കുന്നത്. 27 കോടി നഷ്ടപ്പെട്ടിട്ടും കൂളായി നില്‍ക്കുന്ന ഗോയങ്കയെ ആരാധകര്‍ ട്രോള്‍ ചെയ്യുന്നുണ്ട്. അടുത്ത സീസണില്‍ ടീം മികച്ച രീതിയില്‍ തിരിച്ചുവരുമെന്ന് തന്നെയാവണം പന്തിന്റെയും ഗോയങ്കയുടെയും ആഗ്രഹം. അതോടൊപ്പം ഈ സീസണില്‍ മുഴുവനായും നഷ്ടപ്പെട്ട ഫോം വീണ്ടെടുത്ത് ശക്തമായി പന്ത് തിരിച്ചുവരുമെന്നും ആരാധകരും ആഗ്രഹിക്കുന്നു.

അതേസമയം ലഖ്‌നോ പ്ലേ ഓഫ് കടക്കാതെ പുറത്താകാനുള്ള കാരണത്തെ കുറിച്ച് ക്യാപ്റ്റന്‍ ഋഷഭ് പന്ത് സംസാരിച്ചിരുന്നു. ലേലത്തില്‍ മികച്ച ടീമിനെയാണ് സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കിയതെന്നും എന്നാല്‍ പ്രധാന ബൗളര്‍മാരുടെ പരിക്ക് ടീമിന് വിനയായി മാറുകയായിരുന്നുവെന്നും പന്ത് പറഞ്ഞു.