- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മത്സരത്തിനിടെ മോശം പെരുമാറ്റം; മാക്സ്വെല്ലിന് പിഴ വിധിച്ച് ഐപിഎല്‍; മാച്ച് ഫീയുടെ 25 ശതനമാണ് പിഴ
മുല്ലന്‍പുരത്ത് നടന്ന ഐപിഎല്‍ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിന്റെ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല്‍ വിവാദത്തിലായപ്പോഴും, ടീം കരുത്തോടെ മുന്നേറി. ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്സ് 18 റണ്‍സിനാണ് വിജയം സ്വന്തമാക്കിയത്. 219 റണ്‍സെന്ന കനത്ത സ്‌കോര്ിന് പിന്തുണയായി ബൗളിങ്ങ് ഘടകവും തിളങ്ങിയപ്പോള്‍ ചെന്നൈയ്ക്ക് 201 റണ്‍സിലെത്താനേ കഴിഞ്ഞുള്ളൂ. പഞ്ചാബിന്റെ മൂന്നാമത്തെ വിജയമായിരുന്നു ഇത്.
അതേസമയം, മത്സരത്തിനിടെ മോശം പെരുമാറ്റം നടത്തിയതിന്റെ പേരില്‍ മാക്സ്വെലിന് ഐപിഎല്‍ അധികൃതര്‍ മാച്ച് ഫിയുടെ 25% പിഴവിധിച്ചു. മാക്സ്വെലിന്റെ ഭാഗത്ത് നിന്നുള്ള കുറ്റം എന്തെന്ന് ഐപിഎല്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ കുറ്റം മാക്‌സ്‌വെല്‍ സമ്മതിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
മത്സരത്തില്‍ ബാറ്റില്‍ മാക്സ്വെല്ലിന് തിളങ്ങാന്‍ സാധിച്ചില്ല. രണ്ടാമത്തെ പന്തില്‍ അശ്വിന് ക്യാച്ച് നല്‍കി താരം പുറത്തായി. എന്നാല്‍ ബൗളിങ്ങില്‍ രണ്ട് ഓവറില്‍ 11 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിലപ്പെട്ട വിക്കറ്റ് വീഴ്ത്താനും താരത്തിന് സാധിച്ചു.