- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച് ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്; അന്താഷ്ട്ര ട്വന്റി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു; ടെസ്റ്റിലും ഏകദിനത്തിലും തുടരും; ഏകദിന ലോകകപ്പിന് കൂടുതല്‍ തയ്യാറെടുക്കാനെന്ന് താരം
ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച് ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്
സിഡ്‌നി: ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചു ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ തീരുമനം. അന്താഷ്ട്ര ട്വന്റി20യില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു ഓസീസ് പേസ് ബൗളര്‍. ടെസ്റ്റിലും ഏകദിനത്തിലും തുടരും. അടുത്ത വര്‍ഷം ആസ്‌ട്രേലിയക്ക് നിരവധി ടെസ്റ്റ് മത്സരങ്ങളാണ് വരാനിരിക്കുന്നത്. കൂടാതെ 2027ലെ ഏകദിന ലോകകപ്പിനും കൂടുതല്‍ തയാറെടുപ്പ് നടത്താനായാണ് കുട്ടിക്രിക്കറ്റ് മതിയാക്കുന്നതെന്ന് താരം വ്യക്തമാക്കി.
''ടെസ്റ്റ് ക്രിക്കറ്റിനാണ് ഞാന്‍ എല്ലായ്‌പ്പോഴും കൂടുതല്‍ പരിഗണന നല്‍കിയിട്ടുള്ളത്. എന്നാല്‍ ആസ്‌ട്രേയിലക്കായി കളിച്ച ട്വന്റി20 മത്സരങ്ങളില്‍ ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചിരുന്നു. പ്രത്യേകിച്ച് 2021 ലോകകപ്പ് വേളയില്‍. അന്ന് നമ്മള്‍ ജയിച്ചതുകൊണ്ട് മാത്രമല്ല, വളരെ അടുപ്പം കാത്തുസൂക്ഷിച്ച ഒരു സംഘമാളുകളായിരുന്നു അന്ന് കൂടെയുണ്ടായിരുന്നത്. ഇന്ത്യന്‍ പര്യടനം, ആഷസ്, ഏകദിന ലോകകപ്പ് എന്നിവയെല്ലാം വരാനിരിക്കുകയാണ്. അവയില്‍ പങ്കെടുക്കാനായി തയാറെടുപ്പ് നടത്തണം'' -സ്റ്റാര്‍ക് പറഞ്ഞു. താരത്തിന്റെ തീരുമാനത്തിന് പിന്തുണ നല്‍കുമെന്ന് ക്രിക്കറ്റ് ആസ്‌ട്രേലി അറിയിച്ചു
2026 പകുതിയോടെ നിരവധി ടെസ്റ്റ് പരമ്പകളാണ് ഓസീസ് ടീമിനെ കാത്തിരിക്കുന്നത്. ബംഗ്ലാദേശിനെയും ന്യൂസിലന്‍ഡിനെയും നാട്ടില്‍ നേരിടും. ദക്ഷിണാഫ്രിക്കയിലേക്ക് പര്യടനവുമുണ്ട്. 2027 ജനുവരിയില്‍ ഇന്ത്യന്‍ പര്യടനം, ഇംഗ്ലണ്ടിനെതിരെ മെല്‍ബണില്‍ 150-ാം വാര്‍ഷിക മത്സരം എന്നിവക്ക് ശേഷം 2027 മധ്യത്തോടെ ആഷസ് ടെസ്റ്റ് പരമ്പരയും നടക്കും. 2027 ഒക്ടോബര്‍ -നവംബര്‍ മാസങ്ങളിലായി ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നിവിടങ്ങളിലായാണ് ഏകദിന ലോകകപ്പ് നടക്കുക. നിലവിലെ ചാമ്പ്യന്മാരായ ആസ്‌ട്രേലിയ കിരീടം നിലനിര്‍ത്താനായാകും ആഫ്രിക്കയിലേക്ക് പറക്കുക.
35കാരനായ സ്റ്റാര്‍ക്, ആസ്‌ട്രേലിയക്കായി 65 ടി20 മത്സരങ്ങളിലാണ് കളത്തിലിറങ്ങിയത്. 2021ല്‍ യു.എ.ഇയില്‍ നടന്ന ട്വന്റി20 ലോകകപ്പ് നേടിയ ടീമില്‍ അംഗമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ട്വന്റി20 ലോകകപ്പിലാണ് ഒടുവില്‍ ആസ്‌ട്രേലിയക്കായി ഈ ഫോര്‍മാറ്റില്‍ കളിച്ചത്. 79 ടി20 വിക്കറ്റുകളുള്ള താരത്തിന്റെ മികച്ച പ്രകടനം 2022ല്‍ വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ നേടിയ നാല് വിക്കറ്റാണ്.