- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നിന്നെക്കാള്‍ വേഗത്തില്‍ പന്തെറിയാന്‍ എനിക്ക് അറിയാം, നിനക്ക് ഓര്‍മയുണ്ടാവുമല്ലൊ'; ഇന്ത്യൻ ഫാസ്റ്റ് ബൗളർക്ക് മിച്ചൽ സ്റ്റാര്‍ക്കിന്‍റെ മുന്നറിയിപ്പ്; സ്റ്റാർക്കിനെ പവലിയനിലേക്കയച്ച് ഹര്‍ഷിത് റാണ; പെർത്ത് ടെസ്റ്റിൽ തകർന്നടിഞ്ഞ് കങ്കാരുപ്പട
പെര്‍ത്ത്: ഇന്ത്യ-ഓസ്ട്രേലിയ ക്രിക്കറ്റ് ടെസ്റ് ആവേശകരമായ രണ്ടാം ദിനം പുരോഗമിക്കുകയാണ്. ഒടുവിൽ വിവരം കിട്ടുമ്പോൾ രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 150ന് മറുപടിയായി കങ്കാരുപ്പട 104 റൺസിന് എല്ലാവരും പുറത്തായി. 5 വിക്കറ്റ് നേടിയ ക്യാപ്റ്റൻ ജസ്പ്രീത് ബൂംറയും, 3 വിക്കറ്റ് നേടിയ ഹര്‍ഷിത് റാണയും ചേർന്നാണ് ഓസ്‌ട്രേലിയൻ ബാറ്റിംഗ് നിരയുടെ നട്ടലൊടിച്ചത്. മുഹമ്മദ് സിറാജ് 2 വിക്കറ്റ് നേടി. 7 ഓസ്ട്രേലിയൻ ബാറ്റർമാരാണ് രണ്ടക്കം കാണാതെ പുറത്തായത്.
അതേസമയം രണ്ടാം ദിനം ഇന്ത്യൻ പേസര്‍ ഹര്‍ഷിത് റാണയ്ക്ക് ചെറുചിരിയോടെ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഓസീസ് ബാറ്ററായ മിച്ചല്‍ സ്റ്റാർക്ക്. രണ്ടാം ദിനം മികച്ച ബൗളിംഗ് പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്. ഇന്ത്യക്കായി രണ്ടാം ദിനത്തിലെ തന്‍റെ ആദ്യ പന്തില്‍ തന്നെ ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്ര ഓസ്ട്രേലിയയുടെ അവസാന ബാറ്റിംഗ് പ്രതീക്ഷയായ വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരിയെ റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ചതോടെ ഓസീസ് 100 കടക്കില്ലെന്ന് കരുതി. ജസ്പ്രീത് ബുമ്രക്കൊപ്പം ഹർഷിത് റാണയും ഓസീസ് ബാറ്റിങ് നിരക്ക് തലവേദനയായി.
എന്നാല്‍ ആദ്യം നഥാന്‍ ലിയോണിനൊപ്പവും പിന്നീട് അവസാന ബാറ്ററായ ജോഷ് ഹേസല്‍വുഡിനൊപ്പവും പിടിച്ചു നിന്ന സ്റ്റാര്‍ക്ക് ഓസ്ട്രേലിയയെ 100 കടത്തി. ഇതിനിടെയാണ് ബൗണ്‍സറുകളെറിഞ്ഞും തുടര്‍ച്ചയായി മികച്ച ലൈനിൽ പന്തെറിഞ്ഞും സ്റ്റാർക്കിനെ വിറപ്പിച്ച ഹര്‍ഷിതിനെ നോക്കി സ്റ്റാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ബൗള്‍ ചെയ്തശേഷം തിരിഞ്ഞു നടക്കുകയായിരുന്ന ഹര്‍ഷിതിനെ വിളിച്ച സ്റ്റാര്‍ക്ക് 'നിന്നെക്കാള്‍ വേഗത്തില്‍ പന്തെറിയാന്‍ എനിക്ക് അറിയാം, നിനക്ക് ഓര്‍മയുണ്ടാവുമല്ലൊ' എന്നായിരുന്നു ഒരു ചെറുചിരിയോടെ ഓര്‍മിപ്പിച്ചത്.
എന്നാൽ സ്റ്റാര്‍ക്കിന്‍റെ മുന്നറിയിപ്പ് ചിരിയോടെയാണ് ഹര്‍ഷിത് സ്വീകരിച്ചത്. എന്നാല്‍ മത്സരത്തില്‍ സ്റ്റാര്‍ക്കിന്‍റെ വിക്കറ്റ് സ്വന്തമാക്കി ഓസീസിന്‍റെ ഒന്നാം ഇന്നിംഗ്സ് അവസാനിപ്പിച്ചത് ഹര്‍ഷിത് തന്നെ ആയിരുന്നു. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ഹര്‍ഷിത് അരങ്ങേറ്റം ഗംഭീരമാക്കുകയും ചെയ്തു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ സഹതാരങ്ങളായിരുന്നു ഹര്‍ഷിത് റാണയും മിച്ചല്‍ സ്റ്റാര്‍ക്കും.