- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവന് ഒരു പവര്‍ പ്ലേ പ്ലയറായിരുന്നു; ഒരോവറില്‍ ആറ് ബൗണ്ടറികള്‍ അടിക്കാന്‍ അയാള്‍ക്ക് കഴിവുണ്ട്; പല കളിക്കാര്‍ക്കും ലഭിക്കാതിരുന്ന അവസരമാണ് അവന് ലഭിച്ചത്; അത് മുതലാക്കാന്‍ സാധിച്ചില്ല: യുവതാരത്തെ വിമര്‍ശിച്ച് മുഹമ്മദ് കൈഫ്
മുംബയ്: ഐപിഎല്‍ 2025 സീസണ്‍ മെഗാ ലേലത്തില്‍ ഒരുപാട് താരങ്ങളെ ലേലത്തില്‍ വിളിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷം വമ്പന്‍ പ്രകടനം കാഴ്ച വച്ച താരങ്ങളെ പോലും ഇക്കുറി ടീമുകള്‍ക്ക് വേണ്ട. എന്നാല്‍ ചില താരങ്ങളെ വലിയ തുകക്കാണ് സ്വന്തമാക്കിയതും. ഡേവിഡ് വാര്‍ണര്‍ പോലുള്ള താരങ്ങളെ ഇക്കുറി ആരും സ്വന്തമാക്കിയിരുന്നില്ല. ചെന്നൈ സൂപ്പര്‍ കിംഗ്സിലുണ്ടായിരുന്ന ശാര്‍ദ്ദുല്‍ ഠാക്കൂറിനെ ഇത്തവണ ആരും വാങ്ങിയില്ല.
സണ്‍റൈസേഴ്സ്, ഗുജറാത്ത് ടൈറ്റന്‍സ് താരമായിരുന്ന ന്യൂസിലാന്റ് നായകന്‍ കെയിന്‍ വില്യംസണ്‍ എന്നിവരും വിറ്റുപോകാത്ത ചിലരാണ്. ഇക്കൂട്ടത്തില്‍ വളരെ ശ്രദ്ധയാകര്‍ഷിക്കുന്ന പേരാണ് പ്രിഥ്വി ഷായുടേത്. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ താരമായിരുന്ന ഷായെ 75 ലക്ഷം അടിസ്ഥാന വിലയ്ക്കാണ് ഇത്തവണ ലേലത്തില്‍ വിളിച്ചിരുന്നത്. എന്നാല്‍ ഒരു ഫ്രാഞ്ചൈസിയും 25കാരനായ താരത്തിന് വേണ്ടി മുന്നോട്ട്വന്നില്ല.പ്രിഥ്വി ഷായുടെ ഫിറ്റ്നസിലെ ശ്രദ്ധയില്ലായ്മയും വളരെ മോശം ഫോമും താരത്തിനെതിരെ നിരവധി മുന്‍ താരങ്ങളുടേതടക്കം വിമര്‍ശനത്തിന് ഇടയായി.
ഇപ്പോഴിതാ പ്രിഥ്വി ഷായ്ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ഡല്‍ഹി ക്യാപിറ്റല്‍സ് കോച്ചുമായ മുഹമ്മദ് കൈഫ്. ഫ്രാഞ്ചൈസികള്‍ക്ക് ഷായില്‍ താല്‍പര്യമില്ലാത്തതിന് കാരണം യുവതാരം തന്നെയാണെന്ന് കൈഫ് പറയുന്നു. മോശം പ്രകടനം തുടരുമ്പോഴും അടുത്ത മത്സരത്തില്‍ ഷായെ ഉള്‍പ്പെടുത്തണോ എന്ന് എപ്പോഴും ഡല്‍ഹിയ്ക്ക് ആലോചിക്കേണ്ടി വന്നിരുന്നു എന്ന് കൈഫ് പറയുന്നു.'പ്രിഥ്വി ഷാ ഒരു പവര്‍പ്‌ളേ പ്‌ളെയര്‍ ആയിരുന്നു. ഒരോവറില്‍ ആറ് ബൗണ്ടറികള്‍ അടിക്കാന്‍ അയാള്‍ക്ക് കഴിവുണ്ട്. ശിവം മാവിക്കെതിരെയാണ് അയാള്‍ ഇങ്ങനെ കളിച്ചത്. ഒരുപാട് സാദ്ധ്യതകള്‍ ഉള്ള കളിക്കാരനായിരുന്നു.
ഇന്ന് മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ നമ്മള്‍ ജയിക്കുമെന്ന് കരുതി ഒരുപാട് അയാളെ പിന്തുണച്ചു. ഓരോ തവണ യോഗത്തിലും പ്രിഥ്വി ഷായെ ഉള്‍പ്പെടുത്തണോ പുറത്തിരുത്തണോ എന്ന് ഞങ്ങള്‍ ചര്‍ച്ച നടത്തി. രാത്രി അവനെ ടീമില്‍ നിന്ന് നീക്കിനിര്‍ത്താം എന്ന് തീരുമാനിക്കും. പക്ഷെ രാവിലെയാകുമ്പോള്‍ ടീമിലുണ്ടാകും.' ഒരു സ്വകാര്യ ഒടിടി പ്‌ളാറ്റ്ഫോമിലെ ചര്‍ച്ചയില്‍ കൈഫ് പറഞ്ഞു.'നിരവധി അവസരങ്ങള്‍ ഷായ്ക്ക് ലഭിച്ചെങ്കിലും അതൊന്നും മുതലാക്കിയില്ല. പല കളിക്കാര്‍ക്കും അത്രയും അവസരം ലഭിച്ചില്ല. പക്ഷെ ഷായ്ക്ക് ലഭിച്ചു.
ഫോം മോശമാണെന്നതും കളിയെക്കുറിച്ചും ഷായ്ക്ക് ചിന്തിക്കേണ്ടി വരും.' കൈഫ് ഓര്‍മ്മിപ്പിക്കുന്നു. കഴിഞ്ഞ സീസണില്‍ 7.5 കോടിക്കാണ് ഷായെ ഡല്‍ഹിയില്‍ എടുത്തത്. എന്നാല്‍ എട്ട് മത്സരങ്ങളില്‍ 24.75 ശതാശരിയില്‍ 198 റണ്‍സ് മാത്രമേ ഷാ നേടിയുള്ളൂ. ഒരേയൊരു അര്‍ദ്ധ സെഞ്ച്വറിയാണ് നേടിയതും.