- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വണ്‍ ഡൗണായി ഇറക്കാനും മാത്രം നീ എന്ത് തെറ്റാണ് ചെയ്തത്; കെ എല്‍ രാഹുലിനെ സ്ലെഡ്ജ് ചെയ്ത് ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണ്‍; മറുപടി നല്‍കാതെ രാഹുലും
മെല്‍ബണ്‍ ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യന്‍ ബാറ്റര്‍ കെ എല്‍ രാഹുലിനെ സ്ലെഡ്ജ് ചെയ്ത് ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണ്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പുറത്തായതിന് പിന്നാലെ വണ്‍ഡൗണായാണ് കെ എല്‍ രാഹുല്‍ ക്രീസിലെത്തിയത്. ഇതിന് പിന്നാലെയാണ് ലിയോണ്‍ രാഹുലിനെ പരിഹസിച്ച് സംസാരിച്ചത്.
വണ്‍ ഡൗണായി ഇറക്കാനും മാത്രം നീ എന്ത് തെറ്റാണ് ചെയ്തതെന്നായിരുന്നു ലിയോണ്‍ ചിരിച്ചുകൊണ്ട് രാഹുലിനോട് ചോദിച്ചത്. ഓസ്ട്രേലിയയ്ക്കെതിരെ കഴിഞ്ഞ മൂന്ന് ടെസ്റ്റിലും രാഹുലാണ് ഇന്ത്യന്‍ ഇന്നിങ്സ് ഓപണ്‍ ചെയ്തത്. എന്നാല്‍ മെല്‍ബണ്‍ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ രാഹുല്‍ വണ്‍ഡൗണായാണ് ക്രീസിലെത്തിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഓപണിങ് റോളിലേയ്ക്ക് തിരിച്ചെത്തിയതോടെ രാഹുലിന് ബാറ്റിങ് ഓര്‍ഡറില്‍ താഴേയ്ക്ക് ഇറങ്ങേണ്ടിവരികയായിരുന്നു. ഈ സാഹചര്യത്തിലാണ് ലിയോണിന്റെ പരിഹാസം.
അതേസമയം ലിയോണിന്റെ ചോദ്യത്തിന് മറുപടി നല്‍കാന്‍ രാഹുല്‍ തയ്യാറായില്ല. മികച്ച ഫോമില്‍ ബാറ്റിങ് ആരംഭിച്ച രാഹുല്‍ 42 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത് പുറത്താവുകയും ചെയ്തു. 15-ാം ഓവറിലെ അവസാന പന്തില്‍ ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് താരത്തെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. നേരത്തെ രാഹുലിന് പകരം ഓപണറായി എത്തിയ രോഹിത് അഞ്ച് പന്തില്‍ മൂന്ന് റണ്‍സെടുത്ത് പുറത്താവുകയായിരുന്നു.