കറാച്ചി: ചാമ്പ്യന്‍സ് ട്രോഫി ഉദ്ഘാടന മത്സരത്തിനിടെ കറാച്ചി നഗരത്തില്‍ നാഷനല്‍ സ്റ്റേഡിയത്തിനു മുകളിലൂടെ പറന്ന പാക്ക് വ്യോമസേനാ വിമാനങ്ങള്‍ കണ്ട് ഞെട്ടി ന്യൂസീലന്‍ഡ് ബാറ്റര്‍മാര്‍. ടോസ് നഷ്ടപ്പെട്ട ന്യൂസീലന്‍ഡിനായി, ബാറ്റര്‍മാരായ വില്‍ യങ്ങും ഡെവോണ്‍ കോണ്‍വെയും ഗ്രൗണ്ടില്‍ ഇറങ്ങാന്‍ ഒരുങ്ങുന്നതിനിടെയായിരുന്നു സ്റ്റേഡിയത്തിനു മുകളിലൂടെ വിമാനങ്ങള്‍ പറന്നത്.

ടോസ് നേടിയ പാകിസ്ഥാന്‍ നായകന്‍ മുഹമ്മദ് റിസ്വാന്‍ ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത് ന്യൂസിലാന്റ് താരങ്ങളായ ഡെവണ്‍ കോണ്‍വെയും വില്‍ യംഗും ബാറ്റ് ചെയ്യാനായി പിച്ചിലേക്ക് വരുന്നതിനിടെ മത്സരത്തിന് മുന്നോടിയായി പാകിസ്ഥാന്‍ വായുസേനയുടെ എയര്‍ഷോ നടന്നു. യുദ്ധവിമാനങ്ങളുടെ ഉച്ചത്തിലുള്ള ശബ്ദം പെട്ടെന്ന് കേട്ടതോടെ ഡെവണ്‍ കോണ്‍വെ ഞെട്ടി നിലത്തേക്ക് താഴ്ന്നു. ഗാലറിയിലിരുന്ന കാണികളും ഞെട്ടി നില്‍ക്കുന്നത് ക്യാമറ കാഴ്ചയില്‍ കാണാം. ചിലര്‍ പേടിച്ച് നെഞ്ചില്‍ കൈവച്ചാണ് നിന്നത്.

കറാച്ചിയില്‍ പാകിസ്ഥാന്‍ എയര്‍ഫോഴ്സിന്റെ ഷേര്‍ദില്‍ സ്‌ക്വാഡനാണ് വ്യോമാഭ്യാസം നടത്തിയത്. ജെഎഫ്-17 തണ്ടര്‍, എഫ്-16 ഫൈറ്റര്‍ ജെറ്റ് വിമാനങ്ങളാണ് എയര്‍ഷോയില്‍ പങ്കെടുത്തത്. മത്സരത്തിന് തൊട്ടുമുന്‍പ് കറാച്ചിയില്‍ നടന്ന ഒരു കാര്യം സമൂഹമാദ്ധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയായി.

ഇതിന്റെ ശബ്ദം കേട്ട് കിവീസ് ബാറ്റര്‍മാരിലൊരാള്‍ കുനിഞ്ഞിരിക്കുന്ന ദൃശ്യങ്ങള്‍ വൈറലാണ്. മറ്റു ന്യൂസീലന്‍ഡ് താരങ്ങളും എന്താണു സംഭവമെന്നു മനസ്സിലാകാതെ ആകാശത്തേക്കു നോക്കി നില്‍ക്കുന്നുണ്ട്. വ്യോമാഭ്യാസം കണ്ട് ഞെട്ടിത്തരിച്ചു നില്‍ക്കുന്ന പാക്ക് ആരാധകരുടെ ദൃശ്യങ്ങളും പുറത്തുവന്നു. ആരാധകരില്‍ ചിലര്‍ നെഞ്ചത്ത് കൈവച്ചാണ് വിമാനങ്ങളുടെ പറക്കല്‍ കണ്ടത്.

നീണ്ട 29 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഐസിസി പരമ്പര പാകിസ്ഥാനിലേക്ക് വരുന്നത്. 1996ല്‍ നടന്ന ഏകദിന ലോകകപ്പാണ് ഇതിനുമുന്‍പായി പാകിസ്ഥാന്‍ വേദിയായത്. ഇന്ത്യയും ശ്രീലങ്കയും മത്സരവേദികള്‍ പാകിസ്ഥാനൊപ്പം പങ്കുവച്ചു. 2009ല്‍ ശ്രീലങ്ക പാകിസ്ഥാനില്‍ പര്യടനം നടത്തവെ ഉണ്ടായ ഭീകരാക്രമണത്തില്‍ താരങ്ങള്‍ക്കടക്കം വെടിയേല്‍ക്കുന്ന സാഹചര്യം ഉണ്ടായി. നീണ്ട ആറ് വര്‍ഷം അതോടെ മറ്റ് ടീമുകള്‍ പാകിസ്ഥാനില്‍ പര്യടനത്തിന് എത്താതെയായി.

പാകിസ്ഥാന് അവരുടെ ഹോം,എവെ ഗ്രൗണ്ടുകളായി യുഎഇ തിരഞ്ഞെടുക്കേണ്ടി വന്നു. ഇത്തവണ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ അവരുടെ മത്സരങ്ങളൊന്നും പാകിസ്ഥാനിലല്ല കളിക്കുന്നത് യുഎഇയിലാണ്. ദുബായിലാകും ഇന്ത്യയുടെ മത്സരം നടക്കുക.സെമി ഫൈനല്‍ മത്സരവും ദുബായിലാണ്. ഇന്ത്യ ഫൈനലിലെത്തിയാല്‍ ആ മത്സരവും യുഎഇയില്‍ കളിക്കേണ്ടി വരും.

2009ലെ ആക്രമണ ശേഷം നീണ്ട ആറ് വര്‍ഷം കഴിഞ്ഞ് 2015ലാണ് ഒരു ടീം പാകിസ്ഥാനില്‍ കളിക്കാനെത്തിയത്. ന്യൂസിലാന്റ് 2021ല്‍ പാകിസ്ഥാന്‍ പര്യടനം തീരുമാനിച്ചെങ്കിലും പിന്നീടത് റദ്ദാക്കി. ശേഷം ഈ വര്‍ഷമാണ് ഏകദിന പരമ്പരയ്ക്ക് അവരെത്തിയത്. പാകിസ്ഥാനും, ദക്ഷിണാഫ്രിക്കയും ന്യൂസിലാന്റും ചേര്‍ന്നുള്ള പരമ്പരയില്‍ അവര്‍ വിജയികളാകുകയും ചെയ്തു.

അതേസമയം കറാച്ചി ഏകദിനത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ടോം ലാഥമിന്റെയും (പുറത്താകാതെ 118), ഓപ്പണര്‍ വില്‍ യംഗിന്റെയും (107) സെഞ്ച്വറി കരുത്തിലും ഗ്‌ളെന്‍ ഫിലിപ്സിന്റെ അതിവേഗ അര്‍ദ്ധ സെഞ്ച്വറിയിലും (39 പന്തുകളില്‍ 61) ന്യൂസിലാന്റ് 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 320 റണ്‍സ് നേടി. 10 ഓവറുകളില്‍ 63 റണ്‍സ് വഴങ്ങി നസീം ഷായും 83 റണ്‍സ് വഴങ്ങി ഹാരിസ് റൗഫും പാകിസ്ഥാനായി രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.