- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വൈഭവ് സൂര്യവംശി തയ്യാറെടുത്തു കഴിഞ്ഞു; ക്രിക്കറ്റ് ആരാധകര്‍ അവന്റെ പവര്‍-ഹിറ്റിംഗിനെക്കുറിച്ച് സംസാരിക്കുന്നു; അവന്റെ മികവ് ലോകം കാണാനിരിക്കുന്നതെയുള്ളു; ഒരു മുതിര്‍ന്ന് സഹോദരനെ പോലെ വൈഭവിനൊപ്പമുണ്ടാവും'; ഐപിഎല്ലില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുന്ന 13കാരനെക്കുറിച്ച് സഞ്ജു സാംസണ്‍
വൈഭവ് സൂര്യവംശി ഐ.പി.എല്ലില്‍ തകര്‍ത്തടിക്കുമെന്ന് സഞ്ജു സാംസണ്‍
ജയ്പൂര്‍: ഐപിഎല്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാവാന്‍ ഒരുങ്ങുകയാണ് രാജസ്ഥാന്‍ റോയല്‍സ് താരം വൈഭവ് സൂര്യവംശി. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് 1.10 കോടിക്കാണ് സൂര്യവംശി ടീമിലെതിച്ചത്. ബിഹാറുകാരന്‍ സൂര്യവംശിക്ക് 13 വയസ് മാത്രമാണ് പ്രായം. ആദ്യ സീസണില്‍ തന്നെ താരം കളിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ തന്റെ ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരത്തെക്കുറിച്ച് രാജസ്ഥാന്‍ നായകന്‍ സഞ്ജു ശുഭപ്രതീക്ഷയിലാണ്. ഐപിഎല്‍ ആരംഭിക്കാന്‍ 11 ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇപ്പോള്‍ സൂര്യവംശിയെ കുറിച്ച് സംസാരിക്കുകയാണ് സഞ്ജു.
കേവലം 13 വയസ്സ്. ക്രിക്കറ്റിന്റെ വീറും വാശിയും നിറഞ്ഞ പോര്‍ക്കളത്തില്‍ കൊച്ചുപയ്യന്‍ അതിജീവിക്കുമോയെന്നത് കണ്ടറിയണമെന്ന് സന്ദേഹിക്കുന്നവര്‍ക്കുള്ള മറുപടിയാണ് സഞ്ജു സാംസണിന്റെത്. 'വൈഭവ് സൂര്യവംശി പുഷ്പംപോലെ പന്തുകള്‍ ഗ്രൗണ്ടിന് പുറത്തേക്ക് പറത്തുന്നവനാണ്. ആളുകള്‍ കൂറ്റനടിക്കുള്ള അവന്റെ കഴിവിനെക്കുറിച്ചാണ് സംസാരിക്കുന്നത്. അവന്‍ ഐ.പി.എല്ലിന് ഒരുങ്ങിക്കഴിഞ്ഞു'.
സൂര്യവംശി ഐപിഎല്ലിനായി തയ്യാറെടുത്തുവെന്ന് സഞ്ജു പറഞ്ഞു. മലയാളി താരത്തിന്റെ വാക്കുകള്‍... ''വളരെ ആത്മവിശ്വാസത്തോടെയാണ് വൈഭവ് കളിച്ചുകൊണ്ടിരിക്കുന്നത്. അക്കാദമി ഗ്രൗണ്ടില്‍ കൂറ്റന്‍ സിക്സുകള്‍ നേടാന്‍ വൈഭവിന് സാധിക്കുന്നുണ്ട്. ക്രിക്കറ്റ് ആരാധകര്‍ ഇതിനോടകം വൈഭവിന്റെ പവര്‍-ഹിറ്റിംഗിനെക്കുറിച്ച് സംസാരിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നു. വൈഭവിന്റെ കരുത്ത് മനസിലാക്കി പിന്തുണയ്ക്കുകയാണ് വേണ്ടത്. ഒരു മുതിര്‍ന്ന് സഹോദരനെ പോലെ വൈഭവിനൊപ്പമുണ്ടാവും.'' സഞ്ജു പറഞ്ഞു.
തന്റെ സിക്സ് ഹിറ്റ് കഴിവ് കൊണ്ട് രാജസ്ഥാന്‍ ടീം മാനേജ്മെന്റിനെ ആകര്‍ഷിക്കാന്‍ ഇതിനോടകം അവന് സാധിച്ചുവെന്നും സഞ്ജു പറഞ്ഞു. ''കുറച്ച് വര്‍ഷത്തിനുള്ളില്‍ അദ്ദേഹം ഇന്ത്യയ്ക്കായി കളിക്കാന്‍ സാധ്യതയുള്ള താരമാണ്. ഐപിഎല്ലിനായി അദ്ദേഹം തയ്യാറാണെന്ന് എനിക്ക് തോന്നുന്നു. വൈഭവിന് വലിയ സംഭാവനകള്‍ ചെയ്യാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നുന്നു. ആവശ്യമായ പിന്തുണ നല്‍കും. ഭാവി എന്തായിരിക്കുമെന്ന് നമുക്ക് നോക്കാം.'' സഞ്ജു വ്യക്തമാക്കി.
പതിമൂന്നുകാരനെ 1.1 കോടി രൂപക്കാണ് രാജസ്ഥാന്‍ റോയല്‍സ് ടീമിലെടുത്തത്. പ്രൊഫഷനല്‍ ക്രിക്കറ്റിന്റെ പാകതയെത്തിയിട്ടില്ലാത്ത താരത്തെ ഇത്ര വലിയ തുക നല്‍കി ടീമിലെടുക്കേണ്ടതുണ്ടോ എന്നു ചോദിച്ചവര്‍ ഏറെയാണ്. അതിനെല്ലാം ബാറ്റുകൊണ്ട് മറുപടി നല്‍കാനുള്ള വൈഭവം വൈഭവിന് ഉണ്ടെന്ന കണക്കൂകൂട്ടലിലാണ് റോയല്‍സ് ടീം മാനേജ്‌മെന്റ്. മാര്‍ച്ച് 22ന് തുടങ്ങുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 23ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യകളി. ഇക്കുറി കളത്തിലിറങ്ങിയാല്‍ ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍ എന്ന ഖ്യാതി വൈഭവിനെ തേടിയെത്തും.
'ഇന്നത്തെ കുട്ടികള്‍ക്ക് ഒട്ടും ആത്മവിശ്വാസക്കുറവ് ഇല്ല. അവര്‍ വളരെ ധീരരും ഇന്ത്യന്‍ ക്രിക്കറ്റിന്റെ നിലവിലെ സാഹചര്യങ്ങള്‍ മനസ്സിലാക്കുന്നവരുമാണ്. അവന് ഉപദേശം നല്‍കുന്നതിനേക്കാള്‍, ഒരു യുവതാരം എങ്ങനെ ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹിക്കുന്നു, അവന് എന്താണ് ഇഷ്ടം, എന്നില്‍നിന്ന് ഏതുതരത്തിലുള്ള പിന്തുണയാണ് വേണ്ടത് എന്ന് നിരീക്ഷിക്കുന്നതിനാണ് ഞാന്‍ മുന്‍ഗണന നല്‍കുന്നത്.
വൈഭവ് വളരെ ആത്മവിശ്വാസമുള്ള താരമാണ്. അക്കാദമിയില്‍ പരിശീലിക്കുമ്പോഴേ ഗ്രൗണ്ടിനുപുറത്തേക്ക് അവന്‍ സിക്‌സറുകള്‍ പറത്താറുണ്ട്. അടിച്ചു തകര്‍ക്കാനുള്ള അവന്റെ മിടുക്കിനെക്കുറിച്ച് ആളുകള്‍ സംസാരിക്കുന്നു. അതില്‍ കൂടുതല്‍ എന്താണ് വേണ്ടത് അവന്റെ കരുത്ത് മനസ്സിലാക്കുകയും പിന്തുണക്കുകയുമാണ് വേണ്ടത്. ഒരു മൂത്ത സഹോദരനെപ്പോലെ അവനോടൊപ്പം ഉണ്ടായിരിക്കും' -ജിയോ ഹോട്സ്റ്റാറിന് നല്‍കിയ അഭിമുഖത്തില്‍ സഞ്ജു പറഞ്ഞു.
വൈഭവിന് 'സന്തോഷകരമായ അന്തരീക്ഷം' ഒരുക്കുകയെന്നതാണ് ടീമിലെ മറ്റുള്ളവരുടെ ഉത്തരവാദിത്തമെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു. 'കളത്തില്‍ ടീമിനുവേണ്ട സംഭാവന ചെയ്യാന്‍ അവന്‍ പൂര്‍ണമായും ഒരുങ്ങിക്കഴിഞ്ഞു. മികച്ച നിലയില്‍ അവനെ ഒപ്പംനിര്‍ത്തുക എന്നതാണ് പ്രധാനം. ഡ്രസ്സിങ് റൂമില്‍ അനുകൂലമായ അന്തരീക്ഷം ഉറപ്പാക്കുകയും ഞങ്ങളുടെ കളിക്കാര്‍ക്ക് വേണ്ട പിന്തുണ നല്‍കുകയും ചെയ്യും. കുറച്ച് വര്‍ഷത്തിനുള്ളില്‍ വൈഭവ് ഇന്ത്യക്കുവേണ്ടി കളിച്ചേക്കാം. ഭാവിയില്‍ എന്തു സംഭവിക്കുമെന്ന് നമുക്ക് നോക്കാം' -സഞ്ജു പറഞ്ഞു.