- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സേവനങ്ങള്‍ കണക്കിലെടുക്കണം; വിരാട് കോലിക്ക് ഭാരതരത്ന നല്‍കണം; അംഗീകാരം അര്‍ഹിക്കുന്നുവെന്ന് സുരേഷ് റെയ്ന
കൊഹ്ലിയെ ഭാരതരത്നയേകി ആദരിക്കണമെന്ന് സുരേഷ് റെയ്ന
ബംഗളൂരു: മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലിക്ക് പരമോന്നത ബഹുമതിയായ ഭാരതരത്ന നല്‍കണമെന്ന് ഇന്ത്യന്‍ ടീമിലെ സഹതാരമായ സുരേഷ് റെയ്ന. സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്വര്‍ക്കിലെ ഒരു ഷോയ്ക്കിടെയാണ് തന്റെ പഴയ സഹതാരത്തിന് പുരസ്‌ക്കാരം നല്‍കുന്നതിനെക്കുറിച്ച് റെയ്ന പരാമര്‍ശിച്ചത്. ഇന്ത്യയ്ക്കും ഇന്ത്യന്‍ ക്രിക്കറ്റിനും വേണ്ടി ഒട്ടനവധി നേട്ടങ്ങള്‍ കൊഹ്ലിക്ക് നല്‍കാന്‍ കഴിഞ്ഞു. അതിനാല്‍ ഈ ബഹുമതി നല്‍കി അദ്ദേഹത്തെ ആദരിക്കണമെന്നും റെയ്ന പറഞ്ഞു.
ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് സാധ്യമായ ഏറ്റവും ഉയര്‍ന്ന അംഗീകാരംതന്നെ അദ്ദേഹം അര്‍ഹിക്കുന്നുവെന്ന് റെയ്ന പറഞ്ഞു. ജിയോ ഹോട്ട്സ്റ്റാറിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു റെയ്ന.
മേയ് 12-ാം തീയതിയാണ് ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിക്കുന്നതായി കോലി അറിയിച്ചത്. തന്റെ പ്രിയപ്പെട്ട ഫോര്‍മാറ്റില്‍ 10,000 റണ്‍സ് തികയ്ക്കാന്‍ 770 റണ്‍സ് മാത്രമുള്ളപ്പോഴായിരുന്നു ആ നാഴികക്കല്ല് വേണ്ടെന്നുവെച്ചുള്ള കോലിയുടെ വിരമിക്കല്‍ തീരുമാനം. 2024-ലെ ടി20 ലോകകപ്പ് നേട്ടത്തിനു പിന്നാലെ കോലി ട്വന്റി 20-യില്‍ നിന്ന് വിരമിച്ചിരുന്നു.
2013-ല്‍ അര്‍ജുന അവാര്‍ഡ്, 2017-ല്‍ പദ്മശ്രീ, 2018-ല്‍ രാജ്യത്തെ ഉയര്‍ന്ന കായിക ബഹുമതിയായ ഖേല്‍ രത്‌ന പുരസ്‌കാരം എന്നിവ കോലിയെ തേടിയെത്തിയിട്ടുണ്ട്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സേവനങ്ങള്‍ക്ക് കണക്കിലെടുത്ത് സര്‍ക്കാര്‍ കോലിക്ക് ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സുരേഷ് റെയ്‌ന പറഞ്ഞു.
സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഭാരതരത്ന ലഭിച്ച രാജ്യത്തെ ഏക ക്രിക്കറ്റ് താരം. 2013-ല്‍ വിരമിച്ചതിനു ശേഷമാണ് സച്ചിന് ഭാരതരത്ന നല്‍കി രാജ്യം ആദരിച്ചത്.
ഇംഗ്ലണ്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി കഴിഞ്ഞ ആഴ്ചയാണ് വിരാട് കൊഹ്ലി ടെസ്റ്റ് കുപ്പായം അഴിച്ചുവെച്ചത്. ഇന്നലെ ആര്‍സിബിയും കെകെആറും തമ്മിലുള്ള മത്സരത്തിന് തയ്യാറെടുക്കുമ്പോഴാണ്, വിരാട് കൊഹ്ലിക്ക് ഭാരതരത്ന നല്‍കണമെന്ന സുരേഷ് റെയ്നയുടെ അഭ്യര്‍ത്ഥന.
ഇന്ത്യ പാകിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഒരാഴ്ച്ച സസ്പെന്‍ഷനിലായ ഐപിഎല്‍ പുനരാരംഭിച്ച് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മത്സരമായിരുന്നു കഴിഞ്ഞ ദിവസമാണ് മഴമൂലം മത്സരം ഉപേക്ഷിച്ചിരുന്നത്. ഇതിനിടെയാണ് കൊഹ്ലിയെക്കുറിച്ചുള്ള റെയ്നയുടെ ശ്രദ്ധേയമായ പരാമര്‍ശം.
'ഇന്ത്യയ്ക്കും ഇന്ത്യന്‍ ക്രിക്കറ്റിനും വേണ്ടി വിരാട് എന്ത് ചെയ്തിട്ടുണ്ടെങ്കിലും,അതിന് അദ്ദേഹത്തിന് അര്‍ഹമായ ആദരവ് നല്‍കണം.'റെയ്ന പറഞ്ഞു. ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായാണ് വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.123 മത്സരങ്ങളില്‍ നിന്ന് 46.85 ശരാശരിയില്‍ 30 സെഞ്ചുറികളോടെ 9,230 റണ്‍സോടെയാണ് കൊഹ്ലി കരിയര്‍ അവസാനിപ്പിച്ചത്.