- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയഗാനത്തിനൊപ്പം ഗാലറി ഒന്നടങ്കം എഴുന്നേറ്റു നിന്ന് സൈന്യത്തിന് ആദര്‍മര്‍പ്പിച്ചു; സ്റ്റേഡിയത്തിലെ സ്‌ക്രീനുകളില്‍ 'സായുധ സേനയ്ക്ക് നന്ദി' എന്ന് തെളിഞ്ഞു; പഞ്ചാബ്-രാജസ്ഥാന്‍ മത്സരത്തിന് മുന്നോടിയായി സൈന്യത്തിന് ആദരമര്‍പ്പിച്ച് ടീം അംഗങ്ങള്‍
പഞ്ചാബ്-രാജസ്ഥാന്‍ മത്സരത്തിന് മുന്നോടിയായി സൈന്യത്തിന് ആദരമര്‍പ്പിച്ച് ടീം അംഗങ്ങള്‍
ജയ്പുര്‍: സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഐപിഎല്‍ മത്സരത്തിന് മുന്നോടിയായി രാജസ്ഥാന്‍ റോയല്‍സ്, സൂപ്പര്‍ കിങ്‌സ് പഞ്ചാബ് ടീമുകള്‍ ഇന്ത്യന്‍ സായുധ സേനയ്ക്ക് ആദരമര്‍പ്പിച്ചു. ദേശീയഗാനത്തിനൊപ്പം ഗാലറി ഒന്നടങ്കം എഴുന്നേറ്റു നിന്ന് രാജ്യത്തിന് രക്ഷാകവചമേകുന്നവര്‍ക്ക് ആദരമേകി. സ്റ്റേഡിയത്തിലെ സ്‌ക്രീനുകളില്‍ 'സായുധ സേനയ്ക്ക് നന്ദി' എന്ന് തെളിയുകയും ചെയ്തു.
പാക്കിസ്ഥാനുമായുള്ള അതിര്‍ത്തി സംഘര്‍ഷങ്ങളെത്തുടര്‍ന്ന് നിര്‍ത്തിവെച്ച ഐപിഎല്‍ പുനഃരാരംഭിച്ചതിന് ശേഷം നടക്കുന്ന ആദ്യത്തെ മത്സരമാണ് രാജസ്ഥാന്‍-പഞ്ചാബ് പോരാട്ടം. ശനിയാഴ്ചയാണ് മത്സരം പുനഃരാരംഭിച്ചതെങ്കിലും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള പോരാട്ടം ടോസ് പോലും ഇടാതെ മഴ കാരണം ഉപേക്ഷിച്ചിരുന്നു.
രാജ്യത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിച്ചതിന് ഇന്ത്യന്‍ സായുധ സേനയ്ക്ക് ടോസിനിടെ പഞ്ചാബ് കിങ്സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ നന്ദി പറയുകയും ചെയ്തിരുന്നു.
'രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും ഞങ്ങളെ സുരക്ഷിതമായ ഒരു സ്ഥാനത്ത് എത്തിക്കുകയും ചെയ്ത സൈനികര്‍ക്ക് അഭിനന്ദനങ്ങള്‍' ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചശേഷം ടോസ് സമയത്ത് ശ്രേയസ് അയ്യര്‍ പറഞ്ഞു.