- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓവല്‍ ടെസ്റ്റിന്റെ ഫലത്തിനായി കാത്തുനില്‍ക്കില്ല; ജസ്പ്രീത് ബുമ്ര ഇനി ഇന്ത്യന്‍ ടീമിനൊപ്പമില്ല; ഇംഗ്ലണ്ട് പര്യടനം പൂര്‍ത്തിയാകും മുന്‍പേ ടീമില്‍നിന്ന് റിലീസ് ചെയ്ത് ബിസിസിഐ
ലണ്ടന്‍: നിര്‍ണായക ഓവല്‍ ക്രിക്കറ്റ് ടെസ്റ്റിന്റെ ഫലത്തിനായി കാത്തുനില്‍ക്കാതെ സൂപ്പര്‍ താരം ജസ്പ്രീത് ബുമ്ര നാട്ടിലേക്ക് മടങ്ങിയേക്കും. ഇംഗ്ലണ്ടിനെതിരെ ഓവലില്‍ നടക്കുന്ന അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ടീമില്‍നിന്ന് വിശ്രമം അനുവദിച്ചതിനു പിന്നാലെ, ജസ്പ്രീത് ബുമ്രയെ ഇന്ത്യന്‍ സംഘത്തില്‍നിന്ന് റിലീസ് ചെയ്ത് ബിസിസിഐ. പ്രത്യേക വാര്‍ത്താ കുറിപ്പില്‍ ബിസിസിഐ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. റിലീസ് ചെയ്തതിന്റെ കാരണം വ്യക്തമല്ല. ബുമ്രയെ ഒഴിവാക്കിയുള്ള ഇന്ത്യന്‍ സ്‌ക്വാഡും ബിസിസിഐ വാര്‍ത്താ കുറിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജോലിഭാരം ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇംഗ്ലണ്ട് പര്യടനത്തില്‍ മൂന്നു ടെസ്റ്റുകളില്‍ മാത്രമാണ് ബുമ്ര കളിച്ചത്. ഇത്രയും മത്സരങ്ങളില്‍നിന്ന് താരം ആകെ വീഴ്ത്തിയത് 14 വിക്കറ്റുകള്‍ മാത്രം. ഇതില്‍ രണ്ട് അഞ്ച് വിക്കറ്റ് നേട്ടങ്ങളുമുണ്ട്. പരമ്പരയില്‍ ഇന്ത്യ ഇതുവരെ ജയിച്ച ഏക മത്സരത്തില്‍ ബുമ്ര കളിച്ചിരുന്നില്ല.
ഇന്ത്യ - ഇംഗ്ലണ്ട് അഞ്ച് മത്സര ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യയുടെ കുന്തമുനയായ ജസ്പ്രീത് ബുമ്ര മൂന്ന് മത്സരങ്ങളില്‍ മാത്രമേ കളിക്കുകയുള്ളു എന്ന് മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറും ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് മൂന്ന് മത്സരങ്ങളില്‍ കളിച്ച ബുമ്ര അവസാനത്തേതും നിര്‍ണായകവുമായ അഞ്ചാം ടെസ്റ്റ് മത്സരത്തില്‍ നിന്ന് വിട്ടുനിന്നു.
ത്തത്. ഒന്നാം ടെസ്റ്റ് മത്സരത്തിലും മൂന്നാം ടെസ്റ്റ് മത്സരത്തില്‍ നാലാം ടെസ്റ്റ് മത്സരത്തിലും ആണ് ബുമ്ര പന്തെറിയാന്‍ എത്തിയത്. ഇതില്‍ രണ്ട് ടെസ്റ്റ് മത്സരത്തില്‍ ഒരു ഇന്നിങ്‌സില്‍ നിന്ന് അഞ്ച് വിക്കറ്റ് നേടാനും ബുമ്രയ്ക്ക് സാധിച്ചു. എന്നാല്‍ ഈ മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണം തോല്‍ക്കുകയും ഒരു മത്സരം സമനിലയില്‍ അവസാനിക്കുകയും ആണ് ചെയ്തത്.
ഇന്ത്യന്‍ ടീമിനയില്‍ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരങ്ങളില്‍ ഒരാളാണ് ജസ്പ്രീത് ബുമ്ര. മറ്റൊരു താരം മുഹമ്മദ് സിറാജ് ആണ്. ഇരുവരും ഇന്ത്യയ്ക്കായി 14 വിക്കറ്റുകളാണ് നേടിയത്. അഞ്ചാം ടെസ്റ്റ് മത്സരത്തില്‍ വിക്കറ്റ് വീഴ്ത്താന്‍ സാധിച്ചാല്‍ സിറാജ് ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരമായി മാറും.
എന്നാല്‍ പരമ്പരയുടെ നിര്‍ണായകമായ മത്സരത്തില്‍ ബുമ്ര മാറി നിന്നുകൊണ്ട് തന്നെ അടുത്ത അഞ്ച് മത്സര പരമ്പരയില്‍ പേസര്മാരെ തെരഞ്ഞെടുക്കുമ്പോള്‍ ബുമ്രയുടെ പേര് ബിസിസിഐ പരിഗണിച്ചേക്കില്ല എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അഞ്ച് മത്സരങ്ങള്‍ കളിയ്ക്കാന്‍ ലഭ്യമല്ലാത്ത ഒരു താരത്തെ ടീമില്‍ എടുക്കുമ്പോള്‍ അവശേഷിക്കുന്ന മത്സരങ്ങളില്‍ പേസര്‍മാരെ ലഭിക്കാന്‍ പ്രയാസപ്പെട്ടെക്കാം എന്നും വിലയിരുത്തലുണ്ട്.
അതേസമയം ഓരോ സെലെക്ഷനും മുന്നോടിയായി മെഡിക്കല്‍ ടീം ജസ്പ്രീത് ബുമ്രയും ഫിറ്റ്‌നസ് റിപ്പോര്‍ട്ട് നല്‍കണം എന്നും ബിസിസിഐ അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര കളിക്കില്ല. ഈ വര്‍ഷം അവസാനം വെസ്റ്റ് ഇന്‍ഡീസിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരെ രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര ആണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.
ഇംഗ്ലണ്ട് പര്യടനത്തിനു മുന്നോടിയായി ഒരു ഘട്ടത്തില്‍ ടീമിന്റെ നായകസ്ഥാനത്തേക്കു പോലും പരിഗണിക്കപ്പെട്ടിരുന്ന താരമാണ് ബുമ്ര. എന്നാല്‍, തുടര്‍ച്ചയായ പരുക്കുകളും എല്ലാ മത്സരങ്ങളിലും കളിപ്പിക്കാനാകില്ലെന്ന തിരിച്ചറിവുമാണ് ബുമ്രയ്ക്കു പകര ശുഭ്മന്‍ ഗില്ലിനെ നായകസ്ഥാനത്ത് നിയോഗിക്കാന്‍ കാരണം.