- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ശുഭ്മന്‍ ഗില്ലും അഭിഷേക് ശര്‍മയും ഇന്ത്യയുടെ ഓപ്പണിങ് ബാറ്റര്‍മാരായി ഇറങ്ങും; സഞ്ജു ഏഷ്യാ കപ്പില്‍ ബെഞ്ചിലാകാനാണു സാധ്യത'; തുറന്നുപറഞ്ഞ് രാജസ്ഥാന്‍ റോയല്‍സിലെ സഹതാരം
മുംബൈ: ഏഷ്യാകപ്പ് ട്വന്റി 20 മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സെക്കന്റ് വിക്കറ്റ് കീപ്പര്‍ ബാറ്ററായാണ് ഇത്തവണ സഞ്ജു സാംസണ്‍ ഇടംപിടിച്ചത്. ജിതേഷ് ശര്‍മയാണ് ആദ്യ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍. ഇതോടെ ഓപ്പണിംഗ് സ്ഥാനത്തേക്ക് അഭിഷേക് ശര്‍മയുടെ പങ്കാളിയായി ശുഭ്മാന്‍ ഗില്ലിനെ പരിഗണിച്ചാല്‍ പ്ലേയിംഗ് ഇലവനില്‍ സഞ്ജു ഇടംപിടിക്കുമോ എന്ന സംശയം ഉയര്‍ന്നിരുന്നു. മധ്യനിരയില്‍ സഞ്ജുവിനേക്കാള്‍ ജിതേഷിനാണ് പ്രധാന്യം ലഭിക്കാന്‍ സാധ്യതയെന്നും വിലയിരുത്തല്‍ പുറത്തുവന്നു. ഇതിനിടെ സഞ്ജു റിസര്‍വ് ബഞ്ചിലിരിക്കാനാണ് സാധ്യതയെന്ന് തുറന്നു പറയുകയാണ് രാജസ്ഥാന്‍ റോയല്‍സിലെ സഹതാരം കൂടിയായ അജിന്‍ക്യാ രഹാനെ.
ശുഭ്മന്‍ ഗില്‍ വൈസ് ക്യാപ്റ്റനായി തിരിച്ചെത്തിയ സാഹചര്യത്തില്‍ ഏഷ്യാകപ്പ് ക്രിക്കറ്റില്‍ മലയാളി താരം സഞ്ജു സാംസണ്‍ പുറത്തിരിക്കാനാണു സാധ്യതയെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം പറയുന്നു. സഞ്ജു കളിക്കുന്നതു കാണാന്‍ താല്‍പര്യമുണ്ടെന്നും പക്ഷേ ഗില്‍ ടീമിലുള്ളതിനാല്‍ അതിനു സാധ്യതയില്ലെന്നും രഹാനെ യുട്യൂബ് ചാനലിലെ വിഡിയോയില്‍ പ്രതികരിച്ചു. ഏഷ്യാ കപ്പില്‍ ശുഭ്മന്‍ ഗില്‍ അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഓപ്പണറാകുമെന്നും, ജിതേഷ് ശര്‍മ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറാകുമെന്നാണ് രഹാനെയുടെ പ്രവചനം.
''ശുഭ്മന്‍ ഗില്‍ ടീമിലേക്കു തിരിച്ചെത്തി. അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഗില്‍ ഓപ്പണറാകുമെന്ന് ഏറക്കുറെ ഉറപ്പാണ്. വ്യക്തിപരമായി സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുന്നതു കാണാന്‍ എനിക്കു താല്‍പര്യമുണ്ട്. കാരണം അദ്ദേഹം മികച്ച ഫോമില്‍ കളിക്കുന്നുണ്ട്. ആത്മവിശ്വാസത്തോടെ ടീമിനൊപ്പം ചേര്‍ന്നു മികച്ച പ്രകടനങ്ങള്‍ നടത്തുന്നുണ്ട്. പക്ഷെ എന്റെ അഭിപ്രായത്തില്‍ സഞ്ജു ഏഷ്യാ കപ്പില്‍ ബെഞ്ചിലാകാനാണു സാധ്യത. ശുഭ്മന്‍ ഗില്ലും അഭിഷേക് ശര്‍മയും ഇന്ത്യയുടെ ഓപ്പണിങ് ബാറ്റര്‍മാരായി ഇറങ്ങും.''
''ജസ്പ്രീത് ബുമ്ര എത്രത്തോളം അപകടകാരിയാണെന്നു ഞാന്‍ പറയേണ്ടതില്ല. അര്‍ഷ്ദീപ് സിങ് നന്നായി കളിക്കുന്നുണ്ട്. സ്‌ട്രെയിറ്റ്, വൈഡ് യോര്‍ക്കറുകളും സ്വിങ് ബോളുകളും എറിയാന്‍ അര്‍ഷ്ദീപ് മിടുക്കനാണ്. ദുബായിലെ വിക്കറ്റിന്റെ സ്വഭാവം കൂടി പരിഗണിച്ചുവേണം ഇന്ത്യ ഏഷ്യാ കപ്പിലെ പ്ലേയിങ് ഇലവനെ തിരഞ്ഞെടുക്കാന്‍.'' രഹാനെ പ്രതികരിച്ചു. രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജുവും അജിന്‍ക്യ രഹാനെയും ഓപ്പണര്‍മാരായി ഒരുമിച്ച് കളിച്ചിട്ടുണ്ട്.
അജിന്‍ക്യ രഹാനെയുടെ ഏഷ്യാ കപ്പ് പ്ലേയിങ് ഇലവന്‍ ശുഭ്മന്‍ ഗില്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി/ ഹര്‍ഷിത് റാണ.