- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഞ്ജുവിന്റെ അസാന്നിധ്യം അറിയിച്ചില്ല; വിജയക്കുതിപ്പ് തുടര്‍ന്ന് കൊച്ചി ബ്ലൂടൈഗേഴ്സ്; ആവേശപ്പോരില്‍ കാലിക്കറ്റിനെതിരേ മൂന്നുവിക്കറ്റ് ജയം
തിരുവനന്തപുരം: കെസിഎല്ലില്‍ വിജയം തുടര്‍ന്ന് കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍ കളിക്കാതിരുന്നിട്ടും കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെ മൂന്ന് വിക്കറ്റിനാണ് കൊച്ചി തോല്‍പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തുല്‍ 165 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചി അവസാന ഓവറില്‍ ലക്ഷ്യത്തിലെത്തി. 45 റണ്‍സുമായി കൊച്ചിയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ച ജിഷ്ണുവാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കാലിക്കറ്റ് നിശ്ചിത 20 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ കൊച്ചി 19.3 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടി ലക്ഷ്യം മറികടന്നു.
സൂപ്പര്‍ താരം സഞ്ജു സാംസണില്ലാതെ ഇറങ്ങിയ കൊച്ചിക്കായി എ. ജിഷ്ണു 29 പന്തില്‍ 45 റണ്‍സ് നേടി ടോപ് സ്‌കോററായി. പി.എസ് ജെറിന്‍, പി.കെ മിഥുന്‍, ജോബിന്‍ ജോബി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വിനൂപ് മനോഹരന്‍ (14 പന്തില്‍ 30), ക്യാപ്റ്റന്‍ സാലി സാംസണ്‍ (22) എന്നിവരും തിളങ്ങി.
കാലിക്കറ്റ് നിരയില്‍ 3.3 ഓവറില്‍ 33 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ നേടിയ അഖില്‍ സ്‌കറിയയാണ് മികച്ച പ്രകടനം നടത്തിയത്. ഓപ്പണര്‍ രോഹന്‍ കുന്നുമ്മല്‍ (36), പി. അന്‍ഫാല്‍ (38), എസ്എന്‍ അമീര്‍ഷാ (28), എം. അജിനാസ് (22), സുരേഷ് സച്ചിന്‍ (18) എന്നിവര്‍ രണ്ടക്കം കടന്നു. സുധേഷന്‍ മിധു രണ്ടും യു.എം. ഹരികൃഷ്ണന്‍, ഇബ്നുല്‍ അഫ്താബ് എന്നിവര്‍ ഓരോന്നും വിക്കറ്റുകള്‍ നേടി.
ചില മാറ്റങ്ങളോടെയാണ് ഇരു ടീമുകളും ഇന്ന് കളിക്കാനിറങ്ങിയത്. കാലിക്കറ്റിന് വേണ്ടി അമീര്‍ ഷായും അഭിറാമും കൊച്ചിയ്ക്കായി ജിഷ്ണുവും അനൂപും അവസാന ഇലവനില്‍ സ്ഥാനം പിടിച്ചു. രോഹന്‍ കുന്നുമ്മലിനൊപ്പം ഇന്നിങ്‌സ് തുറന്ന അമീര്‍ഷാ ടീമിന് മികച്ച തുടക്കം സമ്മാനിക്കുകയും ചെയ്തു.മറുവശത്ത് രോഹനും തകര്‍ത്തടിച്ചു. മൂന്നാം ഓവറില്‍ തുടരെ മൂന്ന് ഫോറുകള്‍ നേടിയ രോഹന്‍ അടുത്ത ഓവറില്‍ നാല് പന്തുകള്‍ അതിര്‍ത്തി കടത്തി. നാലാം ഓവറില്‍ തന്നെ കാലിക്കറ്റ് സ്‌കോര്‍ 50 പിന്നിട്ടു.
എന്നാല്‍ സ്‌കോര്‍ 64ല്‍ നില്‌ക്കെ മൂന്ന് വിക്കറ്റുകള്‍ വീണത് കാലിക്കറ്റിന് തിരിച്ചടിയായി. അമീര്‍ഷാ 28ഉം രോഹന്‍36ഉം റണ്‍സ് നേടി മടങ്ങി.തുടര്‍ന്നെത്തിയ അഖില്‍ സ്‌കറിയ ആദ്യ പന്തില്‍ തന്നെ പുറത്തായി. വെറും 13 പന്തുകളില്‍ നിന്നായിരുന്നു രോഹന്‍ 36 റണ്‍സ് നേടിയത്. അഞ്ചാം വിക്കറ്റില്‍ അജ്‌നാസും അന്‍ഫലും ചേര്‍ന്ന് നേടിയ 50 റണ്‍സാണ് കാലിക്കറ്റിന് ഭേദപ്പെട്ട സ്‌കോര്‍ നല്കിയത്. അജ്‌നാസ് 22ഉം അന്‍ഫല്‍ 38ഉം റണ്‍സ് നേടി. സച്ചിന്‍ സുരേഷ് 10 പന്തുകളില്‍ നിന്ന് 18 റണ്‍സെടുത്തു. കൊച്ചിയ്ക്ക് വേണ്ടി പി എസ് ജെറിനും പി കെ മിഥുനും ജോബിന്‍ ജോബിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.