- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ ഓവറിലെ നാലാം പന്തില്‍ പൃഥ്വി ഷായെ വിക്കറ്റിന് മുന്നില്‍ കുടുക്കി എം ഡി നിധീഷ്; അടുത്ത പന്തില്‍ സിദ്ദേശ് വീറിനെ ഗോള്‍ഡന്‍ ഡക്കാക്കി ഹാട്രിക്കിന് അരികെ; രണ്ടാം ഓവറിലെ ആദ്യ പന്തില്‍ അര്‍ഷിന്‍ കുല്‍ക്കര്‍ണിയെ പുറത്താക്കി എന്‍ പി ബേസിലും; അങ്കിത് ബാവ്നെയും പൂജ്യത്തിന് പുറത്ത്; രഞ്ജി ട്രോഫിയില്‍ മഹാരാഷ്ട്രയെ എറിഞ്ഞ് വിറപ്പിച്ച് കേരള പേസര്‍മാര്‍
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മഹാരാഷ്ട്ര ബാറ്റിങ് നിരയെ വിറപ്പിച്ച് കേരള പേസര്‍മാര്‍. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന മഹാരാഷ്ട്രക്ക് ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്. ഓപ്പണര്‍മാരായ പൃഥ്വി ഷായെയും അര്‍ഷിന്‍ കുല്‍ക്കര്‍ണിയെയും സിദ്ദേശ് വീറിനെയും റണ്ണെടുക്കും മുമ്പ് നഷ്ടമായ മഹാരാഷ്ട്ര ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ അഞ്ച് റണ്‍സെന്ന നിലയിലാണ്. റണ്ണൊന്നുമെടുക്കാതെ ഋതുരാജ് ഗെയ്ക്വാദും സൗരഭ് നവാലെയുമാണ് ക്രീസില്‍. പുതിയ സീസണിലെ കേരളത്തിന്റെ ആദ്യ മത്സരമാണിത്. കഴിഞ്ഞവര്‍ഷം കൈയകലെ നഷ്ടപ്പെട്ട കിരീടം ഇക്കുറി പിടിച്ചെടുക്കാമെന്ന പ്രതീക്ഷയോടെ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം ഇറങ്ങുന്നത്.
ആദ്യ ഓവറിലെ നാലാം പന്തില്‍ പൃഥ്വി ഷായെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ എം ഡി നിധീഷാണ് മഹാരാഷ്ട്രയെ ഞെട്ടിച്ചത്. അടുത്ത പന്തില്‍ സിദ്ദേശ് വീറിനെ ഗോള്‍ഡന്‍ ഡക്കാക്കി നിധീഷ് ഹാട്രിക്കിന് അടുത്തെത്തി. നിധീഷിന്റെ പന്തില്‍ സിദ്ദേശ് വീര്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന് ക്യാച്ച് നല്‍കി പുറത്താവുകയായിരുന്നു. ഹാട്രിക്ക് തികയ്ക്കാനായില്ലെങ്കിലും രണ്ടാം ഓവറിലെ ആദ്യ പന്തില്‍ മറ്റൊരു ഓപ്പണറായ അര്‍ഷിന്‍ കുല്‍ക്കര്‍ണിയെയും ഗോള്‍ഡന്‍ ഡക്കാക്കിയ എന്‍ പി ബേസില്‍ തന്റെ അടുത്ത ഓവറില്‍ ക്യാപ്റ്റന്‍ അങ്കിത് ബാവ്നെയും(0) മടക്കി മഹാരാഷ്ട്രയെ കൂട്ടത്തകര്‍ച്ചയിലാക്കി.
മുഹമ്മദ് അസറുദ്ദീന്‍ നയിക്കുന്ന ടീമില്‍ സഞ്ജു സാംസണ്‍, സച്ചിന്‍ ബേബി, രോഹന്‍ കുന്നുമ്മല്‍, സല്‍മാന്‍ നിസാര്‍ എന്നിവരുണ്ട്. നിധീഷ് എം.ഡി., ബേസില്‍ എന്‍.പി., ഏദന്‍ ആപ്പിള്‍ ടോം തുടങ്ങിയവരാണ് ബൗളിങ് നിരയെ നയിക്കുന്നത്. മറുനാടന്‍ താരങ്ങളായ ബാബ അപരാജിത്, അങ്കിത് ശര്‍മ എന്നിവരും ആദ്യപതിനൊന്നില്‍ ഇടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തെ റണ്ണറപ്പായ കേരളം ഇക്കുറി എലൈറ്റ് ഗ്രൂപ്പ് ബിയിലാണ്.
മഹാരാഷ്ട്ര: അങ്കിത് ബാവ്നെ, പൃഥ്വി ഷാ, ഋതുരാജ് ഗെയ്ക്വാദ്, സൗരഭ് നവാലെ, ജലജ് സക്‌സേന, രജനീഷ് ഗുര്‍ബാനി, വിക്കി ഓസ്ത്വാള്‍, സിദ്ധേഷ് വീര്‍, മുകേഷ് ചൗധരി, അര്‍ഷിന്‍ കുല്‍ക്കര്‍ണി, രാമകൃഷ്ണ ഘോഷ്
കേരളം: മുഹമ്മദ് അസറുദ്ദീന്‍, ബാബ അപരാജിത്, സഞ്ജു സാംസണ്‍, സച്ചിന്‍ ബേബി, എം.ഡി നിധീഷ്, അക്ഷയ് ചന്ദ്രന്‍, രോഹന്‍ കുന്നുമ്മല്‍, അങ്കിത് ശര്‍മ്മ, ഏദന്‍ ആപ്പിള്‍ ടോം, നെടുമന്‍കുഴി ബേസില്‍, സല്‍മാന്‍ നിസാര്‍