- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടവേളയില്‍ വെള്ളത്തിനൊപ്പം സപ്പോര്‍ട്ട് സ്റ്റാഫ് നല്‍കിയത് കറുത്ത നിറമുള്ള ദ്രാവകം; കോലിയുടെ മുഖഭാവം, ചവര്‍പ്പുള്ളതെന്തോ കഴിച്ച പോലെ; മത്സരത്തിനിടെ സൂപ്പര്‍ താരം കുടിച്ചത് എന്തെന്ന് തിരഞ്ഞ് സോഷ്യല്‍ മീഡിയ; അന്ന് യശസ്വി ജയ്‌സ്വാളും കുടിച്ചിരുന്നു

ഇന്‍ഡോര്‍: ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പര കൈവിട്ടെങ്കിലും ഇന്ത്യക്ക് ആശ്വാസം നല്‍കുന്നത് സൂപ്പര്‍ താരം വിരാട് കോലിയുടെ മികച്ച ഫോമാണ്. 2027 ലോകകപ്പിലേക്ക് പ്രതീക്ഷയോടെ മുന്നേറുന്ന കോലി ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. പിന്നാലെ ന്യൂസിലന്‍ഡിനെതിരെയും ഒരു സെഞ്ചുറിയും ഒരു അര്‍ധ സെഞ്ചുറിയും നേടിയിരുന്നു. മൂന്നാം മത്സരത്തില്‍
സൂപ്പര്‍ താരം വിരാട് കോലി സെഞ്ചറി നേടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചിരുന്നില്ല. 108 പന്തുകള്‍ നേരിട്ട കോലി 124 റണ്‍സെടുത്താണു പുറത്തായത്.
ട്വന്റി20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍നിന്നു വിരമിച്ച കോലി, ഏകദിന ക്രിക്കറ്റില്‍ മാത്രമാണ് നിലവില്‍ ഇന്ത്യയ്ക്കു വേണ്ടി കളിക്കുന്നത്. 2027 ലോകകപ്പ് വരെ കോലിക്ക് ഏകദിന ടീമിനൊപ്പം തുടരാന്‍ താല്‍പര്യമുണ്ടെന്നാണു വിവരം. 37 വയസ്സായെങ്കിലും ടീമിലെ യുവതാരങ്ങളെക്കാള്‍ മികച്ച ഫിറ്റ്‌നസുള്ള കോലി, വീഗന്‍ ഡയറ്റാണു വര്‍ഷങ്ങളായി പിന്തുടരുന്നത്.
കഴിഞ്ഞ ദിവസം ഇന്‍ഡോറില്‍ നടന്ന മത്സരത്തിനിടയിലെ ഇടവേളയില്‍ വിരാട് കോലി എന്താണു കുടിച്ചതെന്നാണ് സമൂഹമാധ്യമത്തിലെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. ഇടവേളയില്‍ വെള്ളക്കുപ്പിക്കൊപ്പം, ചെറിയൊരു കുപ്പി കൂടി സപ്പോര്‍ട്ട് സ്റ്റാഫ് കോലിക്കു കൊടുക്കുന്നുണ്ടായിരുന്നു. ഇത് എന്താണെന്നാണ് ആരാധകരുടെ സംശയം?.
കറുത്ത നിറത്തിലുള്ള ദ്രാവകം കുടിച്ച ശേഷം, ചവര്‍പ്പുള്ളതെന്തോ കഴിച്ച പോലെയായിരുന്നു കോലിയുടെ മുഖഭാവം. കോലി എന്താണു കുടിച്ചതെന്നു സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കായിക താരങ്ങള്‍ ഉപയോഗിക്കുന്ന പിക്കിള്‍ ജ്യൂസ് എന്ന പാനീയമാണിതെന്നാണു വിവരം. മത്സരങ്ങള്‍ക്കിടെ പേശികള്‍ക്കു കരുത്ത് ലഭിക്കുന്നതിനായി കായിക താരങ്ങള്‍ ഇത് സാധാരണയായി കുടിക്കാറുണ്ട്. മുന്‍പ് ഒരു ടെസ്റ്റ് മത്സരത്തിനിടെ യുവതാരം യശസ്വി ജയ്‌സ്വാളും പിക്കിള്‍ ജ്യൂസ് കുടിച്ചിരുന്നു. പച്ചക്കറികള്‍, വിനാഗിരി, ഉപ്പ് എന്നിവയുടെ മിശ്രിതമായ ഇതില്‍ സോഡിയവും പൊട്ടാസ്യവും ഏറെയുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഈ പാനീയം ഉപയോഗിക്കാറുണ്ട്.


