- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ദേഷ്യപ്പെടുന്നത് നിര്‍ത്തൂ, സഹോദരാ!' ക്യാപ്റ്റന്റെ പുറത്തൊരു തട്ട് കൊടുത്ത് ദേഷ്യത്തോടെ നടന്നുനീങ്ങുന്ന കുല്‍ദീപ് യാദവ്; സൂര്യകുമാര്‍ ഇത് കണ്ട് ആദ്യം അമ്പരക്കുന്നതും പിന്നാലെ ചിരിക്കുന്നതും ദൃശ്യങ്ങളില്‍; ആ ക്യാച്ച് വിട്ടതിന് ഇന്ത്യന്‍ ക്യാംപില്‍ അടിപൊട്ടിയോ? വൈറലായി പുതിയ വീഡിയോ

ഹൈദരാബാദ്: ട്വന്റി 20 ലോകകപ്പില്‍ പാക്കിസ്ഥാനെ പരാജയപ്പെടുത്തി സൂപ്പര്‍ 8 ഉറപ്പിച്ച ഇന്ത്യന്‍ ടീമിന്റെ ആഘോഷത്തിനിടെ അരങ്ങേറിയ നാടകീയ സംഭവം വലിയ ചര്‍ച്ചയായിരുന്നു. നായകന്‍ സൂര്യകുമാര്‍ യാദവും ഹാര്‍ദിക് പാണ്ഡ്യയും കുല്‍ദീപ് യാദവിനോട് കയര്‍ക്കുന്ന ദൃശ്യമായിരുന്നു ചര്‍ച്ചകള്‍ക്ക് വഴിവച്ചത്. മത്സരത്തിനിടെ അഫ്രീദിയുടെ ക്യാച്ച് കുല്‍ദീപ് ബൗണ്ടറി ലൈനിനു സമീപത്തുവച്ച് കൈവിട്ടതും സിക്‌സായതുമാണ് ഹാര്‍ദികിനെ പ്രകോപിപ്പിച്ചത്. സംസാരിച്ചതെന്തെന്ന് വ്യക്തമല്ലെങ്കിലും രോഷത്തോടെയായിരുന്ന ഹാര്‍ദിക്കിന്റെ പ്രതികരണം. പിന്നാലെ നടന്ന പതിവു ഹസ്തദാനത്തില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ദേഷ്യത്തോടെയാണ് കുല്‍ദീപിനെ തിരിഞ്ഞു നോക്കിയത്.
ഇതോടെ ഇന്ത്യന്‍ ക്യാംപില്‍ കാര്യങ്ങള്‍ അത്ര പന്തിയില്ലെന്നു വരെ അഭ്യൂഹങ്ങള്‍ പരന്നു. എന്നാല്‍ ഈ അഭ്യൂഹങ്ങളെയെല്ലാം ഇല്ലാതാക്കുന്ന വിഡിയോ ആണ് ഇപ്പോള്‍ സൂര്യകുമാര്‍ യാദവ് തന്റെ ഔദ്യോഗിക പേജില്‍ പങ്കുവച്ചിരിക്കുന്നത്. ഗ്രൗണ്ടില്‍ നടന്ന കാര്യം പുനരാവിഷ്‌ക്കരിക്കുന്നൊരു വിഡിയോ ആണ് പുറത്തുവിട്ടത്. ദേഷ്യപ്പെടുന്നത് നിര്‍ത്തൂ, സഹോദരാ' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്. സൂര്യകുമാര്‍ യാദവും കുല്‍ദീപ് യാദവും ചേര്‍ന്നുള്ള രസകരമായ വിഡിയോയില്‍ ക്യാപ്റ്റന്റെ പുറത്തൊരു തട്ട് കൊടുത്ത് കുല്‍ദീപ് ദേഷ്യത്തോടെ നടന്നുനീങ്ങുന്നു. സൂര്യകുമാര്‍ ഇത് കണ്ട് ആദ്യം അമ്പരക്കുന്നതും പിന്നാലെ ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
മത്സരശേഷം നടന്ന നാടകീയ സംഭവങ്ങളെ പുനരാവിഷ്‌കരിച്ചിരിക്കുന്ന രസകരമായ ഒരു വീഡിയോ ആണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ പങ്കുവെച്ചത്. നടന്നുവരുന്ന ക്യാപ്റ്റനെ ചെറുതായൊന്ന് തട്ടിയിട്ട് ദേഷ്യത്തോടെ പോകുന്ന കുല്‍ദീപാണ് വീഡിയോയിലുള്ളത്. വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വന്‍ വൈറലായി. ഇന്ത്യന്‍ ക്യാംപില്‍ മറ്റുപ്രശ്‌നങ്ങളില്ലെന്ന് അടിവരയിടുന്നത് കൂടിയാണ് വീഡിയോ. ദേഷ്യപ്പെടുന്നത് നിര്‍ത്തൂ സഹോദരാ എന്ന ക്യാപ്ഷനോടെയാണ് സൂര്യ വീഡിയോ പങ്കുവെച്ചത്.
കഴിഞ്ഞദിവസം പാകിസ്താനെതിരേ നടന്ന മത്സരശേഷം ഇന്ത്യന്‍ താരങ്ങളുടെ വിജയാഘോഷങ്ങള്‍ക്കിടെയാണ് സംഭവം. എന്നാല്‍, പരസ്പരം ഹസ്തദാനം ചെയ്ത് താരങ്ങള്‍ മടങ്ങുന്നതിനിടെ കുല്‍ദീപിനോട് സൂര്യയും ഹാര്‍ദിക്കും രോഷത്തോടെയാണ് സംസാരിച്ചത്. ഹാര്‍ദിക് കുല്‍ദീപിനെ മൈതാനത്തുവെച്ച് ചോദ്യംചെയ്തുകൊണ്ടിരുന്നു. പിന്നാലെ റിങ്കു സിങ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. കൈകൊടുക്കുന്നതിനിടെ ക്യാപ്റ്റനും സമാനമായ രീതിയിലാണ് പ്രതികരിച്ചത്.


