ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (IPL) പത്തൊന്‍പതാം എഡിഷന് നാളെ കൊടിയേറുകയാണ്. ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്ന ഈ ആവേശപ്പൂരത്തിന് ശനിയാഴ്ച ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തുടക്കമാകും. നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലാണ് ഉദ്ഘാടന മത്സരം. രാത്രി 7.30-ന് ആരംഭിക്കുന്ന പോരാട്ടത്തോടെ രണ്ട് മാസം നീണ്ടുനില്‍ക്കുന്ന ക്രിക്കറ്റ് വസന്തത്തിന് തുടക്കമാകും.

ഐ.പി.എലിന്റെ 19-ാം എഡിഷനാണ് നടക്കാന്‍പോകുന്നത്. ഇത്തവണത്തെ ഐപിഎല്ലില്‍ പതിവ് പോലെ ബോളിവുഡ് താരങ്ങള്‍ അണിനിരക്കുന്ന വര്‍ണ്ണാഭമായ ഉദ്ഘാടന ചടങ്ങുകള്‍ ഉണ്ടാകില്ല എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ സീസണില്‍ ആര്‍സിബിയുടെ വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ജീവന്‍ നഷ്ടപ്പെട്ടവരോടുള്ള ആദരസൂചകമായാണ് ബിസിസിഐ ആഘോഷങ്ങള്‍ ഒഴിവാക്കിയത്. എന്നാല്‍ മെയ് 31-ന് നടക്കുന്ന ഫൈനലിനോട് അനുബന്ധിച്ച് വമ്പന്‍ പരിപാടികള്‍ നടത്താനാണ് അധികൃതരുടെ തീരുമാനം.

ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന മറ്റൊരു പ്രധാന മാറ്റം മലയാളി താരം സഞ്ജു സാംസണിന്റേതാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായിരുന്ന സഞ്ജു ഇത്തവണ ചെന്നൈ സൂപ്പര്‍ കിംഗ്സിന് (CSK) വേണ്ടിയാണ് പാഡണിയുന്നത്. മഹേന്ദ്ര സിംഗ് ധോനിയുടെ പിന്‍ഗാമിയായി മാനേജ്‌മെന്റ് കാണുന്ന സഞ്ജു, ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിനൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുമെന്ന പ്രഖ്യാപനം ആരാധകരില്‍ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ സീസണോടെ ധോനി കളി അവസാനിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ സിഎസ്‌കെ നിരയില്‍ സഞ്ജുവിന്റെ പ്രകടനം നിര്‍ണ്ണായകമാകും. വിരമിച്ചാലും മറ്റേതെങ്കിലും റോളില്‍ ധോനി ചെന്നൈക്കൊപ്പമുണ്ടാകും.

വിരാട് കോലി, രോഹിത് ശര്‍മ, സഞ്ജു സാംസണ്‍, ശുഭ്മന്‍ ഗില്‍, ജസ്പ്രീത് ബുംറ, ഋഷഭ് പന്ത്, ശ്രേയസ് അയ്യര്‍, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, വൈഭവ് സൂര്യവംശി തുടങ്ങി ഇന്ത്യന്‍ ക്രിക്കറ്റിലേയും ജോസ് ബട്ട്ലര്‍, ഗ്ലെന്‍ ഫിലിപ്സ്, റാഷീദ് ഖാന്‍, പാറ്റ് കമിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ട്രാവിസ് ഹെഡ്, സുനില്‍ നരെയ്ന്‍, എയ്ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍ തുടങ്ങി വിദേശക്രിക്കറ്റിലേയും വമ്പന്മാര്‍ കളിക്കുന്നുണ്ട്.

ഏപ്രില്‍ 13 മുതല്‍ മേയ് 24 വരെയാണ് രണ്ടാം ഘട്ട ലീഗ് മത്സരങ്ങള്‍. തുടര്‍ന്ന് പ്ലേ ഓഫും ഫൈനലും. 70 ഗ്രൂപ്പ് മത്സരങ്ങളും 4 പ്ലേഓഫ് മത്സരങ്ങളുമാണ് സീസണിലുള്ളത്. 7 വീതം ഹോം മത്സരങ്ങളും എവേ മത്സരങ്ങളുമാണ് ഓരോ ടീമും ഗ്രൂപ്പ് ഘട്ടത്തില്‍ കളിക്കേണ്ടത്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിനു പുറമേ റായ്പുരില്‍ ആര്‍സിബി 2 ഹോം മത്സരങ്ങള്‍ കളിക്കുന്നുണ്ട്. രാജസ്ഥാന്‍ റോയല്‍സ് (ജയ്പുര്‍, ഗുവാഹത്തി), പഞ്ചാബ് കിങ്‌സ് (ന്യൂ ചണ്ഡിഗഡ്, ധരംശാല) എന്നീ ടീമുകള്‍ക്കും 2 ഹോം ഗ്രൗണ്ടുകള്‍ വീതമുണ്ട്. മുന്‍പ് വിശാഖപട്ടണത്ത് ഹോം മത്സരം കളിച്ചിരുന്ന ഡല്‍ഹി ക്യാപിറ്റല്‍സിന് ഇത്തവണ ന്യൂഡല്‍ഹി മാത്രമാണ് ഹോം.

ടൂര്‍ണമെന്റിന്റെ രണ്ടാം ഘട്ട മത്സരക്രമവും ബിസിസിഐ പുറത്തുവിട്ടു. ഏപ്രില്‍ 13 മുതല്‍ മെയ് 24 വരെയുള്ള 50 മത്സരങ്ങളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. ആകെ 84 മത്സരങ്ങളാണ് ഈ സീസണിലുള്ളത്. 10 ടീമുകള്‍ 12 വേദികളിലായി ഏറ്റുമുട്ടും. പോയിന്റ് നിലയില്‍ ആദ്യരണ്ടു ടീമുകള്‍ ക്വാളിഫയര്‍ ഒന്നിലേക്കും മൂന്നും നാലും ടീമുകള്‍ എലിമിനേറ്ററിലേക്കുമെത്തും. മിക്ക മത്സരങ്ങളും രാത്രി 7.30-ന് ആരംഭിക്കുമ്പോള്‍, രണ്ട് മത്സരങ്ങളുള്ള ദിവസങ്ങളില്‍ ആദ്യത്തേത് ഉച്ചകഴിഞ്ഞ് 3.30-ന് തുടങ്ങും. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ജിയോ ഹോട്ട്സ്റ്റാറിലും മത്സരങ്ങള്‍ തത്സമയം കാണാം.

(തീയതി, സമയം, മത്സരം, വേദി എന്ന ക്രമത്തില്‍)

മാര്‍ച്ച് 28, 7.30 PM: ബെംഗളൂരു- ഹൈദരാബാദ് (ബെംഗളൂരു)

മാര്‍ച്ച് 29, 7.30 PM: മുംബൈ- കൊല്‍ക്കത്ത (മുംബൈ)

മാര്‍ച്ച് 30, 7.30 PM: രാജസ്ഥാന്‍- ചെന്നൈ (ഗുവാഹത്തി)

മാര്‍ച്ച് 31, 7.30 PM: പഞ്ചാബ്- ഗുജറാത്ത് (ന്യൂ ചണ്ഡിഗഡ്)

ഏപ്രില്‍ 1, 7.30 PM: ലക്‌നൗ- ഡല്‍ഹി (ലക്‌നൗ)

ഏപ്രില്‍ 2, 7.30 PM: കൊല്‍ക്കത്ത- ഹൈദരാബാദ് (കൊല്‍ക്കത്ത)

ഏപ്രില്‍ 3, 7.30 PM: ചെന്നൈ- പഞ്ചാബ് (ചെന്നൈ)

ഏപ്രില്‍ 4, 3.30 PM: ഡല്‍ഹി -മുംബൈ (ഡല്‍ഹി)

ഏപ്രില്‍ 4, 7.30 PM: ഗുജറാത്ത്- രാജസ്ഥാന്‍ (അഹമ്മദാബാദ്)

ഏപ്രില്‍ 5, 3.30 PM: ഹൈദരാബാദ് ലക്‌നൗ (ഹൈദരാബാദ്)

ഏപ്രില്‍ 5, 7.30 PM: ബെംഗളൂരു- ചെന്നൈ (ബെംഗളൂരു)

ഏപ്രില്‍ 6, 7.30 PM: കൊല്‍ക്കത്ത- പഞ്ചാബ് (കൊല്‍ക്കത്ത)

ഏപ്രില്‍ 7, 7.30 PM: രാജസ്ഥാന്‍- മുംബൈ (ഗുവാഹത്തി)

ഏപ്രില്‍ 8, 7.30 PM: ഡല്‍ഹി- ഗുജറാത്ത് (ഡല്‍ഹി)

ഏപ്രില്‍ 9, 7.30 PM: കൊല്‍ക്കത്ത- ലക്‌നൗ (കൊല്‍ക്കത്ത)

ഏപ്രില്‍ 10, 7.30 PM: രാജസ്ഥാന്‍- ബെംഗളൂരു (ഗുവാഹത്തി)

ഏപ്രില്‍ 11, 3.30 PM: പഞ്ചാബ് - ഹൈദരാബാദ് (ന്യൂ ചണ്ഡിഗഡ്)

ഏപ്രില്‍ 11 7.30 PM: ചെന്നൈ- ഡല്‍ഹി (ചെന്നൈ)

ഏപ്രില്‍ 12, 3.30 PM: ലക്‌നൗ- ഗുജറാത്ത് (ലക്‌നൗ)

ഏപ്രില്‍ 12, 7.30 PM: മുംബൈ- ബെംഗളൂരു (മുംബൈ)

ഏപ്രില്‍ 13, 7.30 PM: ഹൈദരാബാദ് - രാജസ്ഥാന്‍ (ഹൈദരാബാദ്)

ഏപ്രില്‍ 14, 7.30 PM: ചെന്നൈ - കൊല്‍ക്കത്ത (ചെന്നൈ)

ഏപ്രില്‍ 15, 7.30 PM: ബെംഗളൂരു - ലക്‌നൗ (ബെംഗളൂരു)

ഏപ്രില്‍ 16, 7.30 PM: മുംബൈ - പഞ്ചാബ് (മുംബൈ)

ഏപ്രില്‍ 17, 7.30 PM: ഗുജറാത്ത് - കൊല്‍ക്കത്ത (അഹമ്മദാബാദ്)

ഏപ്രില്‍ 18, 3.30 PM: ബെംഗളൂരു - ഡല്‍ഹി (ബെംഗളൂരു)

ഏപ്രില്‍ 18, 7.30 PM: ഹൈദരാബാദ് - ചെന്നൈ (ഹൈദരാബാദ്)

ഏപ്രില്‍ 19, 3.30 PM: കൊല്‍ക്കത്ത - രാജസ്ഥാന്‍ ( കൊല്‍ക്കത്ത)

ഏപ്രില്‍ 19, 7.30 PM: പഞ്ചാബ് - ലക്‌നൗ (ന്യൂ ചണ്ഡിഗഡ്)

ഏപ്രില്‍ 20, 7.30 PM: ഗുജറാത്ത് - മുംബൈ (അഹമ്മദാബാദ്)

ഏപ്രില്‍ 21, 7.30 PM: ഹൈദരാബാദ് - ഡല്‍ഹി (ഹൈദരാബാദ്)

ഏപ്രില്‍ 22, 7.30 PM: ലക്‌നൗ - രാജസ്ഥാന്‍ (ലക്‌നൗ)

ഏപ്രില്‍ 23, 7.30 PM: മുംബൈ - ചെന്നൈ (മുംബൈ)

ഏപ്രില്‍ 24, 7.30 PM: ബെംഗളൂരു - ഗുജറാത്ത് (ബെംഗളൂരു)

ഏപ്രില്‍ 25, 3.30 PM: ഡല്‍ഹി - പഞ്ചാബ് (ഡല്‍ഹി)

ഏപ്രില്‍ 25, 7.30 PM: രാജസ്ഥാന്‍ - ഹൈദരാബാദ് (ജയ്പുര്‍)

ഏപ്രില്‍ 26, 3.30 PM: ഗുജറാത്ത് - ചെന്നൈ (അഹമ്മദാബാദ്)

ഏപ്രില്‍ 26, 7.30 PM: ലക്‌നൗ - കൊല്‍ക്കത്ത (ലക്‌നൗ)

ഏപ്രില്‍ 27, 7.30 PM: ഡല്‍ഹി - ബെംഗളൂരു (ഡല്‍ഹി)

ഏപ്രില്‍ 28, 7.30 PM: പഞ്ചാബ് - രാജസ്ഥാന്‍ (ന്യൂ ചണ്ഡിഗഡ്)

ഏപ്രില്‍ 29, 7.30 PM: മുംൈബ - ഹൈദരാബാദ് (മുംബൈ)

ഏപ്രില്‍ 30, 7.30 PM: ഗുജറാത്ത് - ബെംഗളൂരു (അഹമ്മദാബാദ്)

മേയ് 1, 7.30 PM: രാജസ്ഥാന്‍ - ഡല്‍ഹി (ജയ്പുര്‍)

മേയ് 2, 7.30 PM: ചെന്നൈ - മുംബൈ (ചെന്നൈ)

മേയ് 3, 3.30 PM: ഹൈദരാബാദ് - കൊല്‍ക്കത്ത (ഹൈദരാബാദ്)

മേയ് 3, 7.30 PM: ഗുജറാത്ത് - പഞ്ചാബ് (അഹമ്മദാബാദ്)

മേയ് 4, 7.30 PM: മുംബൈ - ലക്‌നൗ (മുംബൈ)

മേയ് 5, 7.30 PM: ഡല്‍ഹി - ചെന്നൈ (ഡല്‍ഹി)

മേയ് 6, 7.30 PM: ഹൈദരാബാദ് - പഞ്ചാബ് (ഹൈദരാബാദ്)

മേയ് 7, 7.30 PM: ലക്‌നൗ - ബെംഗളൂരു (ലക്‌നൗ)

മേയ് 8, 7.30 PM: ഡല്‍ഹി - കൊല്‍ക്കത്ത (ഡല്‍ഹി)

മേയ് 9, 7.30 PM: രാജസ്ഥാന്‍ - ഗുജറാത്ത് (ജയ്പുര്‍)

മേയ് 10, 3.30 PM: ചെന്നൈ - ലക്‌നൗ (ചെന്നൈ)

മേയ് 10, 7.30 PM: ബെംഗളൂരു - മുംബൈ (റായ്പുര്‍)

മേയ് 11, 7.30 PM: പഞ്ചാബ് - ഡല്‍ഹി (ധരംശാല)

മേയ് 12, 7.30 PM: ഗുജറാത്ത് - ഹൈദരാബാദ് (അഹമ്മദാബാദ്)

മേയ് 13, 7.30 PM: ബെംഗളൂരു - കൊല്‍ക്കത്ത (റായ്പുര്‍)

മേയ് 14, 7.30 PM: പഞ്ചാബ് - മുംബൈ (ധരംശാല)

മേയ് 15, 7.30 PM: ലക്‌നൗ - ചെന്നൈ (ലക്‌നൗ)

മേയ് 16, 7.30 PM: കൊല്‍ക്കത്ത - ഗുജറാത്ത് (കൊല്‍ക്കത്ത)

മേയ് 17, 3.30 PM: പഞ്ചാബ് - ബെംഗളൂരു (ധരംശാല)

മേയ് 17, 7.30 PM: ഡല്‍ഹി - രാജസ്ഥാന്‍ (ഡല്‍ഹി)

മേയ് 18, 7.30 PM: ചെന്നൈ - ഹൈദരാബാദ് (ചെന്നൈ)

മേയ് 19, 7.30 PM: രാജസ്ഥാന്‍ - ലക്‌നൗ (ജയ്പുര്‍)

മേയ് 20, 7.30 PM: കൊല്‍ക്കത്ത - മുംബൈ (കൊല്‍ക്കത്ത)

മേയ് 21, 7.30 PM: ചെന്നൈ - ഗുജറാത്ത് (ചെന്നൈ)

മേയ് 22, 7.30 PM: ഹൈദരാബാദ് - ബെംഗളൂരു (ഹൈദരാബാദ്)

മേയ് 23, 7.30 PM: ലക്‌നൗ - പഞ്ചാബ് (ലക്‌നൗ)

മേയ് 24, 3.30 PM: മുംബൈ - രാജസ്ഥാന്‍ (മുംബൈ)

മേയ് 24, 7.30 PM: കൊല്‍ക്കത്ത - ഡല്‍ഹി (കൊല്‍ക്കത്ത)