- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തപ്പിത്തടഞ്ഞ് ടോപ് ഓർഡർ; സയ്യിദ് മുഷ്താഖ് അലിയിൽ കേരളത്തിന് ദയനീയ തോൽവി; ഒഡിഷയോട് പരാജയപ്പെട്ടത് 32 റൺസിന്; കെ.എം ആസിഫിന് മൂന്ന് വിക്കറ്റ്
ലക്നൗ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് ദയനീയ തോൽവി. ആദ്യ മത്സരത്തിൽ ഒഡിഷയെ തകർത്ത ആത്മവിശ്വാസത്തിൽ ഇറങ്ങിയ സഞ്ജു സാംസൺ നയിക്കുന്ന കേരളം ലക്നൗവിൽ റെയിൽവേസിനോട് 32 റൺസിനാണ് പരാജയപ്പെട്ടത്. ടൂർണമെന്റിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ, മികച്ച ഫോമിലെത്തിയ കേരളത്തിന് ബാറ്റിങ് നിരയുടെ കൂട്ടത്തകർച്ച കനത്ത തിരിച്ചടിയായി.
ആദ്യം ബാറ്റുചെയ്ത റെയിൽവേസ്, നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് അടിച്ചെടുത്തു. നവ്നീത് വിർക് 32 റൺസും രവി സിങ് 25 റൺസും നേടി റെയിൽവേസ് സ്കോർ ഉയർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചു. കേരള ബൗളിംഗ് നിരയിൽ കെ.എം. ആസിഫ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു. എൻ.എം. ഷറഫുദ്ദീനും അഖിൽ സ്കറിയയും രണ്ട് വീതം വിക്കറ്റുകൾ പങ്കിട്ട് റെയിൽവേസിനെ ഒരു ശരാശരി സ്കോറിൽ ഒതുക്കി.എന്നാൽ, 150 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കേരള ബാറ്റിങ് നിരയ്ക്ക് സ്ഥിരത പുലർത്താനായില്ല.
ഒഡിഷക്കെതിരായ മത്സരത്തിൽ സെഞ്ച്വറി നേടി ഫോമിലായിരുന്ന ഓപ്പണർ രോഹൻ കുന്നുമ്മൽ വെറും എട്ട് റൺസെടുത്ത് പുറത്തായത് ടീമിന് ആദ്യ തിരിച്ചടിയായി. ക്യാപ്റ്റൻ സഞ്ജു സാംസൺ 19 റൺസെടുത്ത് കേരളത്തിന്റെ ടോപ് സ്കോറർ ആയെങ്കിലും, അദ്ദേഹത്തിനും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാൻ സാധിച്ചില്ല. 25 പന്തിൽ നിന്നാണ് സഞ്ജു 19 റൺസ് നേടിയത്. അഹമ്മദ് ഇംറാൻ (12), സൽമാൻ നിസാർ (18), അഖിൽ സ്കറിയ (16), അങ്കിത് ശർമ (15 നോട്ടൗട്ട്) എന്നിവർക്ക് കാര്യമായ സംഭാവന നൽകാനായില്ല. ഒടുവിൽ, എട്ട് വിക്കറ്റ് നഷ്ടത്തിൽ 117 റൺസെടുക്കാനേ കേരളത്തിന് കഴിഞ്ഞുള്ളൂ.




