- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ത്യ വരമെന്ന് വാശിപ്പിടിച്ച പാകിസ്ഥാന്‍; വാശി ഇന്ത്യയുടെ കാര്യത്തില്‍ മാത്രം; സ്റ്റേഡിയങ്ങളുടെ പണി പാതിവഴിയില്‍: പാക്കിന് വേദി തന്നെ നഷ്ടമാകുമോ? പണി വിലയിരുത്താന്‍ ഐസിസി പാകിസ്ഥാനിലേക്ക്
ഇസ്ലാമബാദ്: ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് പോരാട്ടത്തിനു ആഴ്ചകള്‍ മാത്രമുള്ളപ്പോഴും വേദിയാകുന്ന പാകിസ്ഥാനില്‍ സ്റ്റേഡിയങ്ങളുടെ പണി പാതി വഴിയിലെന്നു റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാനിലേക്ക് ഇന്ത്യ വരണമെന്ന് വാശിപിടിച്ച് പാകിസ്ഥാന്‍ അതിനിടെ സ്റ്റേഡിയത്തിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് വീഴ്ച വരുത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. മത്സരങ്ങള്‍ക്ക് മുന്‍പ് സ്റ്റേഡിയത്തിന്റെ പണി പൂര്‍ത്തിയാക്കന്‍ പറ്റുന്ന രീതിയിലല്ല ഇപ്പോള്‍ പണി നടക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയുടെ മത്സരങ്ങള്‍ യുഎഇയിലും ബാക്കി മത്സരങ്ങള്‍ പാകിസ്ഥാനില്‍ അരങ്ങേറും. എന്നാല്‍ നിലവില്‍ വേദി മൊത്തത്തില്‍ തന്നെ അവര്‍ക്ക് നഷ്ടമാകുമെന്ന അവസ്ഥയിലാണ്.
കറാച്ചി ദേശീയ സ്റ്റേഡിയം, ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയം, റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയങ്ങളാണ് ചാംപ്യന്‍സ് ട്രോഫിക്കു മുന്നോടിയായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അടിയന്തരമായി നവീകരിക്കുന്നത്. നിരാശപ്പെടുത്തുന്ന രീതിയിലാണ് പണികള്‍ നടക്കുന്നത്. ടൂര്‍ണമെന്റ് ആരംഭിക്കുമ്പോഴേക്കും പൂര്‍ത്തിയാകുന്ന ഒരു ലക്ഷണവുമില്ല. നവീകരണമല്ല, നിര്‍മാണ പ്രവൃത്തികള്‍ തന്നെയാണ് നടക്കുന്നത്. ഗാലറിയിലെ സീറ്റുകള്‍, ഫ്‌ലൈഡ്‌ലൈറ്റ്, ഗ്രൗണ്ട് ഔട്ട്ഫീല്‍ഡ്, പിച്ച് എന്നിവയുടെയെല്ലാം പണികള്‍ ഇഴഞ്ഞാണ് നീങ്ങുന്നത്. പാക് ദേശീയ മാധ്യമങ്ങളില്‍ ഒന്നില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, വിഷയം ഐസിസി ഗൗരവമായി എടുത്തിട്ടുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഐസിസി സമിതിയെ പാകിസ്ഥാനിലേക്ക് അയക്കാനുള്ള നീക്കത്തിലാണ്. ഫെബ്രുവരി 12ന് മുന്‍പായി സ്റ്റേഡിയം ഐസിസിക്ക് കൈമാറാനുള്ള നീക്കമാണ് നടക്കുന്നത്. എന്നാല്‍ സ്റ്റേഡിയത്തിന്റെ പണികള്‍ ഇഴഞ്ഞാണ് നീങ്ങുന്നതെന്ന് എന്ന വാര്‍ത്ത് പിസിബി തള്ളിയിട്ടുണ്ട്. ഈ മാസം 25ന് പണികള്‍ തീര്‍ക്കുമെന്നാണ് പിസിബി പറയുന്നത്.
ന്യൂസിലന്‍ഡും ദക്ഷിണാഫ്രിക്കയും പാകിസ്ഥനുമുള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പര നേരത്തെ മുള്‍ട്ടാനിലായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ പോരാട്ടം ലാഹോര്‍, കറാച്ചി സ്റ്റേഡിയങ്ങളില്‍ നടത്താനാണ് പിസിബി ഇപ്പോള്‍ ആലോചിക്കുന്നത്.