- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഹ്ലിയെ പൂജ്യത്തിന് പുറത്താക്കി; ഓസീസ് പേസർക്ക് നേരെ സൈബർ ആക്രമണം; ഇൻസ്റ്റാഗ്രാം കമന്റ്റ് ബോക്സിൽ അസഭ്യവർഷം
അഡ്‌ലെയ്ഡ്: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടന്ന രണ്ടാം ഏകദിന മത്സരത്തിൽ വിരാട് കോലിയെ പുറത്താക്കിയ ഓസ്ട്രേലിയൻ പേസർ സേവ്യർ ബാർട്ട്‌ലെറ്റിനു നേരെ സൈബറാക്രമണം. ഇൻസ്റ്റഗ്രാമിൽ ബാർട്ട്‌ലെറ്റ് പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെയാണ് താരത്തിനെതിരെയും അസഭ്യവർഷം നിറഞ്ഞ കമന്റുകൾ പ്രത്യക്ഷപ്പെട്ടത്. ഐപിഎല്ലിൽ പഞ്ചാബ് കിങ്സ് താരമായ ബാർട്ട്‌ലെറ്റിന്റെ പഞ്ചാബ് ജഴ്‌സിയിലുള്ള ചിത്രങ്ങൾക്ക് പോലും ഇത് ബാധകമായി.
അഡ്‌ലെയ്ഡിൽ നടന്ന മത്സരത്തിൽ ഓസ്ട്രേലിയ രണ്ടു വിക്കറ്റിന് വിജയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 264 റൺസ് നേടിയപ്പോൾ, ഓസീസ് 46.2 ഓവറിൽ ലക്ഷ്യം കണ്ടു. ഏഴാം ഓവറിലാണ് ബാർട്ട്‌ലെറ്റ് ഓസ്ട്രേലിയക്ക് നിർണായക വിക്കറ്റുകൾ നേടിക്കൊടുത്തത്. ആദ്യ പന്തിൽ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെയും അഞ്ചാം പന്തിൽ വിരാട് കോലിയെയും പുറത്താക്കുകയായിരുന്നു. തുടർച്ചയായി ഔട്ട്‌സ്വിങ്ങറുകൾ എറിഞ്ഞ് കോലിയെ പ്രതിരോധത്തിലാക്കിയ തന്ത്രം വിജയം കണ്ടതോടെ കോലി പൂജ്യത്തിന് പുറത്തായി.
17 വർഷത്തെ ഏകദിന കരിയറിൽ ആദ്യമായാണ് കോലി തുടർച്ചയായ രണ്ട് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്താവുന്നത്. ഈ മോശം പ്രകടനത്തെ തുടർന്ന് കോലി വിരമിക്കണമെന്ന ആവശ്യങ്ങളും ഉയർന്നിരുന്നു. ഇതിന്റെ നിരാശയും ദേഷ്യവുമാണ് ആരാധകർ സോഷ്യൽ മീഡിയയിൽ പ്രകടിപ്പിച്ചത്. എന്നാൽ അതിരുവിട്ട സൈബറാക്രമണത്തിനെതിരെ ശക്തമായ വിമർശനങ്ങളും ഉയർന്നു വന്നിട്ടുണ്ട്. മത്സരത്തിൽ മൂന്ന് വിക്കറ്റുകളാണ് ബാർട്ട്‌ലെറ്റ് നേടിയത്. 10 ഓവറിൽ 60 റൺസ് വഴങ്ങി 4 വിക്കറ്റ് നേടിയ ഓസീസ് സ്പിന്നർ ആദം സാംപയാണ് കളിയിലെ താരം.




