- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതൊക്കെ എത്ര നാള്‍ ഓര്‍ത്തിരിക്കാനാ? എനിക്ക് സ്ഥാനമില്ലെങ്കില്‍ വിടവാങ്ങല്‍ മത്സരം എന്തിന്? ബോര്‍ഡര്‍-ഗവാസ്ക്കര്‍ ട്രോഫിയിലെ അപ്രതീക്ഷിത വിരമിക്കലിനെ കുറിച്ച് ആര്. അശ്വിന്‍
ഇതൊക്കെ എത്ര നാള്‍ ഓര്‍ത്തിരിക്കാനാ?
ചെന്നൈ: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കിടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും സ്പിന്‍ ഇതിഹാസം രവിചന്ദ്രന്‍ അശ്വിന്‍ അപ്രതീക്ഷമായി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ടെസ്റ്റില്‍ ഇന്ത്യക്ക് വേണ്ടി നിരവധി വിജയങ്ങള്‍ സമ്മാനിച്ച കളിക്കാരനായിരുന്നു അശ്വിന്‍. പരമ്പരയിലെ രണ്ടാം മത്സത്തില്‍ താരം കളിച്ചിരുന്നു.
ടെസ്റ്റ് ക്രിക്കറ്റില്‍ 537 വിക്കറ്റുകള്‍ സ്വന്തമാക്കിയ അശ്വിനോട് വിടവാങ്ങല്‍ മത്സരം ആഗ്രഹിച്ചിരുന്നോ എന്ന് ചോദിക്കപ്പെട്ടിരുന്നു. താരത്തിന്റെ യൂട്യൂബ് ലൈവിലാണ് ചോദ്യം ചോദിച്ചത്. എന്നാല്‍ എവിടെയാണ് ടീമില്‍ അതിന്റെ സ്ഥാനം എന്നായിരുന്നു അശ്വിന്റെ മറു ചോദ്യം.
' എനിക്ക് ഇനിയും ക്രിക്കറ്റ് കളിക്കണം. എന്റെ സ്ഥാനം എവിടെയാണ്? ഉറപ്പായും അത് ഇന്ത്യന്‍ ടീമിന്റെ ഡ്രെസിങ് റൂമിലല്ല. എനിക്ക് കളിയോട് സത്യസന്ധത പുലര്‍ത്തേണ്ടതുണ്ട്. എനിക്ക് ഫെയര്‍വെല്‍ ടെസ്റ്റ് കളിക്കണം, എന്നാല്‍ ഞാന്‍ ടീമില്‍ ഒരു സ്ഥാനം അര്‍ഹിക്കാത്ത സാഹചര്യം ആലോചിച്ച് നോക്കൂ, ഫെയര്‍വെല്‍ ടെസ്റ്റ് ആയത്‌കൊണ്ട് മാത്രം ഞാന്‍ ടീമില്‍ കളിക്കുന്നത് ആലോചിക്കൂ. എനിക്ക് അത് വേണ്ട. എനിക്ക് ക്രിക്കറ്റില്‍ കുറച്ചുകൂടി വീര്യമുണ്ടായിരുന്നു, കുറച്ചുകൂടി കാലം കളിക്കാന്‍ സാധിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു, എന്നാല്‍ ആളുകള്‍ എന്തിന്? എന്തുകൊണ്ട് എന്നുള്ള ചോദ്യം ഉന്നയിച്ച് തുടങ്ങുമ്പോള്‍ തന്നെ നിര്‍ത്തുന്നതാണ് നല്ലത്,' അശിന്‍ പറഞ്ഞു.
സോഷ്യല്‍ മീഡിയ ഇല്ലാതിരുന്ന കാലത്ത് ആളുകള്‍ ഒരാഴ്ചയോളം മാത്രമേ ഒരു വിരമിക്കല്‍ മത്സരം ഓര്‍ത്തിരുന്നുള്ളുവെന്നും അശ്വിന്‍ പറയുന്നു. 'ഞാന്‍ പന്തുമായി പുറത്ത് വരുകയും ആളുകള്‍ കൈ അടിക്കുകയും ചെയ്യുന്നതില്‍ എന്ത് വ്യത്യസമാണുള്ളത്? എത്ര നാള്‍ ആളുകള്‍ അത് ഓര്‍ത്തിരിക്കും? സോഷ്യല്‍ മീഡിയ ഇല്ലാതിരുന്ന കാലത്ത് ആളുകള്‍ ഒരാഴ്ചകൊണ്ട് അത് മറക്കുമായിരുന്നു. വിടവാങ്ങല്‍ മത്സരത്തിന്റെ ആവശ്യമില്ല. ഈ കളി നമുക്ക് ഒരുപാട് തന്നിട്ടുണ്ട് നമ്മള്‍ ഒരുപാട് സന്തോഷത്തോടെയാണ് ഒരുപാട് മത്സരങ്ങള്‍ കളിച്ചതും,' അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.