- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐപിഎല്ലില്‍ നിന്ന് പുറത്തായത് വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടല്ല; നിരോധിത മരുന്ന് ഉപയോഗിച്ചതിന്റെ പശ്ചാത്തലത്തിലാണ് വിലക്ക് കിട്ടയത്; സോറി; സത്യം വെളിപ്പെടുത്തി താരം
ഐപിഎല്‍ 2025 സീസണില്‍ വെറും രണ്ട് മത്സരങ്ങള്‍ മാത്രമേ കളിച്ചുള്ളൂവെങ്കിലും ഗുജറാത്ത് ടൈറ്റന്‍സിന്റെ ദക്ഷിണാഫ്രിക്കന്‍ പേസ്താരം കഗിസോ റബാഡയുടെ അപ്രതീക്ഷിതമായ മടങ്ങിപ്പോക്ക് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. അതുവരെ വ്യക്തിപരമായ കാരണങ്ങളാണ് ആരോപിതമായത്. എന്നാല്‍ ഇപ്പോഴാണ് യാഥാര്‍ത്ഥ്യം പുറത്ത് വന്നത് നിരോധിത മരുന്ന് ഉപയോഗിച്ചതിന്റെ പശ്ചാത്തലത്തിലാണ് താരം താത്കാലിക വിലക്കിന് വിധേയനായതെന്ന് റബാഡതന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.
ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റേഴ്സ് അസോസിയേഷന്‍ വഴി പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിലാണ് 29കാരനായ റബാഡ വിലക്കിന്റെ കാരണം സ്ഥിരീകരിച്ചത്. ഫെബ്രുവരിയില്‍ നടന്ന എസ്.എ.20 ലീഗിനിടെയാണ് അനിയന്ത്രിത മരുന്ന് പരിശോധനയില്‍ താരം പരാജയപ്പെട്ടത്. എന്നാല്‍ ഏതൊക്കെയാണ് റബാഡ ഉപയോഗിച്ചതായി കണ്ടെത്തിയ മരുന്നുകള്‍ എന്നതിനെക്കുറിച്ച് വ്യക്തമാക്കിയിട്ടില്ല.
ഐപിഎല്‍ ലേലത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് 10.75 കോടി രൂപയുമായി റബാഡയെ സ്വന്തമാക്കിയിരുന്നു. എന്നാല്‍ കൃത്യമായ സമയത്ത് ടീമില്‍ നിന്ന് പുറത്തായതോടെ ഫ്രാഞ്ചൈസി പ്രതീക്ഷിച്ചത് പോലെ അവനവന്റെ സേവനം ലഭ്യമാക്കിയില്ല.
ഇതിനിടെ, ജൂണില്‍ ഓസ്ട്രേലിയക്കെതിരായ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി ദക്ഷിണാഫ്രിക്ക തയ്യാറെടുക്കുകയാണ്. ഇംഗ്ലണ്ടിലെ ലോര്‍ഡ്സിലാണ് ഫൈനല്‍ നടക്കുന്നത്. എന്നാല്‍ ഈ മത്സരത്തില്‍ റബാഡയുടെ പങ്കാളിത്തം ഇപ്പോഴും അനിശ്ചിതമാണ്. വിലക്കിന്റെ കാലാവധി, മരുന്നിന്റെ തീവ്രത, ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം എന്നിവയെ അടിസ്ഥാനമാക്കിയാണ് താരം ലോര്‍ഡ്സിലേയ്ക്ക് തിരികെയെത്തുമോ എന്നത് തീരുമാനിക്കപ്പെടുക.