ബാംഗളൂര്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനും പരിശീലകനുമായിരുന്ന രാഹുല്‍ ദ്രാവിഡിന്റെ കാറിനു പിന്നില്‍ ഓട്ടോയിടിച്ചിരിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ബെംഗളൂരു നഗരത്തില്‍ വെച്ച് കഴിഞ്ഞ ദിവസമാണ് ദ്രാവിഡിന്റെ കാര്‍ ഒരു ഗുഡ്സ് ഓട്ടോയുമായി ഇടിച്ചത്. തൊട്ടുപിന്നാലെ വാഹനം ഇടിച്ചതുമായി ബന്ധപ്പെട്ട് ദ്രാവിഡും ഓട്ടോ ഡ്രൈവറും തമ്മില്‍ നടുറോഡില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് തര്‍ക്കം നടന്നു.

ബാംഗ്ലൂര്‍ നഗരത്തിലെ തിരക്കുപിടിച്ച മേഖലയായ കണ്ണിങ്ഹാം റോഡില്‍ വെച്ചാണ് അപകടമുണ്ടായതെന്നാണ് ന്യൂസ് ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യന്‍ എക്സ്പ്രസ് ജങ്ഷനില്‍ നിന്ന് ഹൈ ഗ്രൗണ്ട്സിലേക്ക് യാത്ര ചെയ്യുകയായിരുന്ന ദ്രാവിഡിന്റെ കാര്‍ അവിടെ ഗതാഗതക്കുരുക്കില്‍ കിടന്ന സമയത്ത് അദ്ദേഹത്തിന്റെ കാറിലേക്ക് ഓട്ടോ വന്ന് പിടിക്കുക ആയിരുന്നു.

എന്തായാലും ഉടന്‍ തന്നെ ഓയൂട്ടോ ഡ്രൈവറും ദ്രാവിഡും തമ്മില്‍ സംഭവുമായി ബന്ധപ്പെട്ട് തര്‍ക്കം നടന്നു. കന്നഡ ഭാഷയിലാണ് ദ്രാവിഡ് സംസാരിച്ചത്. എന്തായാലും സംഭവസ്ഥലത്ത് ആളുകള്‍ ഒരുപാട് തടിച്ചുകൂടി ഗതാഗത കുരുക്ക് സൃഷ്ടിക്കും എന്ന ഘട്ടത്തിലേക്ക് പോകും എന്നതിനാല്‍ ദ്രാവിഡ് ഡ്രൈവറുടെ നമ്പര്‍ എഴുതി മേടിച്ച് മടങ്ങുക ആയിരുന്നു. അതേസമയം ഇന്ത്യന്‍ പരിശീലക സ്ഥാനം ഉപേക്ഷിച്ച ശേഷം ദ്രാവിഡ് നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുത്തിരിക്കുകയാണ്.