- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിന്നസ്വാമിയിൽ തീപാറും പോരാട്ടം; ടോസ് നേടി ഋതുരാജ്, അടിച്ചുതകർക്കാൻ വിരാട് കോലിയും പടയും; ഭുവനേശ്വർ കുമാറിനെ കാത്തിരിക്കുന്നത് ചരിത്ര റെക്കോർഡ്; ആവേശക്കടലായി ബെംഗളൂരു

ബെംഗളൂരു: ഐപിഎല്ലിലെ ക്ലാസിക് പോരാട്ടത്തിന് ബംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ അരങ്ങുണരുന്നു. സീസണിലെ ഗ്ലാമർ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളുരു ചെന്നൈ സൂപ്പർ കിങ്സിനെ നേരിടുന്നു. മത്സരത്തിൽ ടോസ് ജയിച്ച ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്വാദ് ബൗളിങ് തിരഞ്ഞെടുത്തു. ഇരു ടീമുകളിലും മാറ്റങ്ങളില്ല.
ഉദ്ഘാടന മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ ആധികാരികമായി തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് രജത് പാട്ടിദാറും സംഘവും ഇറങ്ങുന്നത്. മറുഭാഗത്ത് രാജസ്ഥാനോടും പഞ്ചാബിനോടും തോറ്റ് ഹാട്രിക് പരാജയം ഒഴിവാക്കാനാണ് ചെന്നൈയുടെ ശ്രമം.
ബാറ്റർമാരുടെ സ്വർഗമായ ചിന്നസ്വാമിയിൽ ഇന്നും റൺമഴ പെയ്യുമെന്നാണ് പിച്ച് റിപ്പോർട്ട്. കഴിഞ്ഞ മത്സരത്തിൽ ഹൈദരാബാദ് ഉയർത്തിയ 202-റൺസ് ലക്ഷ്യം വെറും 16 ഓവറിൽ ആർസിബി മറികടന്നിരുന്നു. ടോസ് ജയിച്ച ചെന്നൈ, റൺസ് പിന്തുടരാനുള്ള തീരുമാനം എടുത്തതും ഈ സാഹചര്യം മുൻനിർത്തിയാണ്.
ആർസിബി പേസർ ഭുവനേശ്വർ കുമാറിന് ഇന്ന് ചരിത്രമുഹൂർത്തമാണ്. ഐപിഎൽ ചരിത്രത്തിൽ 200 വിക്കറ്റ് തികയ്ക്കുന്ന രണ്ടാമത്തെ ബൗളറാകാൻ ഭുവിക്ക് ഇനി ഒരു വിക്കറ്റ് കൂടി മതി. 191 മത്സരങ്ങളിൽ നിന്ന് 199 വിക്കറ്റുകളാണ് അദ്ദേഹത്തിനുള്ളത്. 224 വിക്കറ്റുകളുമായി യുസ്‌വേന്ദ്ര ചെഹൽ മാത്രമാണ് ഇനി ഭുവിക്ക് മുന്നിലുള്ളത്.
ചരിത്രപരമായി ചെന്നൈക്ക് മുൻതൂക്കമുണ്ടെങ്കിലും സമീപകാലത്തെ കണക്കുകൾ ആർസിബിക്ക് ഒപ്പമാണ്. ചെന്നൈക്കെതിരായ അവസാന മൂന്ന് മത്സരങ്ങളിലും ജയം ബംഗളുരുവിനായിരുന്നു. 2023-ലാണ് ചെന്നൈ അവസാനമായി ചിന്നസ്വാമിയിൽ ജയിച്ചത്.
ചെന്നൈ സൂപ്പർ കിങ്‌സ് പ്ലേയിങ് ഇലവൻ:
സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഋതുരാജ് ഗെയ്‌ക്വാദ് (ക്യാപ്റ്റൻ), ആയുഷ് മാത്രേ, സർഫറാസ് ഖാൻ, ശിവം ദുബെ, പ്രശാന്ത് വീർ, ജാമി ഓവർട്ടൺ, നൂർ അഹമ്മദ്, അൻഷുൽ കംബോജ്, മാറ്റ് ഹെൻറി, ഖലീൽ അഹമ്മദ്.
ഇംപാക്ട് പ്ലേയർ:
മാത്യു ഷോർട്ട്, അഖീൽ ഹൊസൈൻ, കാർത്തിക് ശർമ, രാമകൃഷ്ണ ഘോഷ്, ഗുർജപ്നീത് സിങ്.
റോയൽ ചലഞ്ചേഴ്സ് ബംഗളുരു പ്ലേയിങ് ഇലവൻ:
ഫിൽ സാൾട്ട്, വിരാട് കോലി, ദേവ്ദത്ത് പടിക്കൽ, രജത് പാട്ടിദാർ (ക്യാപ്റ്റൻ), ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേർഡ്, ക്രുണാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, അഭിനന്ദൻ സിങ്, ജേക്കബ് ഡഫി.
ഇംപാക്ട് പ്ലേയർ:
സുയാഷ് ശർമ, ജേക്കബ് ബെഥേൽ, റാസിഖ് സലാം ദാർ, കനിഷ്ക് ചൗഹാൻ, വെങ്കടേഷ് അയ്യർ.


