- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിങ്കു സിങ് ഇന്ത്യൻ ക്യാമ്പ് വിട്ട് നാട്ടിലേക്ക് മടങ്ങി; പിതാവിന്റെ ആരോഗ്യനില മോശമെന്ന് റിപ്പോർട്ടുകൾ; സിംബാബ്‌വെയ്‌ക്കെതിരായ നിർണ്ണായക മത്സരത്തിൽ താരം കളിക്കില്ല

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ് ഇന്ത്യൻ ക്യാമ്പ് വിട്ട് നാട്ടിലേക്ക് മടങ്ങിയാതായി റിപ്പോർട്ടുകൾ. പിതാവിന് അസുഖം ഗുരുതരമായതിനെ തുടർന്നാണ് താരം മടങ്ങിയതെന്നാണ് വിവരം. റിങ്കുവിന്റെ പിതാവ് നിലവിൽ വെന്റിലേറ്ററിലാണെന്നാണ് സൂചന. വ്യാഴാഴ്ച സിംബാബ്‌വെയ്‌ക്കെതിരായ നിർണ്ണായക ലോകകപ്പ് മത്സരത്തിൽ റിങ്കുവിന് കളിക്കാനായേക്കില്ല.
തിങ്കളാഴ്ച ഇന്ത്യൻ ടീമിനൊപ്പം ചെന്നൈയിലേക്ക് തിരിച്ചിരുന്ന റിങ്കു, സിംബാബ്‌വെയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്നാൽ പിതാവിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് ചൊവ്വാഴ്ച പരിശീലനത്തിൽ നിന്ന് വിട്ടുനിൽക്കുകയും പിന്നീട് നാട്ടിലേക്ക് മടങ്ങുകയുമായിരുന്നു.
വ്യാഴാഴ്ച നടക്കുന്ന സിംബാബ്‌വെയ്‌ക്കെതിരായ മത്സരം ഇന്ത്യയ്ക്ക് നിർണ്ണായകമാണ്. ദക്ഷിണാഫ്രിക്കയോട് ഏറ്റ തോൽവിയും സിംബാബ്‌വെയെ വെസ്റ്റിൻഡീസ് വലിയ മാർജിനിൽ തോൽപ്പിച്ചതും ടി20 ലോകകപ്പിൽ ഇന്ത്യയുടെ സെമി സാധ്യതകളെ സങ്കീർണ്ണമാക്കിയിരിക്കുകയാണ്. സെമിഫൈനലിലേക്ക് പ്രവേശിക്കാൻ ഇനി വരുന്ന മത്സരങ്ങളിൽ വിജയിക്കുകയും മറ്റ് ടീമുകളുടെ മത്സരഫലങ്ങൾ അനുകൂലമാകുകയും ചെയ്യേണ്ടതുണ്ട്.


