- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാട്ട് എ ഗ്രാബ്..; വിൻഡീസ് ഓപ്പണറെ പുറത്താക്കിയ ആ 'ക്യാച്ച്'; സായ് സുദര്ശന്റെ അസാമാന്യ പ്രകടനം; ഒരു സിക്സ് പോകുമെന്ന് പ്രതീക്ഷിച്ച ക്യാമെറ ആംഗിൾ വരെ പറ്റിയ നിമിഷം; എന്തൊരു ടൈമിംഗ് എന്ന് ആരാധകർ
ഡൽഹി: ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിൽ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ, സായ് സുദർശൻ അനായാസമായി പിടിച്ചെടുത്ത ഒരു ക്യാച്ച് കാണികൾക്കും വിദഗ്ദ്ധർക്കും ഒരുപോലെ വിസ്മയമായി. രണ്ടാം ദിനം, അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 518 റൺസ് എടുത്ത് ഇന്ത്യ ഡിക്ലയർ ചെയ്തതിന് പിന്നാലെ ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസിന് ആദ്യ വിക്കറ്റ് നഷ്ടമായത് ഈ അവിശ്വസനീയ ക്യാച്ചിലൂടെയാണ്.
ഇന്ത്യൻ പേസർമാരായ ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് സിറാജിനും തുടക്കത്തിൽ കാര്യമായ ചലനം സൃഷ്ടിക്കാൻ കഴിയാതിരുന്നപ്പോൾ, ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ രവീന്ദ്ര ജഡേജയെ പന്തെറിയാനായി വിളിച്ചു. ജഡേജയുടെ രണ്ടാം പന്തിൽ, സ്വീപ് ഷോട്ട് കളിക്കാൻ ശ്രമിച്ച ഓപ്പണർ ജോൺ കാംപ്‌ബെല്ലിന് പിഴച്ചു. കാംപ്‌ബെല്ലിന്റെ ശക്തമായ ഷോട്ട് നേരെ വന്നത് ഷോർട്ട് ലെഗ്ഗിൽ ഫീൽഡ് ചെയ്യുകയായിരുന്ന സായ് സുദർശന്റെ നെഞ്ചിലേക്ക്. പന്ത് നിലത്ത് വീഴാതെ അനായാസമായി കൈകളിലൊതുക്കാൻ സുദർശന് കഴിഞ്ഞു.
ഈ അസാമാന്യ ക്യാച്ചിൽ അമ്പരന്ന കാംപ്‌ബെൽ ക്രീസിൽ നിസ്സഹായനായി നോക്കി നിന്നു. ഡ്രസ്സിംഗ് റൂമിലിരുന്ന് കളി കണ്ട പരിശീലകൻ ഗൗതം ഗാംഭീറിനും ബൗളിംഗ് കോച്ച് മോർണി മോർക്കലിനും പോലും ഈ കാഴ്ചയിൽ പുഞ്ചിരി അടക്കാനായില്ല. എന്നാൽ, ഈ ക്യാച്ചെടുക്കുന്നതിനിടെ സുദർശന് കൈവിരലിൽ പരിക്ക് പറ്റിയത് ഇന്ത്യക്ക് ഒരു തിരിച്ചടിയായി. ഫിസിയോയുടെ പ്രാഥമിക ചികിത്സയ്ക്ക് ശേഷവും വേദന കുറയാത്തതിനെ തുടർന്ന് ദേവ്ദത്ത് പടിക്കൽ പകരം ഫീൽഡിംഗിനിറങ്ങുകയും ചെയ്തു.