- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാന വിക്കറ്റ് കീപ്പറും ഓപ്പണറുമായി സഞ്ജു സാംസണ്‍; ബാക്കപ്പ് കീപ്പറായി ജിതേഷ് ശര്‍മ; ബൗളിംഗ് നിരയില്‍ ജസ്പ്രീത് ബുംറയ്ക്ക് ഭോഗ്ലെ ഇടംനല്കി; ഏഷ്യാ കപ്പിനുള്ള ടീമിനെ നിര്‍ദേശിച്ച് ഹര്‍ഷ ഭോഗ്ലെ
പ്രധാന വിക്കറ്റ് കീപ്പറും ഓപ്പണറുമായി സഞ്ജു സാംസണ്‍
മുംബൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ തെരഞ്ഞെടുത്ത് പ്രമുഖ ക്രിക്കറ്റ് അനലിസ്റ്റായ ഹര്‍ഷ ഭോഗ്ലെ. ഇന്ത്യന്‍ ടീമിനെ ചൊവ്വാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് ഹര്‍ഷ മികച്ച ടീമിനെ നിര്‍ദേശിച്ചിരിക്കുന്നത്. ഓപ്പണറും പ്രധാന വിക്കറ്റ് കീപ്പറുമായി മലയാളി താരം സഞ്ജു സാംസണെയാണ് ഭോഗ്ലെ തിരഞ്ഞെടുത്തിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ടി20 ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ശ്രേയസ് അയ്യര്‍ എന്നിവരാണ് ഹര്‍ഷ ഭോഗ്ലെ നിര്‍ദേശിച്ച ഇന്ത്യന്‍ ടീമിന്റെ ബാറ്റര്‍മാര്‍. വിക്കറ്റ് കീപ്പര്‍മാരായി രണ്ട് പേരെയാണ് ഭോഗ്ലെ തന്റെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാന കീപ്പറായി സഞ്ജു സാംസണ്‍ എത്തുമ്പോള്‍ ബാക്കപ്പ് കീപ്പറായി ജിതേഷ് ശര്‍മയെയാണ് ഭോഗ്ലെ തിരഞ്ഞെടുത്തത്.
ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നീ മൂന്ന് ഓള്‍റൗണ്ടര്‍മാരെയാണ് ഹര്‍ഷ ഭോഗ്ലെയുടെ തന്റെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ആറ് സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരെയാണ് ഈ ടീമില്‍ ഹര്‍ഷ ഭോഗ്ലെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബൗളിംഗ് നിരയില്‍ ജസ്പ്രീത് ബുംറയ്ക്ക് ഭോഗ്ലെ ഇടംനല്‍കിയെന്നതാണ് ഏറ്റവും ശ്രദ്ധേയം.
അതേസമയം ഇംഗ്ലണ്ടില്‍ തിളങ്ങിയ മുഹമ്മദ് സിറാജിന് ഭോഗ്ലെ ടീമില്‍ ഇടം നല്‍കിയിട്ടില്ല. പ്രസിദ്ധ് കൃഷ്ണയും അര്‍ഷ്ദീപ് സിങ്ങുമാണ് പേസ് നിരയിലെ മറ്റ് താരങ്ങള്‍. വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, കുല്‍ദീപ് യാദവ് എന്നിവരാണ് സ്പിന്‍ നിരയിലെ താരങ്ങള്‍.