- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാറ്റിങ് മോശമായാല്‍ എന്താ; എം.എസ് ധോനിയുടെ കൂറ്റന്‍ റെക്കോര്‍ഡ് മറികടന്ന് സഞ്ജു സാംസണ്; ഇനി മുന്നിലുള്ളത് മൂന്ന് പേര് മാത്രം
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസണിൽ ഇതുവരെ ഒരു ഇംപാക്ട് പ്ലെയറായി മാത്രമേ സഞ്ജു സാംസൺ കളിച്ചിട്ടുള്ളൂ. പക്ഷേ അതൊന്നും റെക്കോർഡുകൾ തകർക്കുന്നതിൽ നിന്ന് അദ്ദേഹത്തെ തടഞ്ഞിട്ടില്ല. ഞായറാഴ്ച (മാർച്ച് 30) ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ നേടിയത് ഉൾപ്പെടെ മൂന്ന് മത്സരങ്ങളിൽ നിന്ന് സഞ്ജു സാംസൺ അഞ്ച് സിക്സറുകൾ നേടിയിട്ടുണ്ട്.
ഈ അഞ്ച് സിക്സറുകളിലൂടെ, ടി 20 ഫോർമാറ്റിൽ അദ്ദേഹം നേടിയ പരമാവധി സിക്സറുകളുടെ എണ്ണം 342 ആയി ഉയർത്തി, ഇതുവരെ 341 സിക്സറുകളുള്ള വെറ്ററൻ എം.എസ്. ധോണിയെ മറികടന്നു. ടി20 ക്രിക്കറ്റിൽ ഇതുവരെ 298 മത്സരങ്ങൾ കളിച്ച സാംസൺ 285 ഇന്നിംഗ്സുകളിൽ നിന്ന് 342 സിക്സറുകൾ നേടിയിട്ടുണ്ട്. മറുവശത്ത്, 345 ഇന്നിംഗ്സുകളിൽ നിന്ന് (394 മത്സരങ്ങൾ) ധോണി 341 സിക്സറുകൾ നേടിയിട്ടുണ്ട്.
ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരിൽ ഇതുവരെ 347 സിക്സറുകളുമായി സൂര്യകുമാർ യാദവ് സാംസണിന് തൊട്ടുമുന്നിലാണ്. ഇവരെ കൂടാതെ 525 ഉം 420 സിക്സറുകളും നേടിയ രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും മാത്രമാണ് മുന്നിലുള്ളത്. എന്തിരുന്നാലും സൂര്യ, സാംസൺ, ധോണി എന്നിവർ എല്ലാം ഈ സീസൺ കളിക്കുമ്പോൾ ഇവർ തമ്മിലുള്ള സിക്സ് പോര് ആവേശകരമാകും. രോഹിതും കോഹ്‌ലിയും ഒരുപാട് മുന്നിൽ ഉള്ളതിനാലും ഈ സീസൺ കളിക്കുന്നതിനാലും ഈ റെക്കോഡ് സേഫ് ആയി തുടരും.
അതേസമയം ഈ താരങ്ങളെ എല്ലാം നോക്കിയാൽ വിരാട് കോഹ്‌ലിയാണ് ടൂർണമെന്റിൽ റൺ വേട്ടയിൽ മുന്നിൽ ഉള്ളത്.