- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടി20യിൽ 353 സിക്സറുകൾ; റെക്കോർഡ് കുറിച്ച് സഞ്ജു സാംസൺ; നേട്ടം ധോണിയെയും മറികടന്ന്
ദുബായി: ഏഷ്യാ കപ്പിൽ ഒമാനെതിരായ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച മലയാളി താരം സഞ്ജു സാംസൺ അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റിൽ പുതിയ റെക്കോർഡ്. സിക്സറുകളുടെ എണ്ണത്തിൽ മുൻ ഇന്ത്യൻ ക്യാപ്റ്റനായ എം.എസ് ധോണിയെയാണ് സഞ്ജു മറികടന്നത്.
വെള്ളിയാഴ്ച നടന്ന മത്സരത്തിൽ 45 പന്തിൽ നിന്ന് 56 റൺസ് നേടിയ സഞ്ജു മൂന്ന് സിക്സറുകൾ പറത്തി. ഇതോടെ ടി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ ആകെ 353 സിക്സറുകളുമായി സഞ്ജു ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ ഇന്ത്യൻ താരങ്ങളിൽ നാലാം സ്ഥാനത്തെത്തി. 405 മത്സരങ്ങളിൽ നിന്ന് 350 സിക്സറുകളെന്ന എം.എസ് ധോണിയുടെ റെക്കോർഡാണ് സഞ്ജു പഴങ്കഥയാക്കിയത്.
ഈ മത്സരത്തിന് മുമ്പ് ഏഷ്യാ കപ്പിലെ ആദ്യ രണ്ട് കളികളിൽ സഞ്ജുവിന് ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചിരുന്നില്ല. എന്നാൽ ഒമാനെതിരായ മൂന്നാം മത്സരത്തിൽ ബാറ്റിങ് ഓർഡറിൽ സ്ഥാനക്കയറ്റം ലഭിച്ചെത്തിയ സഞ്ജു, ഉയര്‍ന്ന ഹ്യുമിഡിറ്റിയും ചൂടും അവഗണിച്ച് കരുതലോടെ ബാറ്റ് വീശി. ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും താരം ടീമിന്റെ നട്ടെല്ലായി മാറുകയായിരുന്നു. നിലവിൽ രോഹിത് ശർമ (463 മത്സരങ്ങളിൽ 547 സിക്സ്), വിരാട് കോഹ്‍ലി (414 മത്സരങ്ങളിൽ 435 സിക്സ്), സൂര്യകുമാർ യാദവ് (328 മത്സരങ്ങളിൽ 382 സിക്സ്) എന്നിവരാണ് സഞ്ജുവിന് മുന്നിലുള്ളത്.