- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ കളിയില്‍ പുറത്തിരുത്തി; അവസരം കിട്ടിയപ്പോള്‍ അഞ്ചു റണ്‍സ് എടുത്ത് പുറത്തായപ്പോള്‍ എവരും പറഞ്ഞു കഥ കഴിഞ്ഞെന്ന്; മൂന്നാം മത്സരത്തില്‍ 83 പന്തില്‍ പുറത്താകാതെ 89 റണ്‍സ്; ദുലീപ് ട്രോഫിയില്‍ സഞ്ജു മാജിക്ക്; മലയാളിയെ എഴുതി തള്ളാന്‍ ശ്രമിച്ചവര്‍ നിരാശര്‍
സഞ്ജുവിന്റെ മികവില്‍ കൂറ്റന്‍ സ്‌കോറാണ് ഇന്ത്യാ ഡി ലക്ഷ്യമിടുന്നത്
അനന്ത്പൂര്‍: ഈ ഒറ്റ ഇന്നിംഗ്‌സ് സഞ്ജു വി സാംസണിന്റെ തലവര മാറ്റുമോ ദുലീപ് ട്രോഫി ടൂര്‍ണ്ണമെന്റിലെ രണ്ടാം മത്സരത്തില്‍ സഞ്ജു കരുത്തു കാട്ടി. ഇന്ത്യ ബിയ്ക്ക് എതിരായ മത്സരത്തിലാണ് സഞ്ജുവിന്റെ ബാറ്റിംഗ് സ്‌കില്‍ വീണ്ടും ദേശീയ ക്രിക്കറ്റില്‍ ചര്‍ച്ചയാകുന്നത്. ശ്രേയസ് അയ്യര്‍ എന്ന ക്യാപ്ടന്‍ പൂജ്യനായി പവലിയനിലേക്ക് മടങ്ങിയതു കണ്ടു നിന്ന സഞ്ജു ആ സമ്മര്‍ദ്ദത്തില്‍ വീണില്ല. വീറോടെ ബാറ്റ് വീശി. ടെസ്റ്റ് ഫോര്‍മാറ്റിലും താളം കിട്ടിയാല്‍ താന്‍ അപകടകാരിയാണെന്ന് സഞ്ജു സെലക്ടര്‍മാരെ അറിയിക്കുകയാണ്. 83 പന്തില്‍ 89 റണ്‍സ്. അതില്‍ പത്ത് ഫോറും മൂന്ന് സിക്‌സറും. കേരളത്തിന്റെ സഞ്ജു പുറത്താകാതെ ബാറ്റ് ചെയ്യുകയാണ്.
ഇന്ത്യാ ഡിയ്ക്ക് ഈ മത്സരത്തില്‍ മികച്ച തുടക്കമാണ് കിട്ടിയത് ദേവദത്ത് പടിക്കലും ശ്രീകര്‍ ഭരത്തും മികച്ച തുടക്കം നല്‍കി. 50 റണ്‍സെടുത്ത ദേവദത്ത് പടിക്കല്‍ പുറത്തായി. പിന്നീട് 52 റണ്‍സില്‍ ഭരത്തും വീണു. റിക്കി ഭൂയിയും 56 റണ്‍സെടുത്തു. എന്നാല്‍ നിശാന്ത് സിന്ധുവും ശ്രേയസ് അയ്യറും അതിവേഗം മടങ്ങിയപ്പോള്‍ ഇന്ത്യാ ഡി പ്രതിസന്ധിയിലായി. സ്‌കോര്‍ അഞ്ചിന് 216 എന്ന അവസ്ഥയിലായി. എന്നാല്‍ ആറാം വിക്കറ്റില്‍ സര്‍നേശ് ജെയിനിനെ കൂട്ടു പിടിച്ച് സഞ്ജു പോരാട്ടത്തിന് ഇറങ്ങി. 90 റണ്‍സ് ഈ കൂട്ടുകെട്ട് നേടി. 56 പന്തില്‍ 26 റണ്‍സെടുത്ത ജെയിന്‍ മികച്ച പിന്തുണയാണ് സഞ്ജുവിന് നല്‍കിയത്. രണ്ടാം ദിനം വീണ്ടും സഞ്ജു ക്രീസിലെത്തും. ഇന്ത്യ ബി ടീമിനു വേണ്ടി ലെഗ് സ്പിന്നര്‍ രാഹുല്‍ ചഹര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. സ്‌കോര്‍: ഇന്ത്യ ഡി 306-5.
ഈ ഫോം തുടര്‍ന്നാല്‍ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ സഞ്ജുവിനാകും. അതുണ്ടായാല്‍ ദേശീയ ക്രിക്കറ്റില്‍ വീണ്ടും സഞ്ജുവിന്റെ പേര് അവഗണിക്കാന്‍ പറ്റാത്ത ഒന്നായി മാറും. 83 പന്തില്‍ 89 റണ്‍സെടുത്ത സഞ്ജു പുറത്താകാതെ നില്‍ക്കുകയാണ്. ദുലീപ് ട്രോഫിയിലെ സഞ്ചുവിന്റെ ആദ്യ അര്‍ധ സെഞ്ചുറിയാണ് ഇത്. മുകേഷ് കുമാറും മോഹിത് ആവസ്തിയും നിതീഷ് കുമാര്‍ റെഡ്ഡിയും നവദീപ് സൈനിയും രാഹുല്‍ ചഹറും വാഷിംഗ്ടണ്‍ സുന്ദറും അടങ്ങുന്ന ലോകോത്തര ബൗളര്‍മാരാണ് ഇന്ത്യാ ബി ടീമിലുള്ളത്. ഈ ബൗളിംഗ് നിരയ്‌ക്കെതിരെയാണ് സഞ്ജുവിന്റെ മികവെന്നതാണ് ശ്രദ്ധേയം.
സഞ്ജുവിന്റെ മികവില്‍ കൂറ്റന്‍ സ്‌കോറാണ് ഇന്ത്യാ ഡി ലക്ഷ്യമിടുന്നത്. ആദ്യ രണ്ടു കളികളിലും ഇന്ത്യാ ഡി തോറ്റിരുന്നു. ഇതില്‍ ആദ്യ കളിയില്‍ സഞ്ജുവിനെ ടീമിലെടുത്തില്ല. രണ്ടാം കളിയുടെ ആദ്യ ഇന്നിംഗ്‌സില്‍ സഞ്ജു തിളങ്ങിയില്ല. ഇതോടെ സഞ്ജുവിന്റെ കഥ കഴിഞ്ഞുവെന്ന് വിമര്‍ശകര്‍ ആരോപണവുമായി എത്തി. രണ്ടാം ഇന്നിംഗ്‌സില്‍ 40 റണ്‍സെടുത്ത സഞ്ജു തന്റെ ക്ലാസ് കാട്ടി കൊടുത്തു. ആ ഫോമാണ് ഈ മത്സരത്തിലേക്കും സഞ്ജു കൊണ്ടു വന്നത്. ആദ്യ ദിനം കൂറ്റന്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ സഞ്ജുവിന് ഈ മികവ് തുടരാനാകുമോ എന്നതാണ് ഇനി നിര്‍ണ്ണായകം. ഇതോടെ ബംഗ്ലാദേശിനെതിരായ ട്വന്റി ട്വന്റിയില്‍ അടക്കം സഞ്ജുവിനെ ശക്തമായി പരിഗണിക്കേണ്ട അവസ്ഥയും വരികയാണ്.
എന്നാല്‍ മുന്നോട്ട് പോകാന്‍ സ്ഞ്ജുവിന് ഈ സ്‌കോര്‍ സെഞ്ച്വറിക്ക് അപ്പുറത്തേക്ക് എത്തിക്കേണ്ടതുണ്ടെന്നതാണ് വസ്തുത. അങ്ങനെ വന്നാല്‍ മാത്രമേ ദേശീയ ക്രിക്കറ്റ് സെലക്ടര്‍മാരുടെ കണ്ണ് തൂറക്കൂ. ദുലീപ് ട്രോഫിക്ക് നാലു ടീമുകളെ എടുത്ത ഇന്ത്യ സെലക്ടര്‍മാര്‍ ആദ്യം സഞ്ജുവിനെ പരിഗണിച്ചിരുന്നില്ല. പിന്നീട് ഇഷാന്‍ കിഷന് പരിക്കേറ്റു. ഇതോടെയാണ് സഞ്ജുവിനെ ഇന്ത്യാ ഡി ടീമിലേക്ക് എടുത്തത്.
ടോസ് നേടിയ ഇന്ത്യ ബി നായകന്‍ അഭിമന്യു ഈശ്വരന്‍ ഇന്ത്യ ഡിയെ ബാറ്റിങിനയക്കുകയായിരുന്നു. ദേവ്ദത്ത് പടിക്കലും ശ്രീകാര്‍ ഭരതും ചേര്‍ന്ന് മികച്ച തുടക്കമാണ് ഇന്ത്യ ഡിക്കായി നല്‍കിയത്. ഓപ്പണിങ് സഖ്യം നൂറു റണ്‍സ് നേടി. പടിക്കല്‍ (50), ഭരത് (52) സഖ്യം പിരിഞ്ഞെങ്കിലും ഇന്ത്യ ബിയുടെ റണ്ണൊഴുക്ക് തുടര്‍ന്നു. മൂന്നാമനായി ക്രീസിലെത്തിയ റിക്കി ബുയി(56) അര്‍ധ സെഞ്ച്വറിനേടി. നാലാമനായി ഇറങ്ങിയ നിഷാന്ത് സിന്ധു(16) റണ്‍സിലും ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍(0) മടങ്ങിയതോടെ തിരിച്ചടി നേരിട്ടു. എന്നാല്‍ ആറാമനായി ക്രീസിലെത്തിയ സഞ്ജു സാംസണ്‍ ഏകദിന ശൈലിയില്‍ ബാറ്റ് വീശി. ആറാംവിക്കറ്റില്‍ സരണ്‍സ് ജെയിനുമായി(26) ചേര്‍ന്ന് പിരിയാതെ ആദ്യ ദിനം അവസാനിപ്പിച്ചു. 83 പന്തില്‍ 10 ഫോറും മൂന്ന് സിക്സറും സഹിതമാണ് സഞ്ജു വെടിക്കെട്ട് പ്രകടനം നടത്തിയത്.
ഇന്ന് നടന്ന മറ്റൊരു മൂന്നാം റൗണ്ട് പോരാട്ടത്തില്‍ ഇന്ത്യ സിക്കെതിരെ ഇന്ത്യ എ ആദ്യദിനം സ്റ്റെമ്പെടുക്കുമ്പോള്‍ 224-7 എന്ന നിലയിലാണ്. ശാശ്വത് റാവത്തിന്റെ സെഞ്ചുറി(122) കരുത്തിലാണ് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 44 റണ്‍സെടുത്ത ഷംസ് മുലാനിയാണ് ഇന്ത്യ എക്കായി ബാറ്റിംഗില്‍ തിളങ്ങിയ മറ്റൊരു താരം.