- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഞ്ജു സാംസണ് ടീമിന് പുറത്ത് തന്നെ! ഉപനായകന്‍ ശുഭ്മാന്‍ ഗില്ലിന് തന്നെ സാധ്യതയെന്ന് മുന്‍ താരം; കോലിയെ പോലെ ആങ്കറായി താരം ആവശ്യമെന്ന് ദീപ് ദാസ് ഗുപ്ത
സഞ്ജു സാംസണ് ടീമിന് പുറത്ത് തന്നെ!
ദുബായ്: ഏഷ്യാ കപ്പ് ടൂര്‍ണമെന്റ് ഇന്ന് തുടങ്ങനെ ഇന്ത്യന്‍ ടീമില്‍ ആരൊക്കെ കളിക്കുമെന്ന ചര്‍ച്ചകള്‍ സജീവമായി നടക്കുന്നുണ്ട്. ഇന്ത്യയുടെ ആദ്യ മത്സരം നാളെ യുഎഇക്കെതിരെയാണ്. ഇന്ത്യയുടെ ആദ്യ മത്സരത്തിലെ ഇലവനെ സെലക്ട് ചെയ്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദീപ്ദാസ് ഗുപ്ത. മലയാളി താരം സഞ്ജു സാംസണില്ലാതെയാണ് അദ്ദേഹം ടീം തിരഞ്ഞെടുത്തിരിക്കുന്നത്. വിരാട് കോലിയെ പോലെ ഒരു ആങ്കറിനെ ടീമിന് ആവശ്യമാണെന്നും ഉപനായകന്‍ ശുഭ്മാന്‍ ഗില്ലിന് അതിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'എനിക്ക് ഇപ്പോഴും തോന്നുന്നു നമുക്ക് ഒരു ആങ്കറിനെ ആവശ്യമാണെന്ന്. വിരാട് ചെയ്ത ആ റോളില്‍ ആരെങ്കിലും വേണം. അവസാന 10-11 വര്‍ഷം വിരാട് കോഹ്ലി ഇന്ത്യക്ക് ചെയ്ത കാര്യം. ആദ്യ മൂന്നില്‍ അതുപോലൊരു താരം നമുക്ക് ആവശ്യമാണ്. എനിക്ക് തോന്നുന്നു ഗില്‍ ആ സ്ഥാനത്തേക്ക് സെറ്റാണെന്നാണ്. അതിനാല്‍ അഭിഷേകിനെപ്പം ഓപ്പണിങ് ചെയ്യാന്‍ ഗില്‍ വേണം.
സഞ്ജു ഒരു തെറ്റും ചെയ്തിട്ടില്ല. എന്നാല്‍ അഭിഷേകും ഗില്ലും ഓപ്പണ്‍ ചെയ്യുമ്പോള്‍ സഞ്ജുവിന്റെ സ്ഥാനം തെറിക്കും. മൂന്നാമനായി തിലക് വര്‍മയും നാലാമനായി സൂര്യകുമാര്‍ യാദവും സെറ്റാണ്,' ദീപ് ദാസ് ഗുപ്ത യൂട്യൂബ് ചാനലില്‍ സംസാരിക്കവെ പറഞ്ഞു.
ദീപ് ദാസ് ഗുപ്തയുടെ ടീം; അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ജിതേഷ് ശര്‍മ, ഹര്‍ദിക്ക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പീത് ബുംറ, അര്‍ഷ്ദീപ് സിങ്/ ഹര്‍ഷിത് റാണ.