- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ബാക്ക് ഫുട്ടില്‍ നിന്ന് ലോംഗ് ഓഫിന് മുകളിലൂടെ സഞ്ജു അടിച്ച ആ സിക്‌സര്‍ അമ്പരപ്പിക്കുന്നതായിരുന്നു; അത് കളിക്കാന്‍ ഒട്ടും എളുപ്പമുള്ള ഷോട്ടല്ല; അര്ദ്ധസെഞ്ച്വറിയെക്കാള് മൂല്യമുള്ള ഇന്നിംഗ്സ്; സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിംഗിനെ പുകഴ്ത്തി ഗാവസ്‌കര്‍
'ബാക്ക് ഫുട്ടില്‍ നിന്ന് ലോംഗ് ഓഫിന് മുകളിലൂടെ സഞ്ജു അടിച്ച ആ സിക്‌സര്‍ അമ്പരപ്പിക്കുന്നതായിരുന്നു

ചെന്നൈ: ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചിടത്തോളം നിര്‍ണായക മത്സരമായിരുന്നു സിംബാവേക്കെതിരായിരുന്ന സൂപ്പര്‍ എട്ടിലെ പോരാട്ടം. ഈ കളിയില്‍ ടീമിന് നിര്‍ണായക തുടക്കം നല്‍കിയത് സഞ്ജു സാംസണ്‍ ആയിരുന്നു. സൂപ്പര്‍ 8-ല്‍ സിംബാബ്വെയ്ക്കെതിരെ വെറും 15 പന്തുകളില്‍ നിന്ന് 24 റണ്‍സ് നേടിയ സഞ്ജുവിന്റെ വെടിക്കെട്ട് തുടക്കമാണ് ഇന്ത്യയുടെ (256) കൂറ്റന്‍ സ്‌കോറിന് അടിത്തറ പാകിയത്. ഇപ്പോഴിതാ സഞ്ജുവിന്റെ ബാറ്റിംഗ് മികവിനെ പുകഴ്ത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍.
'ബാക്ക് ഫുട്ടില്‍ നിന്ന് ലോംഗ് ഓഫിന് മുകളിലൂടെ സഞ്ജു അടിച്ച ആ സിക്‌സര്‍ അമ്പരപ്പിക്കുന്നതായിരുന്നു. അത് കളിക്കാന്‍ ഒട്ടും എളുപ്പമുള്ള ഷോട്ടല്ല. ടീമിന് വേണ്ടി വലിയ ഷോട്ടിന് ശ്രമിച്ചാണ് അദ്ദേഹം പുറത്തായത്, പക്ഷെ അത് സാരമില്ല. ഇന്ത്യക്ക് മികച്ച തുടക്കം നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചു.' ഗവാസ്‌കര്‍ പറഞ്ഞു.
ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഓപ്പണറായാണ് സഞ്ജു കളത്തിലിറങ്ങിയത്. റിങ്കു സിംഗിന് പകരക്കാരനായി ടീമിലെത്തിയ സഞ്ജു, ആദ്യ പന്തില്‍ റണ്ണെടുത്തില്ലെങ്കിലും രണ്ടാം പന്തില്‍ സിക്‌സര്‍ പറത്തി വരവറിയിച്ചു. തൊട്ടടുത്ത പന്തില്‍ ഫോറും നേടി. റിച്ചാര്‍ഡ് നഗാരവ എറിഞ്ഞ ആദ്യ ഓവറില്‍ നിന്ന് 13 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. തുടര്‍ന്ന് ബ്ലെസിംഗ് മുസറബനിയുടെ ഓവറിലും സഞ്ജു മറ്റൊരു സിക്‌സര്‍ കൂടി പറത്തി.
സഞ്ജു നല്‍കിയ ആത്മവിശ്വാസത്തില്‍ ഒപ്പമുണ്ടായിരുന്ന അഭിഷേക് ശര്‍മ്മയും (30 പന്തില്‍ 55) തകര്‍ത്തടിച്ചു. ഈ ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടായിരുന്നു ഇത്. ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സ് എന്ന പടുകൂറ്റന്‍ സ്‌കോറാണ് ബ്ലെസിംഗ് മുസരബാനി പടുത്തുയര്‍ത്തി. ലോകകപ്പ് ചരിത്രത്തിലെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറാണിത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ഇന്ത്യയുടെ അടുത്ത പോരാട്ടം. ഈ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമി ഫൈനലില്‍ പ്രവേശിക്കും. ദക്ഷിണാഫ്രിക്കയോട് തോറ്റ ഇരു ടീമുകള്‍ക്കും ഇത് ജീവന്‍മരണ പോരാട്ടമാണ്.


