ഇപ്പോള്‍ നടക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയും ഓസ്ട്രേലിയയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ച വെക്കുന്നത്. അഡ്‌ലെയ്ഡ് ഓവലില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീം തോറ്റതോടെ പരമ്പര 1-1ന് സമനിലയിലാണ്. അതിനാല്‍ ഡിസംബര്‍ 14 ശനിയാഴ്ച മുതല്‍ ബ്രിസ്‌ബേനിലെ ഗാബയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ വലിയ തിരിച്ചുവരവാണ് ടീം ഇന്ത്യ പ്രതീക്ഷിക്കുന്നത്. മത്സരത്തിന് മുന്നോടിയായി, പരമ്പരയും അവരുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും നോക്കുമ്പോള്‍ ഇന്ത്യന്‍ ടീമിന് ജയം അനിവാര്യമാണ്.

വരുന്ന് മത്സരത്തിന് മുന്‍പ് തന്റെ നയം വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ താരം ശുഭ്മാന്‍ ഗില്‍. പുതിയ തലമുറയിലെ താരങ്ങള്‍ ബൗളര്‍ ആരെന്ന് ചിന്തിക്കാറില്ല. റെഡ്‌ബോളിലേക്ക് മാത്രമാണ് ശ്രദ്ധിക്കാറുള്ളതെന്ന് ഗില്‍ പ്രതികരിച്ചു.

രണ്ടം ടെസ്റ്റിലെ തോല്‍വിയെ കുറിച്ചും താരം പറഞ്ഞു. പിങ്ക് ബോള്‍ കളിക്കുക ബുദ്ധിമുട്ടാണ്. മിക്ക്യ ടെസ്റ്റുകളും കളിക്കുന്നത് റെഡ് ബോളിലാണ്. കൂടാതെ രാത്രിയില്‍ ടെസ്റ്റ് കളിക്കുമ്പോള്‍ പേസ് കൂടും. ഓസ്‌ട്രേലിയയിലെ സാഹചര്യങ്ങളില്‍ കളിക്കുക ബുദ്ധിമുട്ടാണ്. എന്നാല്‍ ആദ്യ 35 ഓവര്‍ വരെയും ബാറ്റിങ്ങിന് അനുകൂല സാഹചര്യമാണെന്ന് കരുതുന്നു. ഗില്‍ പറഞ്ഞു.

ശുഭ്മാന്‍ ഗില്‍ പറയുന്നത് ഇങ്ങനെ:

''അഡ്ലെയ്ഡ് ടെസ്റ്റിന് ശേഷമുളള അടുത്ത ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സ് മുതല്‍ ബാറ്റിംഗില്‍ ഒരുമിച്ച് വെടിക്കെട്ട് നടത്തുന്നതിനെക്കുറിച്ചായിരുന്നു ചര്‍ച്ച. കഴിഞ്ഞ തവണത്തെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി വിജയിച്ചില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ ഭയപ്പെട്ടേനെ. പക്ഷെ ഞങ്ങളാണ് വിജയിച്ചത്. നിലവിലുള്ള തലമുറയും ഇനി അങ്ങോട്ടുള്ള തലമുറയും ആരാണ് ബൗള്‍ ചെയ്യുന്നതെന്ന് നോക്കില്ല മറിച്ച് ബോളിനെ മാത്രമാണ് നോക്കുക'' ശുഭ്മാന്‍ ഗില്‍ പറഞ്ഞു.

രണ്ടാം ടെസ്റ്റ് തോല്‍വിയില്‍ സങ്കടമുണ്ട്. പരമാവധി ശ്രമിച്ചിരുന്നു. എന്നാല്‍ ചിലപ്പോള്‍ ഭാഗ്യം തുണക്കാറില്ല. പിങ്ക് ബോള്‍ കളിക്കുക ബുദ്ധിമുട്ടാണ്. മിക്ക്യ ടെസ്റ്റുകളും കളിക്കുന്നത് റെഡ് ബോളിലാണ്. കൂടാതെ രാത്രിയില്‍ ടെസ്റ്റ് കളിക്കുമ്പോള്‍ പേസ് കൂടും. ഓസ്‌ട്രേലിയയിലെ സാഹചര്യങ്ങളില്‍ കളിക്കുക ബുദ്ധിമുട്ടാണ്. എന്നാല്‍ ആദ്യ 35 ഓവര്‍ വരെയും ബാറ്റിങ്ങിന് അനുകൂല സാഹചര്യമാണെന്ന് കരുതുന്നു. ഗില്‍ പറഞ്ഞു.

അടുത്ത മത്സരങ്ങള്‍ ഇന്ത്യക്ക് വളരെ നിര്‍ണായകമാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് പ്രവേശിക്കണമെങ്കില്‍ ഇനിയുള്ള എല്ലാ മത്സരങ്ങളും വിജയിക്കണം. രോഹിത് ശര്‍മ്മയ്ക്കും കൂട്ടര്‍ക്കും ഫൈനലിലേക്കുള്ള ടിക്കറ്റ് ലഭിക്കും എന്ന വിശ്വാസത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍.