- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർഡിഫിൽ മഴക്കളി; ഇംഗ്ലണ്ടിനെതിരെ 14 റൺസിന്റെ വിജയം; ടി20 പരമ്പരയിൽ ദക്ഷിണാഫ്രിക്ക മുന്നിൽ
കാര്‍ഡിഫ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. ടോസിന് പിന്നാലെ ശക്തമായി പെയ്ത മഴയെത്തുടർന്ന് 9 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 14 റൺസിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ദക്ഷിണാഫ്രിക്ക 1-0ന് മുന്നിലെത്തി.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 7.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 97 റൺസെന്ന നിലയിൽ നിൽക്കെ വീണ്ടും മഴ കളി മുടക്കി. തുടർന്ന് ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 5 ഓവറിൽ 69 റൺസായി പുനർനിശ്ചയിച്ചു. എന്നാൽ, ഇംഗ്ലണ്ടിന് 5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 54 റൺസെടുക്കാൻ മാത്രമാണ് സാധിച്ചത്. ഇതോടെ
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി എയ്ഡൻ മാർക്രം 14 പന്തിൽ 28 റൺസെടുത്ത് മികച്ച പ്രകടനം കാഴ്ചവെച്ചു. ഡെവാൾഡ് ബ്രെവിസ് 10 പന്തുകളിൽ നിന്ന് 23 റൺസും, ഡൊനോവൻ ഫെരേര 11 പന്തുകളിൽ നിന്ന് 25 റൺസും, ട്രിസ്റ്റൻ സ്റ്റബ്സ് 7 പന്തുകളിൽ നിന്ന് 13 റൺസും നേടി. മാർക്കോ ജാൻസൻ, കോർബിൻ ബോഷ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഇംഗ്ലണ്ടിന് വേണ്ടി ജോസ് ബട്ലർ 11 പന്തിൽ 25 റൺസെടുത്തു. സാം കറൻ 10 റൺസോടെ പുറത്താകാതെ നിന്നു.