- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെടിക്കെട്ട് പ്രകടനവുമായി ക്ലാസനും ഹെഡും അഭിഷേകും; ഈഡന്‍ഗാര്‍ഡനില്‍ റണ്‍മഴ പെയ്യിച്ച് സണ്‍റൈസേഴ്സ് ഹൈദരാബാദ്; തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും 200 കടന്നു; കൊല്‍ക്കത്ത നൈറ്റ്റെഡേഴ്സിന് 227 റണ്‍സ് വിജയലക്ഷ്യം; കൊല്‍ക്കത്തയ്ക്ക് 1 വിക്കറ്റ് നഷ്ടം
കൊല്‍ക്കത്ത നൈറ്റ്റെഡേഴ്സിന് 227 റണ്‍സ് വിജയലക്ഷ്യം

കൊല്‍ക്കത്ത: ബാറ്റ്സ്മാന്‍മാര്‍ വിശ്വരുപം പൂണ്ട മത്സരത്തില്‍ ഹൈദരബാദിന് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കൂറ്റന്‍ സ്‌കോര്‍.കൊല്‍ക്കത്തയ്ക്ക് മുന്നില്‍ 227 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഹൈദരാബാദ് വച്ചത്.20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തിലാണ് 226 റണ്‍സെടുത്തത്.തുടക്കത്തിലെ തകര്‍പ്പന്‍ അടികളിലൂടെ ആദ്യത്തെ 300 പിറക്കുമെന്ന് തോന്നിച്ചെങ്കിലും അവസാന നിമിഷത്തെ കണിശതയാര്‍ന്ന ബൗളിങ്ങിലൂടെ ഹൈദരാബാദിനെ പിടിച്ചുകെട്ടുകയായിരുന്നു.ഹൈദരാബാദിനു വേണ്ടി ഹെന്റിച്ച് ക്ലാസന്‍ (35 പന്തില്‍ 52) അര്‍ധസെഞ്ചറി നേടിയപ്പോള്‍ ഓപ്പണര്‍മാരായ ട്രാവിസ് ഹെഡും (21 പന്തില്‍ 46) അഭിഷേക് ശര്‍മയും (21 പന്തില്‍ 48) നേടി പുറത്തായി.കൊല്‍ക്കത്ത പേസര്‍ ബ്ലെസിങ് മുസറബാനി നാല് വിക്കറ്റ് വീഴ്ത്തി.
തകര്‍ത്തടിച്ച് തുടക്കം മത്സരത്തിന്റെ ആദ്യ ഓവര്‍ മുതല്‍ തന്നെ ആക്രമണ ബാറ്റിംഗാണ് ഹൈദരാബാദ് പുറത്തെടുത്തത്. അഭിഷേകും ഹെഡും തകര്‍ത്തടിച്ചതോടെ വെറും 4.1 ഓവറില്‍ ടീം സ്‌കോര്‍ 50 കടന്നു. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 5.4 ഓവറില്‍ 82 റണ്‍സെടുത്തശേഷമാണ് വേര്‍പിരിഞ്ഞത്. തുടക്കത്തില്‍ ഹെഡ് തകര്‍ത്തടിച്ചപ്പോള്‍ പിന്നീട് അഭിഷേക് ആക്രമണം നയിച്ചു.ട്രാവിസ് ഹെഡിനെ മടക്കിയ കാര്‍ത്തിക് ത്യാഗിയാണ് കൂട്ടുകെട്ട് പൊളിച്ചത്.മൂന്നാം നമ്പറിലെത്തിയ ക്യാപ്റ്റന്‍ ഇഷാന്‍ കിഷനും തുടര്‍ച്ചയായി ബൗണ്ടറികള്‍ നേടിയതോടെ ഹൈദരാബാദ് 7.4 ഓവറില്‍ 100 കടന്നു.
തുടക്കത്തിലെ തകര്‍ത്തടിക്ക് ശേഷം ഇഷാന്‍ കിഷനെ(9 പന്തില്‍ 14)മടക്കിയ മുസറബാനി ഹൈദരാബാദിന് രണ്ടാം പ്രഹരമേല്‍രപ്പിച്ചു. പിന്നാലെ അര്‍ധസെഞ്ചുറിക്ക് അരികെ അഭിഷേകിനെയും വീഴ്ത്തി മുസറബാനി ഇരട്ടപ്രഹരമേല്‍പ്പിച്ചു.അനികേത് വര്‍മയെ(1) അനുകൂല്‍ റോയ് പുറത്താക്കിയതോടെ 111-1ല്‍ നിന്ന് 118-4ലേക്ക് ഹൈദരാബാദ് കൂപ്പുകുത്തി.പിന്നീട് ഹെന്റിച്ച് ക്ലാഅയവശവെലസ,സനും നിതീഷ് കുമാര്‍ റെഡ്ഡിയും(24 പന്തില്‍ 39) ചേര്‍ന്നാണ് ഹൈദരാബാദിനെ 200 കടത്തിയത്. കൊല്‍ക്കത്തക്കായി തന്റെ ആദ്യ ഓവറില്‍ തന്നെ 25 റണ്‍സ് വഴങ്ങിയ വരുണ്‍ ചക്രവര്‍ത്തി രണ്ടോവറില്‍ 31 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടാനായില്ല. മത്സരത്തില്‍ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.


