- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വരുൺ മാജിക്ക് തുണച്ചു; അഹമ്മദാബാദിൽ പൊരുതി വീണ് നെതർലൻഡ്‌സ്; 17 റൺസ് ജയവുമായി ഇന്ത്യ സൂപ്പർ എട്ടിൽ; ശിവൻ ദുബെ കളിയിലെ താരം; ടി20 ലോകകപ്പിൽ വിജയക്കുതിപ്പ് തുടർന്ന് സൂര്യയും സംഘവും

അഹമ്മദാബാദ്: ടി20 ലോകകപ്പിലെ ഗ്രൂപ്പ് എയിലെ അവസാന പോരാട്ടത്തിൽ നെതർലൻഡ്‌സിനെ 17 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ. തോൽവിയറിയാതെയാണ് ഇന്ത്യ സൂപ്പർ എട്ടിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ നാല് മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യയുടെ മുന്നേറ്റം. ശിവം ദുബെയുടെ തകർപ്പൻ ബാറ്റിംഗും (66 റൺസ്, 2 വിക്കറ്റ്) വരുൺ ചക്രവർത്തിയുടെ ബൗളിംഗുമാണ് (3 വിക്കറ്റ്) ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ഇന്ത്യ ഉയർത്തിയ 194 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന നെതർലൻഡ്‌സ്, ഇന്ത്യൻ ബൗളർമാരെ വിറപ്പിച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുക്കാൻ അവർക്ക് സാധിച്ചു.
മറുപടി ബാറ്റിംഗിനിറങ്ങിയ നെതർലൻഡ്‌സിന് ഒന്നാം വിക്കറ്റിൽ 35 റൺസിന്റെ മികച്ച തുടക്കം ലഭിച്ചു. 20 റൺസെടുത്ത മാക്സ് ഒഡൗഡിനെ പുറത്താക്കി വരുൺ ചക്രവർത്തിയാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. പിന്നാലെ വന്ന മെെക്കൽ ലെവിറ്റ് (24), കോളിൻ അക്കർമാൻ (23) എന്നിവർ റൺസുയർത്താൻ ശ്രമിച്ചെങ്കിലും വരുണിന്റെ സ്പിൻ തന്ത്രങ്ങൾക്ക് മുന്നിൽ അവർ വീണു. ആര്യൻ ദത്തിനെ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്താക്കി വരുൺ ഇന്ത്യക്ക് മേധാവിത്വം നൽകി.
ഒരു ഘട്ടത്തിൽ ഇന്ത്യ അനായാസ വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും അവസാന ഓവറുകളിൽ നെതർലൻഡ്‌സ് തിരിച്ചടിച്ചു. ബാസ് ഡി ലീഡ് (33), സാച്ച് ലിയൺ കച്ചറ്റ് (26), നോഹ് ക്രോസ് (പുറത്താവാതെ 25) എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗ് ഇന്ത്യൻ ക്യാമ്പിൽ ആശങ്കയുണ്ടാക്കി. 19-ാം ഓവറിൽ ഹാർദിക് പാണ്ഡ്യ 18 റൺസാണ് വഴങ്ങിയത്. എന്നാൽ അവസാന ഓവറിൽ കച്ചറ്റിനെ പുറത്താക്കി ശിവം ദുബെ ഇന്ത്യയെ വിജയതീരത്തെത്തിച്ചു.
ഇന്ത്യക്കായി വരുൺ ചക്രവർത്തി മൂന്നും ശിവം ദുബെ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. ബാറ്റിംഗിൽ 66 റൺസും ബൗളിംഗിൽ 2 വിക്കറ്റും നേടിയ ശിവം ദുബെയാണ് കളിയിലെ താരം.
നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ ഓപ്പണർ അഭിഷേക് ശർമ്മയെ (0) ഇന്ത്യയ്ക്ക് നഷ്ടമായി. ആദ്യ ഓവറിൽ സ്കോർ ബോർഡ് തുറക്കും മുൻപേ ആര്യൻ ദത്തിന്റെ പന്തിൽ താരം ക്ലീൻ ബൗൾഡായി. ഈ ലോകകപ്പിലെ അഭിഷേകിന്റെ തുടർച്ചയായ മൂന്നാം 'ഡക്ക്' ആയിരുന്നു ഇത്. അമേരിക്കയ്ക്കും പാകിസ്ഥാനും എതിരെയും പൂജ്യത്തിന് പുറത്തായ അഭിഷേകിന്റെ ഈ ഫോം ഔട്ട് ഇന്ത്യൻ ടീമിന് വലിയ തലവേദനയാണ്.
അഭിഷേകിന് പിന്നാലെ 18 റൺസെടുത്ത ഇഷാൻ കിഷനെ ആര്യൻ ദത്ത് തന്നെ മടക്കിയതോടെ ഇന്ത്യ 39-ന് 2 എന്ന നിലയിലായി. മൂന്നാമനായി എത്തിയ തിലക് വർമ്മ (31) കുറച്ചുനേരം പിടിച്ചുനിന്നെങ്കിലും ലോഗൻ വാൻ ബീക്കിന്റെ പന്തിൽ അവിശ്വസനീയമായ ഒരു ക്യാച്ചിലൂടെ പുറത്തായി. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (34) മികച്ച തുടക്കം ലഭിച്ചിട്ടും വലിയ സ്കോറിലേക്ക് എത്താതെ 13.3 ഓവറിൽ മടങ്ങി. 110 റൺസിന് 4 വിക്കറ്റ് എന്ന നിലയിൽ പതറിയ ഇന്ത്യയെ പിന്നീട് കണ്ടത് ശിവം ദുബെയുടെ താണ്ഡവമാണ്.
പിന്നീട് തകർത്തടിച്ച ശിവം ദുബെയാണ് ഇന്ത്യയെ വൻ സ്കോറിലേക്ക് നയിച്ചത്. 31 പന്തിൽ 66 റൺസെടുത്ത ദുബെയെ 19.2 ഓവറിൽ 186 റൺസിൽ നിൽക്കെ ലോഗൻ വാൻ ബീക്ക് മടക്കി. 21 പന്തിൽ 30 റൺസ് നേടിയ പാണ്ഡിയ ദുബെയ്ക്ക് മികച്ച പിന്തുണ നൽകി. ഡച്ച് ടീമിനായി ലോഗൻ വാൻ ബീക്ക് 4 ഓവറിൽ 56 റൺസ് വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തി. ആര്യൻ ദത്ത് 4 ഓവറിൽ വെറും 19 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റുകൾ നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.
ക്രീസിലെത്തിയ നിമിഷം മുതൽ ഡച്ച് ബൗളർമാരെ കടന്നാക്രമിച്ച ശിവം ദുബെ വെറും 31 പന്തിൽ നിന്ന് 66 റൺസ് അടിച്ചുകൂട്ടി. 6 പടുകൂറ്റൻ സിക്സറുകളും 4 ഫോറുകളും അടങ്ങുന്നതായിരുന്നു ആ ഇന്നിംഗ്‌സ്. 25 പന്തിൽ അർധസെഞ്ചുറി തികച്ച ദുബെ, ഇന്ത്യൻ സ്കോർ വേഗത്തിൽ 150 കടത്തി. 19.2 ഓവറിൽ ദുബെ പുറത്താകുമ്പോൾ ഇന്ത്യ സുരക്ഷിതമായ നിലയിലെത്തിയിരുന്നു.
21 പന്തിൽ 30 റൺസെടുത്ത പാണ്ഡ്യ അവസാന പന്തിൽ പുറത്തായെങ്കിലും ഇന്ത്യയെ 193 എന്ന മികച്ച സ്കോറിലെത്തിയിരുന്നു. 3 പന്തിൽ 6 റൺസ് നേടിയ റിങ്കു സിംഗ് പുറത്താകാതെ നിന്നു. നെതർലൻഡ്‌സിനായി ആര്യൻ ദത്ത് 4 ഓവറിൽ 19 റൺസ് മാത്രം നൽകി 2 വിക്കറ്റുകൾ വീഴ്ത്തി മികച്ച ബൗളിംഗ് കാഴ്ചവെച്ചു. ലോഗൻ വാൻ ബീക്ക് 3 വിക്കറ്റുകൾ നേടി.


