- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒരു കളിക്കാരന്‍ 15-20 വര്‍ഷം ക്രിക്കറ്റ് കളിക്കുന്നത് വലിയ കാര്യമാണ്; ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ രോഹിത് നടത്തുന്ന കഠിനാധ്വാനം ഞാന്‍ നേരിട്ടു കാണുന്നതാണ്'; ഷമ മുഹമ്മദിന്റെ പ്രസ്താവനയെ തള്ളി സൂര്യകുമാര്‍ യാദവ്
ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഷമ മുഹമ്മദിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യന്‍ ടി 20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് കായിക താരത്തിന് ചേരാത്ത തരത്തില്‍ തടിയനാണ് രോഹിത് ശര്‍മയെന്നും അദ്ദേഹം ഇന്ത്യ കണ്ട ഏറ്റവും മോശം ക്യാപ്റ്റന്മാരില്‍ ഒരാളാണെന്നുമാണ് ഷമ പറഞ്ഞത്. എക്സ് പോസ്റ്റിലൂടെയായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ അധിക്ഷേപ പരാമര്‍ശം.
എന്നാല്‍ ഇന്ത്യന്‍ ടീമില്‍ രോഹിത് ചെയ്യുന്നതും, രാജ്യത്തിന് വേണ്ടി എന്തൊക്കെ നേടിയിട്ടുണ്ടെന്നുള്ളത് എല്ലാവര്‍ക്കും അറിയാം എന്നുമാണ് സൂര്യകുമാര്‍ യാദവ് പറയുന്നത്.
സൂര്യകുമാര്‍ യാദവ് പറയുന്നത് ഇങ്ങനെ:
'ഒരു കളിക്കാരന്‍ 15-20 വര്‍ഷം ക്രിക്കറ്റ് കളിക്കുന്നത് വലിയ കാര്യമാണ്. ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ രോഹിത് നടത്തുന്ന കഠിനാധ്വാനം ഞാന്‍ നേരിട്ടു കാണുന്നതാണ്. കളിക്കാരനായിട്ടാണെങ്കില്‍ അയാള്‍ മൂന്ന് ഫോര്‍മാറ്റില്‍ കൂടി ഇരുപത്തിനായിരത്തിന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. ക്യാപ്റ്റനായിട്ടാണെങ്കില്‍ നാല് ഐ സി സി ടൂര്‍ണമെന്റുകളില്‍ ടീമിനെ ഫൈനലിലെത്തിച്ചു, അദ്ദേഹത്തിന്റെ മികവ് കാണിക്കാന്‍ ഇനിയും എന്ത് തെളിവാണ് വേണ്ടത്'' സൂര്യകുമാര്‍ യാദവ് പറഞ്ഞു.