- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലപ്പത്ത് അഭിഷേക് ശർമ്മ; ടി20 റാങ്കിംഗിൽ നേട്ടമുണ്ടാക്കി ശുഭ്മാൻ ഗിൽ; സഞ്ജു സാംസണും തിലക് വർമ്മയ്ക്കും തിരിച്ചടി; ബൗളർമാരിൽ ഒന്നാം സ്ഥാനത്ത് തുടർന്ന് വരുൺ ചക്രവർത്തി
ദുബായ്: ഐസിസിയുടെ പുതിയ ഏകദിന, ടി20 റാങ്കിംഗ് പുറത്ത്. ടി20 റാങ്കിംഗിൽ യുവതാരം ശുഭ്മാൻ ഗില്ലിന് മികച്ച മുന്നേറ്റം നടത്തിയപ്പോൾ സഞ്ജു സാംസണും തിലക് വർമ്മയും റാങ്കിംഗിൽ താഴേക്ക് വീണു. ഏകദിന റാങ്കിംഗിൽ വിരാട് കോഹ്ലിക്ക് ഒരു സ്ഥാനം മെച്ചപ്പെടുത്താനായി. ന്യൂസിലൻഡ് താരം ടിം റോബിൻസൺ 18 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 23-ാം സ്ഥാനത്തെത്തിയാണ് ഈ റാങ്കിംഗ് പട്ടികയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്.
ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിൽ ഓപ്പണറായി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചില്ലെങ്കിലും, ശുഭ്മാൻ ഗിൽ എട്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ടി20 റാങ്കിംഗിൽ 22-ാം സ്ഥാനത്തെത്തി. നിലവിലെ ടി20 ഒന്നാം സ്ഥാനക്കാരനായ സൂര്യകുമാർ യാദവ് എട്ടാം സ്ഥാനത്ത് തുടരുന്നു. തിലക് വർമ്മ രണ്ട് സ്ഥാനങ്ങൾ നഷ്ടപ്പെട്ട് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ടി20 റാങ്കിംഗിൽ അഭിഷേക് ശർമ്മ ഒന്നാം സ്ഥാനത്തും ഫിൽ സാൾട്ട് രണ്ടാമതുമുണ്ട്. ശ്രീലങ്കയുടെ പാതും നിസങ്ക മൂന്നാം സ്ഥാനത്തും ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലർ നാലാം സ്ഥാനത്തും തുടരുന്നു. ഓസ്ട്രേലിയക്കെതിരെ ഒരു മത്സരം മാത്രം കളിച്ച സഞ്ജു സാംസൺ ഒരു സ്ഥാനം താഴേക്ക് വീണ് 39-ാം സ്ഥാനത്താണ്.
ബൗളർമാരുടെ പട്ടികയിൽ അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാൻ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. അതേസമയം, ഇന്ത്യയുടെ വരുൺ ചക്രവർത്തി ടി20 ബൗളർമാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഏകദിന റാങ്കിംഗിൽ രോഹിത് ശർമ്മ ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ, വിരാട് കോലി ഒരു സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. ശുഭ്മാൻ ഗിൽ നാലാം സ്ഥാനത്ത് തുടരുന്നു. ശ്രേയസ് അയ്യർ ഒമ്പതാം സ്ഥാനത്തുണ്ട്.
ഏകദിന റാങ്കിംഗില്‍ രോഹിത് ശര്‍മ ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ വിരാട് കോലി അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ ആണ് നാലാമത്. ശ്രേയസ് അയ്യര്‍ ഒമ്പതാം സ്ഥാനത്തുള്ളപ്പോള്‍ 14 സ്ഥാനം മെച്ചപ്പെടുത്തി പതിനാറാം സ്ഥാനത്തേക്ക് ഉയര്‍ന്ന പാക് താരം സല്‍മാന്‍ ആഗയാണ് ഏറ്റവുമധികം നേട്ടം കൊയ്ത താരം. ഏകദിന ബൗളര്‍മാരില്‍ റാഷിദ് ഖാന്‍ ഒന്നാമതുള്ളപ്പോള്‍ ഒരു സ്ഥാനം ഉയര്‍ന്ന കുല്‍ദീപ് യാദവ് ആറാമതുണ്ട്.




