- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്ധേരി സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ കാറോടിച്ചു കയറ്റിയ പയ്യൻ; ഒത്തുകളി വിവാദത്തിലും പേര്; ഇന്ന് വാംഖഡെയിൽ ഇന്ത്യയെ വിറപ്പിച്ച അമേരിക്കൻ പുലി; ഹർമീത് സിംഗിന്റെ തലവര മാറിയ കഥ

മുംബൈ: ഒരു കാലത്ത് മുംബൈ ക്രിക്കറ്റിലെ വാഗ്ദാനമായിരുന്ന ഹർമീത് സിംഗ്. നീണ്ട കാത്തിരിപ്പിനും കഠിനാധ്വാനത്തിനും ശേഷമാണ് താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇടംപിടിച്ചത്. ഇടംകൈയ്യൻ സ്പിന്നറായ അദ്ദേഹം ഇപ്പോൾ അമേരിക്കൻ ദേശീയ ടീമിനെയാണ് പ്രതിനിധീകരിക്കുന്നത്. ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്കെതിരെ വാംഖഡെ സ്റ്റേഡിയത്തിൽ നടത്തിയ മികച്ച പ്രകടനത്തിലൂടെ താരം വീണ്ടും വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്.
2017-ലെ താരത്തിന്റെ വിവാദപരമായ അറസ്റ്റിനെക്കുറിച്ചുള്ള ഓർമ്മകൾ സോഷ്യൽ മീഡിയയിൽ വീണ്ടും നിറയുകയാണ്. ഹർമീത് അമേരിക്കൻ ക്രിക്കറ്റ് ടീമിന്റെ ഭാഗമാകുന്നതിന് മുൻപ് മുംബൈയിൽ താമസിച്ചിരുന്ന കാലത്തായിരുന്നു ഈ സംഭവം നടന്നത്. മുംബൈയിലെ തിരക്കേറിയ അന്ധേരി റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമിലേക്ക് കാർ ഓടിച്ചു കയറ്റിയതിനായിരുന്നു അന്ന് അദ്ദേഹം അറസ്റ്റിലായത്.
അതിരാവിലെയായിരുന്നു സംഭവം. ട്രെയിൻ കാത്തുനിൽക്കുന്ന യാത്രക്കാരാൽ പ്ലാറ്റ്‌ഫോം നിറഞ്ഞിരുന്ന സമയത്താണ് ഹർമീതിന്റെ കാർ പ്ലാറ്റ്‌ഫോമിലേക്ക് പാഞ്ഞുകയറിയത്. ഭയചകിതരായ യാത്രക്കാർ ചിതറിയോടുകയും പരിഭ്രാന്തി പടരുകയും ചെയ്തു. തുടർന്ന് റെയിൽവേ ട്രാക്കിന് തൊട്ടടുത്തായി കാർ നിർത്തി. ഈ പഴയ സംഭവത്തിന്റെ ചിത്രങ്ങളും വാർത്തകളും ഇപ്പോൾ നെറ്റിസൺസ് വീണ്ടും കുത്തിപ്പൊക്കുകയാണ്. 2013-ലെ ഐപിഎൽ സ്പോട്ട് ഫിക്സിംഗ് കേസിലും ഹർമീത് സിംഗിനെ ചോദ്യം ചെയ്തിരുന്നു. എന്നാൽ പിന്നീട് പോലീസ് അദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകി കുറ്റവിമുക്തനാക്കി.
ഇതിനുശേഷമാണ് താരം അമേരിക്കയിലേക്ക് താമസം മാറുന്നതും യുഎസ് ദേശീയ ടീമിലേക്ക് യോഗ്യത നേടുന്നതും. 2024-ൽ അമേരിക്കയ്ക്കായി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഹർമീത്, ഇപ്പോൾ ടീമിലെ സ്ഥിരസാന്നിധ്യമാണ്. മുംബൈയിൽ ജനിച്ച് വളർന്ന ഹർമീത്, 2012-ൽ ലോകകപ്പ് നേടിയ ഇന്ത്യൻ അണ്ടർ 19 ടീമിലെ അംഗമായിരുന്നു. ഐപിഎല്ലിലും കളിച്ചിട്ടുള്ള ഹർമീത് സിംഗ് അക്കാലത്ത് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്ക് സുപരിചിതനായ താരമായിരുന്നു. ഐപിഎല്ലിലും സജീവമായിരുന്ന അദ്ദേഹം പിന്നീട് കരിയറിൽ നേരിട്ട തളർച്ചയിൽ നിന്നാണ് കരകയറാൻ അമേരിക്കയിലേക്ക് കുടിയേറിയത്.
2024-ൽ യുഎസ്എ ടീമിൽ അരങ്ങേറ്റം കുറിച്ച ഹർമീത്, ഇതുവരെ 22 ഏകദിനങ്ങളിലും 25 ട്വന്റി-20 മത്സരങ്ങളിലും യുഎസ്എയ്ക്കായി കളിച്ചിട്ടുണ്ട്. നിലവിൽ ടീമിലെ അവിഭാജ്യ ഘടകമാണ് താരം. അമേരിക്കയ്ക്കായി ഇതുവരെ 22 ഏകദിനങ്ങളിലും 25 ട്വന്റി-20 മത്സരങ്ങളിലും ഹർമീത് സിംഗ് കളിച്ചിട്ടുണ്ട്. ഇന്ത്യക്കെതിരായ മത്സരത്തിൽ മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെച്ച അദ്ദേഹം നാല് ഓവറിൽ 26 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ഹർദിക് പാണ്ഡ്യ, അക്സർ പട്ടേൽ എന്നീ പ്രമുഖ ഇന്ത്യൻ താരങ്ങളെ പുറത്താക്കിയാണ് ഹർമീത് തന്റെ സ്പിൻ കരുത്ത് തെളിയിച്ചത്.


