- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാത്ത് കാത്തിരുന്ന സെഞ്ചുറി; ടെസ്റ്റിലെ കോഹ് ലിയുടെ സെഞ്ചുറി 16 മാസത്തിന് ശേഷം, റെക്കോര്‍ഡില്‍ ബ്രാഡ്മാനേയും സച്ചിനെയും പിന്തള്ളി കിങ്
പെര്‍ത്ത്: പെര്‍ത്തില്‍ ടെസ്റ്റ് കരിയറിലെ 30ാം സെഞ്ച്വറി നേടി വിരാട് കോഹ്‌ലി. ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പുറത്താകാതെ 100 റണ്‍സടിച്ച് സൂപ്പര്‍ താരം. ഒപ്പം റെക്കോര്‍ഡ് നേട്ടങ്ങളും പതിവു പോലെ താരത്തിന്റെ പേരിലായി. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയില്‍ കോഹ്‌ലി ഓസ്‌ട്രേലിയന്‍ ഇതിഹാസം ഡോണാള്‍ഡ് ബ്രാഡ്മാനെ മറികടന്നു. പട്ടികയില്‍ ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഒന്നാം സ്ഥാനത്ത്. സച്ചിന്റെ പോരില്‍ 49 സെഞ്ചുറികള്‍. ബ്രാഡ്മാന് 29 ശതകങ്ങളാണ് ഉള്ളത്.
ടെസ്റ്റ് ക്രിക്കറ്റില്‍ 30, അതില്‍ കൂടുതല്‍ സെഞ്ചുറികളുള്ള താരങ്ങളുടെ എലൈറ്റ് പട്ടികയിലും താരം ഇടം നേടി. നാലാം സ്ഥാനത്താണ് കോഹ്‌ലി. ഈ പട്ടികയിലും സച്ചിനാണ് മുന്നില്‍. രാഹുല്‍ ദ്രാവിഡ് (36), സുനില്‍ ഗാവസ്‌കര്‍ (34) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടം ഈ സെഞ്ചുറിയിലൂടെ കോഹ് ലി തന്റെ സ്വന്തം പേരിലാക്കി. ഏഴ് സെഞ്ചുറികളാണ് താരം ഓസീസ് മണ്ണില്‍ നേടിയത്. സച്ചിന്റെ ആറ് സെഞ്ചുറികള്‍ നേട്ടം തള്ളിയാണ് കോഹ് ലി എത്തിയത്. ഗവാസ്‌കര്‍ അഞ്ച് സെഞ്ചുറികള്‍ ഓസീസ് മണ്ണില്‍ നേടിയിട്ടുണ്ട്.
ഓസ്‌ട്രേലിയന്‍ മണ്ണില്‍ എല്ലാ ഫോര്‍മാറ്റിലുമായി കോഹ്‌ലിക്ക് 10 സെഞ്ചുറികള്‍. ഓസീസ് മണ്ണില്‍ എല്ലാ ഫോര്‍മാറ്റിലുമായി ഇത്രയും സെഞ്ചുറികള്‍ നേടുന്ന ആദ്യ സന്ദര്‍ക ബാറ്ററെന്ന നേട്ടവും ഇനി കോഹ്‌ലിക്ക് സ്വന്തം. 16 മാസങ്ങള്‍ക്ക് ശേഷമാണ് കോഹ്‌ലി ടെസ്റ്റില്‍ സെഞ്ചുറി നേടുന്നത്. 143 പന്തുകള്‍ നേരിട്ടാണ് കോഹ്‌ലി ശതകത്തിലെത്തിയത്. 8 ഫോറും 2 സിക്‌സും കോഹ്‌ലി തൂക്കി.