- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങള്‍ എഴുതിവെച്ചോളു, കോലി വീണ്ടും ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് കളിക്കും; യശസ്വി ജയ്‌സ്വാളിനും ഗില്ലിനും നിതീഷ് റെഡ്ഡിക്കുമെല്ലാം അദ്ദേഹത്തില്‍ നിന്നും ഏറെ പഠിക്കാനുണ്ട്: രവി ശാസ്ത്രി
സിഡ്‌നി: കഴിഞ്ഞ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ വളരെ മോശം പ്രകടനമാണ് ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോഹ് ലി നടത്തിയത്. ഈ പരമ്പരയ്ക്ക് പിന്നാലെ വിരാട് വിരമിക്കണമെന്ന് വരെ ആവശ്യപ്പെട്ട് നിരവധിയാളുകള്‍ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്കുള്ള മറുപടിയായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. നിങ്ങള്‍ എഴുതിവെച്ചോളു, കോലി വീണ്ടും ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് കളിക്കുമെന്ന് ഐസിസി പ്രതിമാസ അവലോകനത്തില്‍ രവി ശാസ്ത്രി പറഞ്ഞു.
വിരാട് കോലിയുടെ കരിയറില്‍ ഇപ്പോള്‍ സംഭവിക്കുന്നത് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെയും റിക്കി പോണ്ടിംഗിന്റെയുമെല്ലാം കരിയറിലും സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടോ മൂന്നോ വര്‍ഷമായി താന്‍ ഏറ്റവും മികച്ച പ്രകടനമല്ല നടത്തുന്നതെന്ന് വിരാട് കോലിക്കും അറിയാം. എന്നാല്‍ ഭേദപ്പെട്ട പ്രകടനം നടത്തി ടീമിന്റെ വിജയത്തില്‍ സംഭാവന ചെയ്യാന്‍ കോലിക്ക് കഴിയുന്നുണ്ട്.
23 കാരനായ യശസ്വി ജയ്‌സ്വാളിനും 25കാരനായ ശുഭ്മാന്‍ ഗില്ലിനും 26 വയസുള്ള റിഷഭ് പന്തിനും 21 വയസുള്ള നിതീഷ് റെഡ്ഡിക്കുമെല്ലാം വിരാട് കോലിയെപ്പോലൊരു കളിക്കാരന്റെ സാന്നിധ്യത്തില്‍ നിന്ന് ഏറെ പഠിക്കാനുണ്ടെന്നും രവി ശാസ്ത്രി പറഞ്ഞു. ബാറ്റിംഗ് ഫോം വീണ്ടെടുക്കാന്‍ വിരാട് കോലിയും രോഹിത് ശര്‍മയും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്നും രവി ശാസ്ത്രി പറഞ്ഞു.
ദീര്‍ഘകാലമായി ടെസ്റ്റില്‍ കളിക്കുന്ന കോലിയും രോഹിത്തുമെല്ലാം സമയം കിട്ടുമ്പോള്‍ ആഭ്യന്തര ക്രിക്കറ്റിലും കളിക്കാന്‍ തയാറാവണം. പുതുതലമുറക്ക് ഇവരില്‍ നിന്ന് ഏറെ പഠിക്കാനുണ്ടാകും. അതിനുപരി സ്പിന്‍ പിച്ചുകളില്‍ കളി കൂടുതല്‍ മെച്ചപ്പെടുത്താനും രോഹിത്തിനും കോലിക്കും ഇതിലൂടെ കഴിയും. സമീപകാലത്ത് സ്പിന്‍ ട്രാക്കുകളില്‍ ഇന്ത്യയുടെ റെക്കോര്‍ഡ് അത്ര മികച്ചതല്ലെന്നും ശാസ്ത്രി പറഞ്ഞു.