ദുബായ്: വനിതാ ടി20 ലോകകപ്പിൽ ഇന്ന് ഇന്ത്യ പാകിസ്ഥാൻ പോരാട്ടം. ദുബായ് ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വൈകിട്ട് 3.30 ക്കാണ് മത്സരം. ഇരു ടീമുകൾക്കും നിർണായകമാണ് ഇന്നത്തെ മത്സരം.

ലോകക്കപ്പ് മത്സരങ്ങളിൽ ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാന് മികച്ച റെക്കോർഡ് അവകാശപ്പെടാനില്ലെങ്കിലും ഏഷ്യാ കപ്പ് ചാമ്പ്യൻമാരായ ശ്രീലങ്കയ്‌ക്കെതിരായ ആദ്യ മത്സരത്തിൽ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തോടെയാവും അവർ ഇറങ്ങുക.

എന്നാൽ ന്യൂസീലാൻഡിനെതിരെ ആദ്യ മത്സരത്തിൽ നേടിയ വമ്പൻ പരാജയം മറന്ന് ആദ്യ പോന്റി നേടുകയാവും ഇന്ത്യയുടെ ലക്‌ഷ്യം. എന്നാൽ ഇന്ന് കൂടി പരാജയപ്പെട്ടാൽ അടുത്ത റൗണ്ടിലേക്ക് എത്തുക എന്നത് വരെ ഇന്ത്യക്ക് പ്രയാസമാകും. ഓസ്‌ട്രേലിയ ന്യൂസീലൻഡ് ശ്രീലങ്ക ഉൾപ്പെടുന്ന മരണ ഗ്രൂപ്പിലാണ് ഇന്ത്യ. ദുബായിൽ നടന്ന ആദ്യ മത്സരത്തിൽ 161 റൺസ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെ വെറും 102 റൺസ് മാത്രമാണ് ഇന്ത്യക്ക് നേടാനായത്.

ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് സ്കോട്ലൻഡിന്റെ നേരിടും. രാത്രി 7.30 ക്ക് ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം.