- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാ ടി 20 ലോകകപ്പ്; ഗ്രൂപ്പിൽ ഒന്നാമതെത്താൻ സൗത്ത് ആഫ്രിക്കയും ഇംഗ്ലണ്ടും; ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ആധിപത്യം തുടരാൻ പ്രോട്ടിയസ്
ഷാർജാ: വനിതാ ടി 20 ലോകകപ്പിൽ ഇന്ന് സൗത്ത് ആഫ്രിക്ക ഇംഗ്ലണ്ട് പോരാട്ടം. ഷാർജാ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി 7.30 ക്കാണ് മത്സരം. ഇരു ടീമുകലക്കും ഈ ലോകകപ്പിൽ മികച്ച തുടക്കമാണ് ലഭിച്ചത്. ഉദ്ഘാടന മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് വനിതകളെ 10 വിക്കറ്റിൻ്റെ കൂറ്റൻ മാർജിനിൽ പരാജയപ്പെടുത്തിയ സൗത്ത് ആഫ്രിക്ക ആത്മവിശ്വാസത്തോടെയാവും ഇറങ്ങുക. 2023 ലോകകപ്പ് റണ്ണേഴ്‌സ് അപ്പ് കൂടിയാണ് പ്രോട്ടീസ് സംഘം.
മറുവശത്ത്, ശ്രീലങ്കൻ വനിതകൾക്കെതിരായ ആദ്യ മത്സരത്തിൽ 94 റൺസ് വിജയലക്ഷ്യം 15 ഓവറിൽ താഴെ ഇംഗ്ലണ്ട് മറികടന്ന് ഇംഗ്ലണ്ടും ആധികാരിക ജയം നേടിയിരുന്നു.
ടി 20 മത്സരങ്ങളിൽ ദക്ഷിണാഫ്രിക്കയെക്കാൾ മുൻതൂക്കം ഇംഗ്ലണ്ടിനാണെന്നാണ് കണക്കുകൾ പരിശോദിച്ചാൽ മനസ്സിലാവുക. ഇരുടീമുകളും തമ്മിൽ 24 മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോൾ 19 മത്സരങ്ങളിൽ ജയം ഇംഗ്ലണ്ടിനായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് നാലെണ്ണത്തിൽ മാത്രമാണ് ജയിക്കാനായത്. ഒര് മത്സരം മാത്രമാണ് ഫലമില്ലാതെ പിരിഞ്ഞത്.
വനിതാ ലോകകപ്പ് മത്സരങ്ങളിൽ രണ്ട് തവണ ഇരു ടീമുകളും ഏറ്റുമുട്ടിയിട്ടുണ്ട്. എന്നാൽ ഈ രണ്ട് മത്സരങ്ങളിലും വിജയൻ സൗത്ത് ആഫ്രിക്കയ്‌ക്കൊപ്പമായിരുന്നു.
ഈ രണ്ട് ശക്തമായ ടീമുകൾ സെമിഫൈനൽ സ്ഥാനം ഉറപ്പിക്കുന്നതിനായുള്ള പോരാട്ടം കൂടിയാണ് ഇന്ന് ഷാർജാ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അരങ്ങേറുക. ഇന്ന് ജയിക്കുന്ന ടീമിന് പോയിന്റ് പട്ടികയിൽ ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരാവാം.