- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ രോഹിത് ശര്‍മ്മ നാലുപേരെ ചുമന്ന് ദിവസവും 10 കിലോ മീറ്റര്‍ ഓടട്ടെ'; അഞ്ചു വര്‍ഷം കൂടി രോഹിതിന്റെ സേവനം ഇന്ത്യയ്ക്കു വേണം; ഉപദേശവുമായി യോഗ്‌രാജ് സിങ്
'ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ രോഹിത് ശര്‍മ്മ നാലുപേരെ ചുമന്ന് ദിവസവും 10 കിലോ മീറ്റര്‍ ഓടട്ടെ
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ഉപദേശവുമായി മുന്‍ ഇന്ത്യന്‍ താരവും യുവരാജ് സിങ്ങിന്റെ പിതാവുമായ യോഗ്‌രാജ് സിങ്. ശരിയായ ഫിറ്റ്‌നസ് ചര്യകള്‍ പിന്തുടര്‍ന്നാല്‍ 45ാം വയസ്സുവരെ ഏകദിന ക്രിക്കറ്റില്‍ തുടരാന്‍ സാധിക്കുമെന്ന് യോഗ്‌രാജ് സിങ് പറഞ്ഞു.
'നാലു പേരെ ചുമന്ന് എല്ലാ ദിവസവും 10 കിലോമീറ്റര്‍ വീതം രോഹിത് ശര്‍മ ഓടട്ടെ. അതിനായി ആരെങ്കിലും അദ്ദേഹത്തെ പ്രേരിപ്പിക്കണം. അഞ്ചു വര്‍ഷം കൂടി രോഹിതിന്റെ സേവനം ഇന്ത്യയ്ക്കു വേണം, യോഗ്‌രാജ് സിങ് ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.
ട്വന്റി20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍നന്ന് നേരത്തേ വിരമിക്കല്‍ പ്രഖ്യാപിച്ച രോഹിത് ഇനി ഏകദിന ക്രിക്കറ്റില്‍ മാത്രമാണു കളിക്കുക. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ രോഹിത് ശര്‍മയും വിരാട് കൊഹ്ലി കളിച്ചേക്കുമെന്നു വിവരമുണ്ട്. ഈ പരമ്പരയ്ക്കു ശേഷം രോഹിതും കോഹ്ലിയും വിരമിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. അങ്ങനെയെങ്കില്‍ 2027 ഏകദിന ലോകകപ്പില്‍ ഇരുവരെയും കാണാന്‍ കഴിയില്ല.
അതേസമയം മാര്‍ച്ച് മുതല്‍ ക്രിക്കറ്റ് കളിച്ചിട്ടില്ലെങ്കിലും ഏകദിന റാങ്കിംഗില്‍ രോഹിതാണ് നേട്ടമുണ്ടായിയത്. ഏകദിന റാങ്കിംഗില്‍ താരം രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. പുതിയ റാങ്കിംഗ് പ്രകാരം ടെസ്റ്റ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. വിരാട് കോലി നാലാം സ്ഥാനത്താണ്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ മോശം പ്രകടനങ്ങള്‍ കാരണം ബാബര്‍ അസം താഴേക്കിറങ്ങിയതാണ് രോഹിത് ശര്‍മ്മയ്ക്ക് സഹായകമായത്. രണ്ടാം സ്ഥാനത്തായിരുന്ന ബാബര്‍ അസം മൂന്നാം സ്ഥാനത്തേക്കിറങ്ങി. ഇതോടെ രോഹിത് ശര്‍മ്മ രണ്ടാം സ്ഥാനത്തേക്ക് ഉയരുകയായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ മോശം പ്രകടനങ്ങള്‍ കാരണം ബാബര്‍ അസം താഴേക്കിറങ്ങിയതാണ് രോഹിത് ശര്‍മ്മയ്ക്ക് സഹായകമായത്.
ഏറ്റവും അവസാനമായി രോഹിത് ശര്‍മ്മ കളിച്ച ഏകദിന മത്സരം ചാമ്പ്യന്‍സ് ട്രോഫി ആയിരുന്നു. ടീമിനെ കിരീടത്തിലേക്ക് നയിച്ച രോഹിത് അഞ്ച് മത്സരങ്ങളില്‍ നിന്ന് 180 റണ്‍സും നേടി. ഇന്ത്യക്കായി ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളില്‍ നാലാം സ്ഥാനത്തായിരുന്നു രോഹിത്.