- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'റൊണാൾഡോ ഒരു നല്ല വ്യക്തിയാണ്, സ്മാർട്ടാണ്, കൂളാണ്, കാണാൻ കഴിഞ്ഞതിൽ സന്തോഷം'; വൈറ്റ് ഹൗസിൽ ഇതിഹാസ താരത്തോടൊപ്പം പന്ത് തട്ടി ഡൊണാൾഡ് ട്രംപ്; ചിരി പടർത്തി വൈറൽ വീഡിയോ
വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ലോക ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിനുള്ളിൽ ഫുട്‌ബോൾ കളിക്കുന്ന ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ച് നിർമ്മിച്ച ഈ വീഡിയോ ട്രംപ് തന്നെയാണ് തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചത്. റൊണാൾഡോയുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെ പുറത്തുവന്ന ഈ ക്ലിപ്പ്, മണിക്കൂറുകൾക്കുള്ളിൽ 34 ദശലക്ഷത്തിലധികം കാഴ്ചക്കാരെ നേടിയിരുന്നു.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് വേണ്ടി വൈറ്റ് ഹൗസിൽ ട്രംപ് ഒരുക്കിയ അത്താഴ വിരുന്നിലാണ് പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ അതിഥിയായി പങ്കെടുത്തത്. 'റൊണാൾഡോ ഒരു മികച്ച വ്യക്തിയാണ്. സ്മാർട്ടാണ്, കൂളാണ്. വൈറ്റ് ഹൗസിൽ വെച്ച് അദ്ദേഹത്തെ കാണാൻ കഴിഞ്ഞതിൽ ശരിക്കും ഇഷ്ടമായി'- ട്രംപ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോക്കൊപ്പം കുറിച്ചു. താരം വിരുന്നിൽ പങ്കെടുത്തതിന്‍റെ സന്തോഷ് ട്രംപ് പിന്നീട് തുറന്നുപറഞ്ഞിരുന്നു.
തന്റെ ഇളയമകൻ ബാരോൺ ക്രിസ്റ്റ്യാനോയുടെ കടുത്ത ആരാധകനാണെന്നും ട്രംപ് വെളിപ്പെടുത്തി. ക്രിസ്റ്റ്യാനോയെ നേരിട്ട് കാണാൻ കഴിഞ്ഞതിൽ മകന് വലിയ സന്തോഷമുണ്ടെന്നും ട്രംപ് വ്യക്തമാക്കി. ഡോണാൾഡ് ട്രംപിനും മുഹമ്മദ് ബിൻ സൽമാനും സമീപത്തായി തന്നെയാണ് റൊണോൾഡോക്കും ഇരിപ്പിടമൊരുക്കിയത്. ട്രംപും ക്രിസ്റ്റ്യാനോയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ വൈറ്റ് ഹൗസ് അവരുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവെച്ചു. ഒരു വരാന്തയിലൂടെ ട്രംപുമായി സംസാരിച്ച് ക്രിസ്റ്റ്യാനോയും പങ്കാളി ജോർജിന റോഡ്രിഗസും നടന്നുനീങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്.




