- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
1976 ല്‍ കരിയര്‍ ആരംഭം; 33 വര്‍ഷത്തെ റെസ്ലിങ് ജീവതത്തിന് വിരാമമിട്ടത് 2009ല്‍; ഇതിഹാസ മെക്‌സിക്കന്‍ റെസ്ലിര് റെയ് മിസ്റ്റീരിയോ സീനിയര്‍ അന്തരിച്ചു
മെക്സിക്കോ: പ്രശസ്ത മെക്‌സിക്കന്‍ ഗുസ്തി താരം റേ മിസ്റ്റീരിയോ സീനിയര്‍ അന്തരിച്ചു. 66 വയസ്സായിരുന്നു. 2024 ഡിസംബര്‍ 20-ന് മരണപ്പെട്ടതായാണ് താരത്തിന്റെ കുടുംബം സ്ഥിരീകരിച്ചത്.
മിഗ്വല്‍ എയ്ഞ്ചല്‍ ലോപസ് ഡയസ് എന്നാണ് യഥാര്‍ഥ പേര്. 1976 ല്‍ കരിയര്‍ ആരംഭിച്ച റേ മിസ്റ്റീരിയോ 2009 ല്‍ WWEയില്‍ നിന്ന് ഔദ്യോഗികമായി വിരമിച്ചിരുന്നു. ഒരു ബോക്സറായാണ് റേ മിസ്റ്റീരിയോ തന്റെ കരിയര്‍ ആരംഭിച്ചത്. 33 വര്‍ഷത്തോളം WWE സജീവമായിരുന്ന താരം 2023-ല്‍ ഹാള്‍ ഓഫ് ഫെയിമില്‍ ഇടം പിടിച്ചിരുന്നു. വിരമിച്ചതിന് ശേഷം ഗുസ്തിയോടുള്ള ഇഷ്ടം കാരണം 2023ലും അദ്ദേഹം ഇടിക്കൂട്ടില്‍ മത്സരച്ചിരുന്നു.
കുറഞ്ഞ കാലയളവില്‍ റെസ്ലിങ്ങ് ആരാധകര്‍ക്കിടയില്‍ സ്ഥാനം നേടിയ താരം ഈ മേഖലയിലെ പ്രമുഖ വ്യക്തിത്വമായിരുന്നു. വേള്‍ഡ് റെസ്ലിങ്ങ് അസോസിയേഷന്‍, ലൂച്ച ലിബ്രെ എഎഎ വേള്‍ഡ്വൈഡ് ചാമ്പ്യന്‍ഷിപ്പുകള്‍ ഉള്‍പ്പെടെ നേടിയിട്ടുണ്ട്. മെക്‌സിക്കന്‍ റെസ്ലിങ്ങ് കമ്പനിയായ ലൂച്ച ലിബ്രെ എഎഎ വേള്‍ഡ് വൈഡും സോഷ്യല്‍ മീഡിയയിലൂടെ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
1976ലാണ് റേ മിസ്റ്റീരിയോ ഗുസ്തി കരിയര്‍ ആരംഭിക്കുന്നത്. വളരെപ്പെട്ടെന്നുതന്നെ ഈ മേഖലയിലെ പ്രമുഖ വ്യക്തിത്വമായി. ഇടിക്കൂട്ടിന് പുറത്ത് മെന്ററായും കഴിവുതെളിയിച്ചു. ഡബ്ല്യൂ.ഡബ്ല്യൂ.ഇ താരം മേഖലയിലെ ശ്രദ്ധേയ താരമായ റേ മിസ്റ്റീരിയോ ജൂനിയറിന്റെ അമ്മാവനാണ് റേ മിസ്റ്റീരിയോ സീനിയര്‍. 1990ലെ റെസ്ലിങ് സ്റ്റാര്‍കേഡ് ലോക ചാമ്പ്യന്‍ഷിപ്പ് ഉള്‍പ്പെടെയുള്ള മത്സരങ്ങളില്‍ തന്റെ പ്രതിഭ തെളിയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. നിരവധി ആരാധകരെ സൃഷ്ടിച്ചെടുക്കാനും ഇക്കാലയളവില്‍ ഇദ്ദേഹത്തിന് കഴിഞ്ഞു.