- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേയിങ് മെഷീനില്‍ തെളിഞ്ഞ അക്കങ്ങള്‍ കണ്ട് ഞെട്ടി; മത്സരത്തലേന്ന് ഒരുപോള കണ്ണടയ്ക്കാതെ മൂന്നരക്കിലോ കുറച്ചു; അനുഭവം പങ്കുവച്ച് അമന്‍
ന്യൂഡല്‍ഹി: പാരീസ് ഒളിമ്പിക്സില്‍ വെറും 100 ഗ്രാമിന്റെ പേരില്‍ ഭാരപരിശോധനയില്‍ പരാജയപ്പെട്ട് വിനേഷ് ഫോഗട്ടിന് മെഡല്‍ നഷ്ടമായതിന്റെ ഞെട്ടലില്‍ നില്‍ക്കുന്ന ഇന്ത്യന്‍ ക്യാംപിനു മുന്നില്‍ നെഞ്ചുറപ്പോടെ സമാനമായ സാഹചര്യം അതിജീവിച്ചതിന്റെ കാര്യം വെങ്കല മെഡല്‍ ജേതാവ് അമന്‍ ഷെറാവത്ത് വെളിപ്പെടുത്തിയിരുന്നു. അധിക ഭാരത്തിന്റെ പേരിലാണ് ഇന്ത്യയുടെ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഫൈനല്‍ മത്സരവും അതുവഴി ഉറപ്പായ വെള്ളി മെഡലും നഷ്ടമായത്. തലേരാത്രി മുഴുവന്‍ കിണഞ്ഞു ശ്രമിച്ചിട്ടും 50 കിലോഗ്രാം ശരീരഭാരത്തിലേയ്ക്ക് എത്താന്‍ വിനേഷിന് കഴിഞ്ഞില്ല. ഭാരപരിശോധനയില്‍ […]
ന്യൂഡല്‍ഹി: പാരീസ് ഒളിമ്പിക്സില്‍ വെറും 100 ഗ്രാമിന്റെ പേരില്‍ ഭാരപരിശോധനയില്‍ പരാജയപ്പെട്ട് വിനേഷ് ഫോഗട്ടിന് മെഡല്‍ നഷ്ടമായതിന്റെ ഞെട്ടലില്‍ നില്‍ക്കുന്ന ഇന്ത്യന്‍ ക്യാംപിനു മുന്നില്‍ നെഞ്ചുറപ്പോടെ സമാനമായ സാഹചര്യം അതിജീവിച്ചതിന്റെ കാര്യം വെങ്കല മെഡല്‍ ജേതാവ് അമന്‍ ഷെറാവത്ത് വെളിപ്പെടുത്തിയിരുന്നു. അധിക ഭാരത്തിന്റെ പേരിലാണ് ഇന്ത്യയുടെ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഫൈനല്‍ മത്സരവും അതുവഴി ഉറപ്പായ വെള്ളി മെഡലും നഷ്ടമായത്. തലേരാത്രി മുഴുവന്‍ കിണഞ്ഞു ശ്രമിച്ചിട്ടും 50 കിലോഗ്രാം ശരീരഭാരത്തിലേയ്ക്ക് എത്താന്‍ വിനേഷിന് കഴിഞ്ഞില്ല. ഭാരപരിശോധനയില്‍ 100 ഗ്രാം മാത്രം അധികമുണ്ടായതിന്റെ പേരില്‍ ഫൈനല്‍ യോഗ്യത നഷ്ടമാവുകയായിരുന്നു.
ഭാരം കുറയ്ക്കുക എന്നത് ചില്ലറ പണിയല്ലെന്നാണ് പാരീസിലെ വെങ്കല മെഡല്‍ ജേതാവ് അമന്‍ ഷെറാവത്തിന്റെ അനുഭവങ്ങളില്‍നിന്ന് മനസ്സിലാകുന്നത്. ഒരു തുള്ളി വെള്ളമോ ഭക്ഷണമോ ലഭിക്കാതെ, ഉറങ്ങാന്‍വരെ കഴിയാത്ത അവസ്ഥയുണ്ടായിട്ടുണ്ടെന്ന് അമന്‍ പറഞ്ഞു. മെഡല്‍ മത്സരത്തിന്റെ തലേന്ന് മൂന്നരക്കിലോ കുറയ്ക്കേണ്ടതുണ്ടായിരുന്നെന്നും ഒരു മിനിറ്റ് പോലും ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ലെന്നും താരം പറഞ്ഞു.
പാരീസ് ഒളിമ്പിക്സിന്റെ 15-20 ദിവസങ്ങള്‍ക്ക് മുന്‍പുതന്നെ ഭാരം കുറയ്ക്കല്‍ നടപടികള്‍ തുടങ്ങിയിരുന്നു. പക്ഷേ, മത്സരത്തിനിടെ ഭാരം ഒരു പ്രശ്നമായി. എന്റെ ഭാരം മൂന്നരക്കിലോ വര്‍ധിച്ചു. രാത്രി മുഴുവന്‍ അത് കറയ്ക്കാനായി ഉണര്‍ന്നിരിക്കേണ്ടതുണ്ടായിരുന്നു. അവസാനം ഒരു തുള്ളി വെള്ളത്തിനായി വരെ ആഗ്രഹിച്ച് നിരാശരാകും. മത്സരത്തിന്റെ തലേന്ന് രാത്രി മാത്രമല്ല, രണ്ടുദിവസം മുന്‍പുതന്നെ ഉറങ്ങാന്‍ പ്രയാസമാകും. അന്നുമുതല്‍ തൊണ്ട നനയ്ക്കാതെ നിലനിര്‍ത്തണം. ഒന്നും കഴിക്കാതിരുന്നാല്‍, നിങ്ങള്‍ക്ക് എങ്ങനെയാണ് ഉറങ്ങാന്‍ കഴിയുക? അമന്‍ ചോദിക്കുന്നു
പുരുഷന്‍മാരുടെ ഗുസ്തി 57 കിലോഗ്രാം സെമിഫൈനലില്‍ പരാജയപ്പെട്ടതിനു പിന്നാലെ ഭാരപരിശോധനയ്ക്കു വിധേയനായി. വേയിങ് മെഷീനില്‍ തെളിഞ്ഞ അക്കങ്ങള്‍ കണ്ട് അമനും പരിശീലകരും ഒന്നു ഞെട്ടി 61.5 കിലോഗ്രാം!. വെറും 100 ഗ്രാമിന്റെ പേരില്‍ ഭാരപരിശോധനയില്‍ പരാജയപ്പെട്ട് വിനേഷ് ഫോഗട്ടിന് മെഡല്‍ നഷ്ടമായതിന്റെ ഞെട്ടലില്‍ നില്‍ക്കുന്ന ഇന്ത്യന്‍ ക്യാംപിനു മുന്നില്‍ മറ്റൊരു വെല്ലുവിളി. വെങ്കല മെഡല്‍ മത്സരത്തിനു മുന്‍പ് അമന്റെ ശരീരഭാരം 4.5 കിലോഗ്രാം കുറയ്ക്കുക. അതിനായി മുന്നിലുള്ളത് വെറും 10 മണിക്കൂര്‍ മാത്രം.
നിശ്ചയദാര്‍ഢ്യത്തോടെ അമനും പരിശീലകരായ ജഗ്മന്ദര്‍ സിങ്, വീരേന്ദര്‍ ദഹിയ എന്നിവരും ടീം ഡോക്ടറും കഠിനാധ്വാനം തുടങ്ങി. ഒന്നര മണിക്കൂര്‍ മാറ്റ് സെഷനോടെയായിരുന്നു തുടക്കം. പരിശീലകരുമായി തന്നെയായിരുന്നു ഗുസ്തി പിടിത്തം. പിന്നാലെ ഒന്നര മണിക്കൂര്‍ ഹോട്ട് ബാത്ത് സെഷന്‍. രാത്രി 12.30ന് അമന്‍ ജിംനേഷ്യത്തിലെത്തി. ഒരു മണിക്കൂറോളം ട്രെഡ് മില്ലില്‍ വിയര്‍പ്പൊഴുക്കിയ വ്യയാമം.
ശേഷം അര മണിക്കൂര്‍ വിശ്രമം. പിന്നാലെ താപവും പ്രകാശവും ഉപയോഗിച്ചുള്ള, 5 മിനിറ്റ് വീതം നീളുന്ന അഞ്ച് സെഷന്‍ സോന ബാത്ത്. ഇതിനിടയില്‍ കഴിക്കാന്‍ തേനും നാരങ്ങയും ചേര്‍ത്ത ചൂടുവെള്ളവും ഇടയ്ക്ക് കുറച്ചു കാപ്പിയും മാത്രം. എന്നിട്ടും ശരീരഭാരം അനുവദനീയമായതിലും 900 ഗ്രാം കൂടുതലായിരുന്നു. അതോടെ ജോഗിങ്ങും റണ്ണിങ്ങുമായി വീണ്ടും കഠിനാധ്വാനം.
പുലര്‍ച്ചെ വീണ്ടും ശരീരഭാരം നോക്കിയപ്പോള്‍ അമനും പരിശീലകര്‍ക്കും ആശ്വാസമായി 56.9 കിലോഗ്രാം! 57 കിലോഗ്രാമില്‍ നിന്ന് 100 ഗ്രാം കുറവ്. എന്നാല്‍ ഉറങ്ങിയാല്‍ വീണ്ടും ഭാരം കൂടിയേക്കാം എന്നതിനാല്‍ അമന്‍ കിടന്നതേയില്ല.
ഓരോ മണിക്കൂറിലും ഭാരം നോക്കണം എന്നതിനാല്‍ പരിശീലകരും ഉറങ്ങാതെ അമനു കൂട്ടിരുന്നു. ഒടുവില്‍ മത്സരദിവസമായ വെള്ളിയാഴ്ച രാവിലെ ഒളിംപിക്‌സ് അധികൃതരുടെ ഭാരപരിശോധനയ്ക്കു വിധേയനായപ്പോഴും അമന്‍ 100 ഗ്രാം കുറവായിരുന്നു. വിനേഷ് ഫോഗട്ടിനു ഫൈനല്‍ മത്സരം നഷ്ടമാവാന്‍ കാരണമായതാകട്ടെ 100 ഗ്രാം അധികഭാരവും!