- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുസ്തിയില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍ സമ്മാനിച്ച് അമന്‍ സെഹ്റാവത്; പോര്‍ട്ടറിക്കോ താരത്തെ കീഴടക്കി; പാരിസ് ഒളിംപിക്സില്‍ ഇന്ത്യയുടെ ആറാം മെഡല്‍
പാരിസ്: പാരിസ് ഒളിംപിക്‌സ് പുരുഷ വിഭാഗം 57 കിലോ ഗ്രാം ഗുസ്തിയില്‍ ഇന്ത്യന്‍ താരം അമന്‍ സെഹ്‌റാവത്തിന് വെങ്കലം. പാരിസില്‍ ഇന്ത്യയുടെ ആറാം മെഡലാണിത്. വെങ്കല മെഡല്‍ പോരാട്ടത്തില്‍ പോര്‍ട്ടറിക്കോയുടെ ഡാരിയന്‍ ക്രൂസിനെ 13-5 നാണ് ഇന്ത്യന്‍ താരം കീഴടക്കിയത്. ആദ്യ നീക്കങ്ങളില്‍ പോര്‍ട്ടറിക്കോ താരം മുന്നിലെത്തിയെങ്കിലും അമന്‍ ശക്തമായി തിരിച്ചുവരികയായിരുന്നു. പാരീസ് ഒളിമ്പിക്സില്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ആദ്യ മെഡലാണിത്. ജപ്പാന്റെ റെയ് ഹിഗൂച്ചിയോടു സെമി ഫൈനലില്‍ അമന്‍ 10 - 0ന് തോറ്റിരുന്നു. പാരിസില്‍ ഇന്ത്യന്‍ […]
പാരിസ്: പാരിസ് ഒളിംപിക്‌സ് പുരുഷ വിഭാഗം 57 കിലോ ഗ്രാം ഗുസ്തിയില്‍ ഇന്ത്യന്‍ താരം അമന്‍ സെഹ്‌റാവത്തിന് വെങ്കലം. പാരിസില്‍ ഇന്ത്യയുടെ ആറാം മെഡലാണിത്. വെങ്കല മെഡല്‍ പോരാട്ടത്തില്‍ പോര്‍ട്ടറിക്കോയുടെ ഡാരിയന്‍ ക്രൂസിനെ 13-5 നാണ് ഇന്ത്യന്‍ താരം കീഴടക്കിയത്. ആദ്യ നീക്കങ്ങളില്‍ പോര്‍ട്ടറിക്കോ താരം മുന്നിലെത്തിയെങ്കിലും അമന്‍ ശക്തമായി തിരിച്ചുവരികയായിരുന്നു. പാരീസ് ഒളിമ്പിക്സില്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ആദ്യ മെഡലാണിത്.
ജപ്പാന്റെ റെയ് ഹിഗൂച്ചിയോടു സെമി ഫൈനലില്‍ അമന്‍ 10 - 0ന് തോറ്റിരുന്നു. പാരിസില്‍ ഇന്ത്യന്‍ ഗുസ്തി സംഘത്തിലെ ഏക പുരുഷ താരമായ ഇരുപത്തൊന്നുകാരന്‍ അമന്‍ പ്രീക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും ഉശിരന്‍ വിജയങ്ങളോടെയാണ് സെമിയിലേക്കു മുന്നേറിയത്. സെമിയില്‍ അല്‍ബേനിയയുടെ മുന്‍ ലോകചാംപ്യന്‍ സെലിംഖാന്‍ അബക്കറോവിനെ 12 - 0ന് ആണ് മലര്‍ത്തിയടിച്ചത്.
രണ്ടാം റൗണ്ടിന്റെ തുടക്കത്തില്‍ അബക്കറോവിനെ കാല്‍പൂട്ടില്‍ തളച്ച അമന്‍ തുടരെ നേടിയത് 8 പോയിന്റ്. രണ്ടാം റൗണ്ടില്‍ അമന്റെ മെയ്വഴക്കമികവിനു മുന്നില്‍ പതറിയ അബക്കറോവ് തുടരെ പോയിന്റുകള്‍ വഴങ്ങി. അമനു ലഭിച്ച അവസാനത്തെ 2 പോയിന്റിനെതിരെ അബക്കറോവ് തര്‍ക്കമുന്നയിച്ചെങ്കിലും റഫറിയുടെ വിധി ഇന്ത്യയ്ക്ക് അനുകൂലമായി.
ക്വാര്‍ട്ടറില്‍ ഉത്തര മാസിഡോണിയയുടെ വ്‌ലാദിമിര്‍ എഗോറോവിനെ 10 -0ന് അമന്‍ നിഷ്പ്രഭനാക്കി. ഏഷ്യന്‍ ചാംപ്യന്‍ഷിപ് സ്വര്‍ണ ജേതാവായ അമന്റെ ചടുല നീക്കങ്ങള്‍ക്കു മുന്നില്‍ മുന്‍ യൂറോപ്യന്‍ ചാംപ്യനായ എഗോറോവിനു മറുപടിയുണ്ടായില്ല. അമന്റെ തുടരാക്രമണങ്ങളെത്തുടര്‍ന്ന്, ആദ്യറൗണ്ട് പൂര്‍ത്തിയായപ്പോള്‍ എഗോറോവ് വൈദ്യസഹായം തേടിയിരുന്നു. പിന്നീട് മത്സരത്തിലേക്കു എഗോറോവിനെതിരെ ഉശിരന്‍ ടേക്ക്ഡൗണിലൂടെ 2 പോയിന്റു കൂടി നേടി അമന്‍ 10 -0 ലീഡ് നേടിയതോടെ പോരാട്ടം തീര്‍ത്തും ഏകപക്ഷീയമായി.